മൗറീന്യോയെ പുറത്താക്കണോ?; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം റയന്‍ ഗിഗ്‌സ് പറയുന്നു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം തുടക്കത്തിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീന്യോയ്‌ക്കെതിരെ പലഭാഗത്തുനിന്നും വിമര്‍ശനം ആരംഭിച്ചുകഴിഞ്ഞു. ഇപിഎല്ലിലെ ആദ്യ മത്സരത്തില്‍ ലീസ്റ്റര്‍ സിറ്റിക്കെതിരെ ജയിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളിലും ടീം തോറ്റു. രണ്ടാം മത്സരത്തില്‍ ബ്രിങ്ടണിനെതിരെയും മൂന്നാം മത്സരത്തില്‍ ടോട്ടനത്തിനെതിരെയും തോറ്റതോടെ ടീമിന്റെ പുതിയ സീസണ്‍ ആശങ്കയിലാണ്.
ഈ രീതിയില്‍ കളിച്ചാല്‍ നടപ്പു സീസണില്‍ വന്‍ തിരിച്ചടിയാകുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസതാരം റയന്‍ ഗിഗ്‌സ് പറയുന്നത് ടീമിന് അനുയോജ്യനായ പരിശീലകനാണ് മൗറീന്യോ എന്നാണ്. ക്ലബ്ബ് പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പരിശീലകനായുള്ള ശരിയായ വ്യക്തിയാണെന്ന് ഗിഗ്‌സ് പറഞ്ഞു.

ആരാധകര്‍ ഇപ്പോള്‍ ടീമിന് പൂര്‍ണ പിന്തുണ നല്‍കണമെന്നാണ് ഗിഗ്‌സിന്റെ അഭ്യര്‍ഥന. ആരാധകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. കളിക്കാര്‍ക്കും പരിശീലകനും പരിശീലക സഹായികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കണം. ടോട്ടനവുമായുള്ള കളി കടുത്തതായിരുന്നു. ബേണ്‍ലിയമായി ഞായറാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്ററിന് ജയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇപിഎല്‍ തുടക്കത്തില്‍തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ മികച്ച പ്രകടനം നടത്തിയേക്കില്ലെന്ന് മൗറീന്യോ സൂചന നല്‍കിയിരുന്നു. കളിക്കാര്‍ ലോകകപ്പിനായി പോയതും ട്രാന്‍സ്ഫര്‍ വിപണയില്‍ കാര്യമായി ഇടപെടാത്തതുമാണ് യുണൈറ്റഡിന്റെ ഒരുക്കങ്ങള്‍ക്ക് തിരിച്ചടിയായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications