വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

29 വര്‍ഷം നീണ്ട കരിയര്‍; ഇതിഹാസതാരം റയന്‍ ഗിഗ്‌സ് മാഞ്ച. യുണൈറ്റഡ് വിടുന്നു

By Anwar Sadath

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ചേര്‍ത്തുവച്ചല്ലാതെ റയന്‍ ഗിഗ്‌സ് എന്ന വെയില്‍സ് താരത്തിന് ഫുട്‌ബോള്‍ ചരിത്രമില്ല. 29 വര്‍ഷമാണ് ഈ ഇടങ്കാലന്‍ ഫുട്‌ബോളര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി കളത്തിനകത്തും പുറത്തുമായി കളിമെനഞ്ഞത്. ടീമിനായി പുതിയ കോച്ച് ജോസ് മൗറീന്യോ എത്തിയതോടെയാണ് ഗിഗ്‌സ് ഓള്‍ഡ് ട്രാഫോര്‍ഡിനോട് വിടപറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

യുണൈറ്റഡിനുവേണ്ടി 963 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഗിഗ്‌സ് കളിക്കളത്തുനിന്നും വിരമിച്ചശേഷം ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കോച്ചിന് തൊട്ടുതാഴെ രണ്ടാമന്‍ എന്ന നിലയിലാണ് ലൂയിസ് വാന്‍ഗാലിനൊപ്പം ഗിഗ്‌സ് പ്രവര്‍ത്തിച്ചത്. എന്നാല്‍, മൗറീന്യോ ചുമതലയേറ്റതോടെ ഗിഗ്‌സിന് രണ്ടാമനെന്ന പദവി നഷ്ടമായിരുന്നു. ഇതോടെയാണ് ടീം വിടാന്‍ ഗിഗ്‌സ് ഒരുങ്ങുന്നത്. ദുബായില്‍ അവധിക്കാലം ചിലവഴിക്കുന്ന ഗിഗ്‌സ് താന്‍ പുതിയ വെല്ലുവിളി എറ്റെടുക്കാന്‍ തയ്യാറെടുക്കുകയാണെന്ന് പ്രതികരിച്ചു.

ryangiggs

മറ്റൊരു കളിക്കാരനുമായും താരതമ്യം ചെയ്യപ്പെടാന്‍ കഴിയാത്ത കരിയറാണ് ഗിഗ്‌സ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളില്‍ ചെലവഴിച്ചകാലം. 34 കിരീടങ്ങളാണ് ഗിഗ്‌സിന്റെ കാലയളവില്‍ യുണൈറ്റഡ് നേടിയത്. 13 പ്രീമയര്‍ ലീഗ്, 4 എഫ്എ കപ്പ്, 3 ലീഗ് കപ്പ്, 9 കമ്യൂണിറ്റി ഷീല്‍ഡ്, 2 ചാമ്പ്യന്‍സ് ലീഗ്, 1 യുവേഫ സൂപ്പര്‍ കപ്പ്, 1 ഇന്റര്‍ കോണ്ടിനന്റല്‍ കപ്പ്, 1 ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നിങ്ങനെയാണ് ഗിഗ്‌സിന്റെ കരിയര്‍ നേട്ടം.

പ്രീമിയര്‍ ലീഗില്‍ 7,934 ദിവസങ്ങള്‍ നീണ്ട കരിയാറായിരുന്നു ഗിഗ്‌സിന്റേത്. ഏതൊരു കളിക്കാരന്റെയും സര്‍വകാല റെക്കോര്‍ഡ് ആണിത്. ക്ലബ്ബ് ഫുട്‌ബോളില്‍ അവഗണിക്കാന്‍ പറ്റാത്ത കളിക്കാരനാണെങ്കിലും ഒരു തവണപോലും ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാന്‍ ഭാഗ്യമില്ലാതെ പോയ താരം കൂടിയാണ് ഗിഗ്‌സ്. കാരണം, തന്റെ രാജ്യമായ വെയില്‍സിന് ഗിഗ്‌സിന്റെ കാലയളവില്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

Story first published: Friday, June 3, 2016, 8:49 [IST]
Other articles published on Jun 3, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X