Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SAFF CUP: ഐപിഎല്ലില്‍ കോടികള്‍ സമ്മാനം, സാഫ് കപ്പ് ജയിച്ചാല്‍ കിട്ടുന്നതോ? ഇത് നാണക്കേട്

ബംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സാഫ് കപ്പ് കിരീട നേട്ടത്തെ വാഴ്ത്തുകയാണ് ആരാധകര്‍. ആവേശ ഫൈനലില്‍ ഷൂട്ടൗട്ടിനൊടുവില്‍ കുവൈത്തിനെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഒമ്പതാം സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഇന്റര്‍കോണ്ടിനന്റല്‍ കപ്പിന് പിന്നലെയാണ് ഇപ്പോള്‍ സാഫ് കപ്പും ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. ഇന്ത്യയുടെ കിരീട നേട്ടത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വാഴ്ത്തുകയാണ് ആരാധകര്‍.

കഴിഞ്ഞ ദിവസം ഫിഫ റാങ്കിങ്ങില്‍ 100ാം സ്ഥാനത്തേക്കെത്താനും ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ അതി ദാരിദ്ര്യം നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും ലോകകപ്പ് ഫുട്‌ബോളടക്കം കളിക്കുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഫുട്‌ബോളിന്റെ വളര്‍ച്ച പിന്നോട്ടാണെന്നതാണ് വസ്തുത. സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്ന സാഫ് കപ്പില്‍ വിജയികളായവര്‍ക്ക് നല്‍കുന്ന സമ്മാനത്തുക തന്നെ ഏഷ്യയിലെ ഫുട്‌ബോളിന്റെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നു.

ഇത്തവണ ചാമ്പ്യന്മാരായ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക 41 ലക്ഷം രൂപയാണ്. റണ്ണറപ്പുകളായ കുവൈത്തിന് ലഭിക്കുന്നത് വെറും 20 ലക്ഷവും. ഏഷ്യയില്‍ ഫുട്‌ബോള്‍ വളരണമെങ്കില്‍ താരങ്ങളുടെ നിലവാരവും അവരുടെ സൗകര്യങ്ങളും മെച്ചപ്പെടണം. നിലവില്‍ ഏഷ്യയിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആവശ്യത്തിന് പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്നതാണ് സത്യാവസ്ഥ. ഏഷ്യയില്‍ ക്രിക്കറ്റിന് ലഭിക്കുന്നതിന്റെ നാലിലൊന്ന് പിന്തുണ പോലും ഫുട്‌ബോളിനില്ല.

ഏഷ്യയില്‍ പ്രതിഭകളുടെ കുറവല്ല പ്രശ്‌നം. മറിച്ച് രാഷ്ട്രീയവും ഫുട്‌ബോള്‍ ഫെഡറേഷന്റെ ബുദ്ധി ശൂന്യമായ നിലപാടുകളുമാണ് ശരിയായ വില്ലന്‍. സാഫ് കപ്പ് ജേതാക്കള്‍ക്ക് 41 ലക്ഷം ലഭിച്ചാല്‍ ഒരു താരത്തിന് 3 ലക്ഷം രൂപ പോലും ലഭിക്കില്ല. എന്നാല്‍ ഐപിഎല്ലില്‍ ഒരു സീസണിലെ കിരീടം നേടുമ്പോള്‍ ലഭിക്കുന്നത് കോടികളാണ്. അവസാന ഐപിഎല്ലില്‍ സിഎസ്‌കെയാണ് ചാമ്പ്യന്മാരായത്. 20 കോടി രൂപയാണ് അവര്‍ക്ക് സമ്മാനമായി ലഭിച്ചത്. റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിന് 12.5 കോടിയും ലഭിച്ചു.

sunil chhetri

എന്നാല്‍ ഏഷ്യയിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് 50 ലക്ഷം പോലും സമ്മാനത്തുകയായി നല്‍കാന്‍ ഇവിടുത്തെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് സാധിക്കുന്നില്ല. ഏഷ്യയിലെ ഫുട്‌ബോള്‍ താരങ്ങള്‍ 100 ശതമാനം കളത്തില്‍ നല്‍കിയാലും ഫെഡറേഷനുകള്‍ ആഗ്രഹിക്കാത്തിടത്തോളം ഇവിടെ ഫുട്‌ബോള്‍ വളരില്ലെന്നുറപ്പാണ്. ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ രാഷ്ട്രീയ നേട്ടത്തിനപ്പുറം ഫുട്‌ബോളിന്റെ ഉയര്‍ച്ച ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം.

സാഫ് കപ്പിലെ ഇത്തവണത്തെ പ്രധാന രണ്ട് പുരസ്‌കാരങ്ങളും ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയാണ് നേടിയത്. മോസ്റ്റ് വാല്യുവബിള്‍ പ്ലേയര്‍ (എംവിപി) പുരസ്‌കാരവും ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സുനില്‍ ഛേത്രിക്കാണ് ലഭിച്ചത്. അഞ്ച് ഗോളുകളാണ് അദ്ദേഹം നേടിയത്. ഫെയര്‍പ്ലേ അവാര്‍ഡ് നേപ്പാളിന് ലഭിച്ചപ്പോള്‍ ബെസ്റ്റ് ഗോള്‍കീപ്പര്‍ പുരസ്‌കാരം ബംഗ്ലാദേശ് ഗോള്‍കീപ്പര്‍ അനിസുര്‍ റഹ്‌മാന്‍ സിക്കോയ്ക്കാണ് ലഭിച്ചത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ സംബന്ധിച്ച് 2023 വലിയ നേട്ടങ്ങളുടെ വര്‍ഷമാണ്. തൊട്ടതെല്ലാം പൊന്നാക്കാന്‍ ഇന്ത്യക്കാവുന്നു. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിന് പിന്നാലെ സാഫ് കപ്പും നേടിയത് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ഇനിയും ഉജ്ജ്വല നേട്ടങ്ങളോടെ ഏഷ്യയിലെ ഫുട്‌ബോള്‍ വളരുമെന്ന് വെറുതെയെങ്കിലും വിശ്വസിക്കാം.

Story first published: Wednesday, July 5, 2023, 10:20 [IST]
Other articles published on Jul 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+