Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാഫ് കപ്പ് ഫുട്‌ബോള്‍; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ ആരംഭിച്ച സാഫ് കപ്പ് ഫുട്‌ബോളില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് വിജയത്തുടക്കം. മത്സരത്തിലുടനീളം മേധാവിത്തം പുലര്‍ത്തിയ ഇന്ത്യയ്ക്കുവേണ്ടി മലയാളിതാരം ആഷിഖ് കുരുണിയന്‍ (35), ലാലിയന്‍സ്വാല ചാങ്‌തെ (47) എന്നവരാണ് ഗോള്‍ നേടിയത്. ഒട്ടേറെ അവസരങ്ങളുണ്ടാക്കിയെടുത്തെങ്കിലും ഇന്ത്യയ്ക്ക് കൂടുതല്‍ ഗോളുകള്‍ കണ്ടെത്താനായില്ല.

football

അണ്ടര്‍ 23 ടീമിലെ കളിക്കാരുമായാണ് ഇന്ത്യ സാഫ് കപ്പിനെത്തിയത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ ആഷിഖിന്റെ ഗോളില്‍ മുന്നിട്ടുനിന്ന ഇന്ത്യ രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ മറ്റൊരു ഗോള്‍കൂടി നേടിയതോടെ കളിയില്‍ ആധിപത്യം നേടി. സുമിത് പാസി നല്‍കിയ പാസിലാണ് ആഷിഖ് ആദ്യ ഗോള്‍ കണ്ടെത്തിയത്. മികച്ച നീക്കത്തിലൂടെ ലങ്കന്‍ ഗോളിയെ മറികടന്ന് ആഷിഖ് ഇന്ത്യയെ മുന്നിലെത്തിച്ചു.

മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ലാലിയന്‍സ്വാല ചാങ്‌തെ രണ്ടാം പകുതി ആരംഭിച്ചതിനു തൊട്ടുപിന്നാലെ ബോക്‌സിനു പുറത്ത് ഏറെക്കുറെ അസാധ്യമായ ആംഗിളില്‍നിന്ന് ഉയര്‍ത്തിവിട്ട പന്ത് ക്രോസ് ബാറിലിടിച്ച് വലയില്‍ കയറുകയായിരുന്നു. ലങ്കന്‍ ഗോളി സുജന്‍ പെരേരയുടെ മിന്നല്‍ നീക്കങ്ങളുണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ഗോളുകള്‍ കണ്ടെത്താമായിരുന്നു. ഞായറാഴ്ച മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മൂന്നു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ 15നാണ് ഫൈനല്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ 2-1നു നേപ്പാളിനെയും ആതിഥേയരായ ബംഗ്ലാദേശ് 2-0ന് ഭൂട്ടാനെയും പരാജയപ്പെടുത്തി.

Story first published: Thursday, September 6, 2018, 8:24 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+