Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: നവംബറിലെ മികച്ച താരമായി സാദിയോ മാനെ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നവംബറിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ സെനഗല്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെയ്ക്ക്. ഈ സീസണിലെ വിജയക്കുതിപ്പ് തുടരുന്ന ലിവര്‍പൂളിനൊപ്പം ഗംഭീര പ്രകടനമാണ് മാനെ പുറത്തെടുക്കുന്നത്. നവംബറില്‍ ലിവര്‍പൂളിനുവേണ്ടി മൂന്ന് ഗോളും ഒരു അസിസ്റ്റുമാണ് മാനെ നേടിയത്. നവംബറില്‍ നാല് ജയവും ലിവര്‍പൂള്‍ നേടി.

ആസ്റ്റ്ണ്‍ വില്ലയ്‌ക്കെതിരായ അവസാന മിനുട്ടില്‍ ലിവര്‍പൂളിന് വിജയം നേടിക്കൊടുത്തത് മാനെയായിരുന്നു. ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ലിവര്‍പൂള്‍ പരാജയപ്പെടുത്തിയപ്പോഴും മാനെ ഗോള്‍ നേടി. ഇത് മൂന്നാം തവണയാണ് മാനെയെ മികച്ച താരമായി തിരഞ്ഞെടുക്കുന്നത്. 27കാരനായ മാനയെ 2019 മാര്‍ച്ചിലും 2017 ആഗസ്റ്റിലുമാണ് മികച്ച താരമായി തിരഞ്ഞെടുത്തത്.

sadiomane

ഡെലെ അലി, റൗല്‍ ജിമിനെസ്, സണ്‍ഹ്യൂങ് മിന്‍, ജാമി വാര്‍ഡി എന്നിവരെയെല്ലാം മറികടന്നാണ് മാനെയുടെ നേട്ടം. ലീഗില്‍ ഇതുവരെ ഒമ്പത് ഗോളും നാല് അസിസ്റ്റുമായി ഗോള്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് മാനെ. 16 ഗോളും മൂന്ന് അസിസ്റ്റമുള്ള ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡിയാണ് ഒന്നാം സ്ഥാനത്ത്. 2016ല്‍ സതാംപ്റ്റണ്‍വിട്ട് ലിവര്‍പൂളിലെത്തിയ മാനെ 107 മത്സരത്തില്‍ നിന്ന് 54 ഗോളും നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ 46 പോയിന്റോടെ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിന് 38 പോയിന്റാണുള്ളത്.

Story first published: Friday, December 13, 2019, 17:40 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+