Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ് ടീം റിയല്‍ കാശ്മീരിന് 2 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം

ദില്ലി: അരങ്ങേറ്റ സീസണില്‍ തന്നെ മിന്നുന്ന പ്രകടനം നടത്തുന്ന ഐ ലീഗിലെ കാശ്മീര്‍ പ്രതിനിധികളായ റിയല്‍ കാശ്മീരിന് 2 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം. കഴിഞ്ഞദിവസം ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍ ആണ് സഹായം നല്‍കാന്‍ തീരുമാനിച്ചത്. വര്‍ഷം രണ്ടുകോടി രൂപവീതം മൂന്നു വര്‍ഷത്തേക്ക് സഹായം ലഭിക്കും.

Real Kashmir

കാശ്മീരിന്റെ പ്രതിനിധികളായി രൂപീകരിച്ച ക്ലബ്ബ് രണ്ടുവര്‍ഷംകൊണ്ടുതന്നെ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. എന്നാല്‍, വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി ടീം നേരിടുന്നുണ്ടെന്ന് കണ്ടതോടെയാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. മോഹന്‍ ബഗാന്‍, ചര്‍ച്ചല്‍ ബ്രദേഴ്‌സ്, എഫ്‌സി ഗോവ തുടങ്ങിയ ടീമുകളെ തോല്‍പ്പിക്കാന്‍ റിയല്‍ കാശ്മീരിന് സാധിച്ചിരുന്നു.

ഐ ലീഗ് മത്സരങ്ങളിലുണ്ടാക്കിയ നേട്ടം കാശ്മീരില്‍ യുവാക്കളുടെ മികച്ച രീതിയിലുള്ള പിന്തുണയും ടീമിന് നേടിക്കൊടുക്കുന്നുണ്ട്. ഹോം മത്സരങ്ങളില്‍ 25,000ത്തോളം ആരാധകര്‍ കളികാണാനെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കായിക സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ക്രിക്കറ്റ്, ഹോക്കി, കബഡി, ബാഡ്മിന്റണ്‍ തുടങ്ങിയ ടീമുകള്‍ക്ക് ധനസഹായം നല്‍കാന്‍ യൂത്ത് സര്‍വീസ് ആന്‍ഡ് സ്‌പോര്‍ട്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Story first published: Tuesday, January 15, 2019, 12:23 [IST]
Other articles published on Jan 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+