Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിവര്‍പൂളിന് ഞെട്ടല്‍; റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സാദിയോ മാനെ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളിന്റെ സുപ്രധാന താരങ്ങളിലൊരാളാണ് സെനഗല്‍ സ്‌ട്രൈക്കര്‍ സാദിയോ മാനെ. അവസാന സീസണില്‍ മുഹമ്മദ് സലാഹുമായി തകര്‍പ്പന്‍ കൂട്ടുകെട്ട് പങ്കുവെച്ച താരം ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിരുന്നു. ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിലും നിര്‍ണ്ണായകമായ താരത്തില്‍ വരും സീസണിലും ക്ലബ്ബിന് പ്രതീക്ഷകളേറെയാണ്.

sadio-mane

എന്നാല്‍ ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍ തകിടം മറിക്കുന്ന ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ മാനെ ആഗ്രഹം പ്രകടിപ്പിച്ചതായുള്ള വാര്‍ത്തകളാണ് ലിവര്‍പൂളിനെ ഭയപ്പെടുത്തുന്നത്. നിലവില്‍ ആഫ്രിക്ക നേഷന്‍സ് കപ്പ് കളിക്കാന്‍ ദേശീയ ടീമിനൊപ്പമുള്ള മാനെ സെനഗല്‍ എഫ് എ ചീഫിനോട് ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം. മാനെയുടെ കൂടുമാറ്റ വിവരം മിററാണ് പുറത്തുവിട്ടത്. റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്റെ കടുത്ത ആരാധകനായ മാനെ ലിവര്‍പൂള്‍ വിട്ടാല്‍ ക്ലബ്ബിനത് കടുത്ത തിരിച്ചടിയാവും.

മാനെ-സലാഹ്-ഫിര്‍മിനോ കൂട്ടുകെട്ടാണ് ലിവര്‍പൂളിന്റെ അടിത്തറ.ഇത് തകര്‍ന്നാല്‍ ക്ലബ്ബിനെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. ഈ സീസണിലും കൂടുതല്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ് തയ്യാറായിട്ടില്ല.നിലവിലെ താരങ്ങളെ നിലനിര്‍ത്തി ടീമിന്റെ ഒത്തിണക്കം ഉയര്‍ത്താനാണ് ക്ലോപ് ശ്രമിക്കുന്നത്. മാനെ കൂടുമാറിയല്‍ തല്‍സ്ഥാനത്തേക്ക് സമാന പ്രകടനം പുറത്തെടുക്കാനുള്ള ഒരു താരത്തെ എത്തിക്കുകയെന്നത് ലിവര്‍പൂളിന് വെല്ലുവിളിയാണ്.

27കാരനായ മാനെ 2016ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനൊപ്പം 92 മത്സരത്തില്‍ നിന്ന് 45 ഗോള്‍ അദ്ദേഹം നേടിയിട്ടുണ്ട്.2014മുതല്‍ രണ്ട് കൊല്ലം സതാംപ്റ്റണിനുവേണ്ടിയും മാനെ കളിച്ചിട്ടുണ്ട്. സെനഗലിനുവേണ്ടി 60 മത്സരത്തില്‍ നിന്ന് 18 ഗോളാണ് മാനെയുടെ സമ്പാദ്യം.

Story first published: Sunday, July 14, 2019, 18:11 [IST]
Other articles published on Jul 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+