Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെര്‍ബിയില്‍ എവര്‍ട്ടനെ ലിവര്‍പൂള്‍ വീഴ്ത്തിയത് ത്രസിപ്പിക്കുന്ന രീതിയില്‍, ജയിക്കുന്നെങ്കില്‍ ഇങ്ങനെ ജയിക്കണം!

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മെഴ്‌സിസൈഡ് ഡെര്‍ബിയില്‍ എവര്‍ട്ടന്റെ തട്ടകത്തില്‍ ലിവര്‍പൂളിന് ഇഞ്ചുറി ടൈമില്‍ ത്രസിപ്പിക്കുന്ന ജയം. സാദിയോ മാനെയാണ് പൊരുതിക്കളിച്ച ലിവര്‍പൂളിന് നിര്‍ണായക ജയം നേടിക്കൊടുത്തത്. ഡാനിയല്‍ സ്റ്ററിഡ്ജിനാണ് ഈ ഗോളിന്റെ ക്രെഡിറ്റ് മുഴുവന്‍. സ്റ്ററിഡ്ജ് തൊടുത്തു വിട്ട ബുള്ളറ്റ് ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങിയത് സാദിയോക്ക് അനായാസ ഗോളൊരുക്കുകയായിരുന്നു.

കഴി്ഞ്ഞാഴ്ച ബൗണ്‍മൗത്തിനോട് 4-3ന് ഞെട്ടിക്കുന്ന തോല്‍വിയേറ്റ ലിവര്‍പൂളിന് തിരിച്ചുവരവ് അനിവാര്യമായിരുന്നു. എവര്‍ട്ടനെതിരെ ആ തിരിച്ചുവരവ് ഇഞ്ചുറി ടൈമിലെ ത്രസിപ്പിക്കുന്ന ഗോളിലായി എന്ന് മാത്രം. ഇതോടെ പോയിന്റ് ടേബിളില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. പതിനേഴ് മത്സരങ്ങളില്‍ 37 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. ആറ് പോയിന്റ് മുകളിലാണ് ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ചെല്‍സി. 36 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും 34 പോയിന്റുമായി ആഴ്‌സണല്‍ നാലാം സ്ഥാനത്തും.

mane

ലീഗിലെ സൂപ്പര്‍ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ ആവേശകരമായ ജയം സ്വന്തമാക്കി. അഞ്ചാം മിനുട്ടില്‍ തിയോ വാല്‍ക്കോട്ടിന്റെ ഗോളില്‍ ലീഡെടുത്ത ആഴ്‌സണലിനെ രണ്ടാം പകുതിയിലെ രണ്ട് ഗോളുകളില്‍ സിറ്റി വീഴ്ത്തി. സെര്‍ജിയോ അഗ്യുറോയുടെ അഭാവത്തില്‍ കെവിന്‍ ഡി ബ്രൂയിന്‍ ബുദ്ധിപരമായ പാസുകളുമായി സിറ്റിയുടെ താരമായി. നാല്‍പ്പത്തേഴാം മിനുട്ടില്‍ ഡേവിഡ് സില്‍വയുടെ പാസില്‍ ലെറോയ് സാനെയും എഴുപത്തൊന്നാം മിനുട്ടില്‍ ബ്രൂയിന്റെ പാസില്‍ റഹീം സ്റ്റെര്‍ലിംഗും സിറ്റിയുടെ ജയം ഉറപ്പാക്കി. സിറ്റിയുടെ കോച്ച് എന്ന നിലയില്‍ പെപ് ഗോര്‍ഡിയോളയുടെ പതിനാറാം ജയമാണിത്. ലീഡ് നേടിയതിന് ശേഷം തുടരെ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ആഴ്‌സണല്‍ തോല്‍ക്കുന്നത് 2012 ജനുവരിക്ക് ശേഷം ആദ്യമായിട്ടാണ്. ആഴ്‌സണല്‍ ഗോളി പീറ്റര്‍ ചെക് കരിയറില്‍ ആദ്യമായിട്ടാണ് പ്രീമിയര്‍ലീഗില്‍ തുടരെ എട്ട് മത്സരങ്ങളിലും ഗോള്‍ വഴങ്ങുന്നത്.

ഗോള്‍ നില

എവര്‍ട്ടന്‍ 0-1 ലിവര്‍പൂള്‍

മാഞ്ചസ്റ്റര്‍ സിറ്റി 2-1 ആഴ്‌സണല്‍

ബൗണ്‍മൗത് 1-3 സതംപ്ടണ്‍

ടോട്ടനം ഹോസ്പര്‍ 2-1 ബേണ്‍ലി

Story first published: Tuesday, December 20, 2016, 9:15 [IST]
Other articles published on Dec 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+