കൊച്ചി: വിദേശ പരിശീലനത്തിനായി തായ്‌ലന്റിലേക്ക് പറക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഫുഡ്‌ബോള്‍ ടീമിനെ യാത്ര അയക്കാന്‍ ക്രിക്കറ്റ് ഇചതിഹാസവും ടീമിന്റെ ഉടമകൂടിയുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി. ടീമിനെ അവതരിപ്പിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ടീം സഹഉടമകളായ നിമ്മഗഡ്ഡ, പ്രസാദ്, ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ് ചലച്ചിത്ര താരം നിവിന്‍ പോളിയുമെത്തിയത് വെള്ളമുണ്ടും ജഴ്‌സിയും ധരിച്ച് തനി മലയാളി സ്‌റ്റൈലില്‍.
കൊച്ചിയിലെ ഫുഡ്‌ബോള്‍ പ്രേമികളെയാകെ ആവേശത്തിലാഴ്ത്തിയാണ് ഐസ്എല്‍ രണ്ടാം സീസണിലേക്കായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ സച്ചിന്‍ പ്രഖ്യാപിച്ചത്. ഐഎസ്എല്‍ പുതിയ സീസണിനായി കെട്ടിലും മട്ടിലും വലിയ മാറ്റവുമായി ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു വിദേശ സ്‌ട്രൈക്കറെ കൂടി ടീമിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഐഎസ്എല്‍ രണ്ടാം സീസണില്‍ വിദേശ പരിശീലനം നടത്താത്ത ഏക ടീം കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. അതിന്റെ പോരായ്മകള്‍ കളിക്കളത്തിലും അനുഭവിക്കേണ്ടി വന്നു. അതിന്റെ പേരായ്മകള്‍ തീര്‍ത്ത് കരുത്തരാകാനാണ് ബ്ലാസ്‌റ്റേഴ്‌സ് തായ്‌ലന്റിലേക്ക് പരിശീലനത്തിന് പറക്കുന്നത്. ഇന്നു രാത്രിയില്‍ തായ്‌ലന്‍ഡിലേക്കു പോകുന്ന ടീമിനെ സച്ചിന്‍ യാത്ര അയക്കും.
Read Also: ഭരണം കയ്യിലുണ്ടെങ്കില്‍ നിയമം പാലിക്കേണ്ടേ ? സിപിഎം ലോക്കല്‍സെക്രട്ടറിയടക്കം 200 പേര്‍ക്കെതിരെ കേസ്
ഓണാഘോഷവേളയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആവേശം ആരാധകരുമായി പങ്കുവയ്ക്കുന്നതിനായി മികച്ച യാത്രയയപ്പാണ് ടീം മാനേജ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. തായ്‌ലന്‍ഡിലെ പ്രീമിയര്‍, ഒന്നാം ഡിവിഷന്‍ ടീമുകളുമായുള്ള മല്‍സരത്തിനാണു ബ്ലാസ്‌റ്റേഴ്‌സ് പറക്കുന്നത്. നാഷനല്‍ ഫുട്‌ബോള്‍ ട്രെയിനിങ് സെന്ററില്‍ തായ് യൂത്ത് ടീമുമായുള്ള സൗഹൃദമല്‍സരത്തിനും സാധ്യതയുണ്ട്.
Read Also: പോലീസ് ആസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട ! ഏത് ഇരട്ടച്ചങ്കന്‍, ഐജിയ്ക്ക് പിണറായിയെയും പേടിയില്ല...
മുഖ്യപരിശീലകന്‍ സ്റ്റീവ് കൊപ്പലിന്റെ നേതൃത്വത്തില്‍ കളിക്കളത്തിലെ വിവിധ ഫോര്‍മേഷനുകളുടെ പരിശീലനവും സന്നാഹ മല്‍സരങ്ങളില്‍ അവയുടെ പരീക്ഷണവുമാണു ലക്ഷ്യമിടുന്നത്. കോച്ചിങ് ലൈസന്‍സുള്ള ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് ഇന്ത്യന്‍ ഗോളിമാരെ പരിശീലിപ്പിക്കും. രണ്ടാഴ്ചയാണു ടീം തായ്‌ലന്റില്‍ തങ്ങുക. ബ്ലാസ്‌റ്റേഴ്‌സ് ഒരാഴ്ചയായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുകയായിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]