ഗ്രൂപ്പ്ഘട്ടം പ്രഥ ചാംപ്യന്‍മാര്‍ക്ക് കടമ്പയാകുമോ... ഉറുഗ്വേ ടീമിന്റെ കരുത്ത് ഗോളടിവീരന്‍മാര്‍
പ്രഥമ ഫിഫ ലോകകപ്പില്‍ തന്നെ കിരീടം നേടി ഞെട്ടിച്ച ടീമാണ് ഉറുഗ്വേ. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ മനോഹാരിത തന്നെയാണ് ഉറുഗ്വേ ടീമിന്റെ ഏറ്റവും വലിയ ആകര്‍ഷണം. രണ്ട് തവണ ലോകകപ്പ് നേടിയ ടീമാണ് ഉറുഗ്വേ. 1930ലും 1950ലുമാണ് ഉറുഗ്വേ ഫിഫ ലോകകപ്പില്‍ ചുംബിച്ചത്. പിന്നീട് 67 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ഉറുഗ്വേയുടെ നീലപ്പടയാളികള്‍ക്ക് ചാംപ്യന്‍പട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. 1954, 1970, 2010 ലോകകപ്പുകളില്‍ നാലാം സ്ഥാനം നേടാനായതാണ് ഉറുഗ്വേയുടെ പിന്നീടുള്ള ഏറ്റവും വലിയ മുന്നേറ്റം. 2014 ബ്രസീല്‍ ലോകകപ്പില്‍ ഉറുഗ്വേയുടെ മുന്നേറ്റം പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചിരുന്നു.
ഉറുഗ്വേയുടെ 13ാമത്തെ ഫിഫ ലോകകപ്പാണ് റഷ്യയിലേത്. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 13ാം സ്ഥാനത്താണ് ഉറുഗ്വേ. വന്‍പ്രതീക്ഷയുമായാണ് ഒസ്‌കാര്‍ ടബരേസിന്റെ കീഴില്‍ ഉറുഗ്വേ റഷ്യയിലേക്ക് വിമാനം കയറാനൊരുങ്ങുന്നത്.

അനായാസമാവുമോ ഗ്രൂപ്പ്ഘട്ടം?
ഗ്രൂപ്പ് എയില്‍ ആതിഥേയരായ റഷ്യ, സൗദി അറേബ്യ, ഈജിപ്ത് ടീമുകള്‍ക്കൊപ്പമാണ് ഉറുഗ്വേ. പൊതുവേ വിലയിരുത്തുമ്പോള്‍ ഉറുഗ്വേയ്ക്ക് അനായാസമായി പ്രീക്വാര്‍ട്ടറിലെത്താനാവും. പക്ഷേ, സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കൈയ്യടി നേടാനുറച്ചിറങ്ങുന്ന റഷ്യയെയും മുഹമ്മദ് സലായെന്ന സൂപ്പര്‍താരത്തെ മുന്‍നിര്‍ത്തിയിറങ്ങുന്ന ഈജിപ്തിനെയും 1994 ലോകകപ്പ് ആവര്‍ത്തിക്കാനൊരുങ്ങുന്ന സൗദിയെയും നിസ്സാരരായി കാണാന്‍ ഉറുഗ്വേ തയ്യാറല്ല. കാരണം, ഏത് വമ്പന്‍മാരെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ് ഈ മൂന്ന് ടീമുകളും. ജൂണ്‍ 15ന് ഈജിപ്തിനെതിരേയാണ് റഷ്യന്‍ ലോകകപ്പില്‍ ഉറുഗ്വേയുടെ ആദ്യ മല്‍സരം. പരിക്കേറ്റ സല ആദ്യ മല്‍സരങ്ങളില്‍ കളിക്കില്ലെന്ന റിപോര്‍ട്ടുകള്‍ ഉറുഗ്വേയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. ജൂണ്‍ 20ന് സൗദിയെയും ജൂണ്‍ 25ന് റഷ്യയുമായുമാണ് ഗ്രൂപ്പ്ഘട്ടത്തില്‍ ഉറുഗ്വേയുടെ മല്‍സരങ്ങള്‍.

ലോകോത്തര മുന്നേറ്റനിര
ലോകോത്തര താരങ്ങളാണ് ഉറുഗ്വേയുടെ മുന്നേറ്റനിരയെ നയിക്കുന്നത്. സൂപ്പര്‍ താരങ്ങളായ ബാഴ്‌സലോണയുടെ ലൂയിസ് സുവാറസും പിഎസ്ജിയുടെ എഡിന്‍സന്‍ കവാനിയുമാണ് റഷ്യന്‍ ലോകകപ്പില്‍ ഉറുഗ്വേ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കാനൊരുങ്ങുന്നത്. ജിറോണയുടെ ക്രിസ്റ്റിയാന്‍ സ്റ്റുഹാനിയും സല്‍റ്റാവിഗോയുടെ മാക്‌സിമിലാനോ ഗോമസും മുന്നേറ്റനിരയില്‍ പേെേരടുത്തവരാണ്. മല്‍സരഗതി മാറ്റാന്‍ കെല്‍പ്പുള്ളവരായതിനാല്‍ ഉറുഗ്വേ ഏറെ പ്രതീക്ഷവയ്ക്കുന്നതും മുന്നേറ്റനിരയിലാണ്.

മിഡ്ഫീല്‍ഡും പ്രതിരോധനിരയും
മുന്നേറ്റനിര കഴിഞ്ഞാല്‍ ഉറുഗ്വേയുടെ ഏറ്റവും വലിയ കരുത്ത് മിഡ്ഫീല്‍ഡര്‍മാരാണ്. ഇറ്റാലിയന്‍ ലീഗ് മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാനു വേണ്ടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ താരമായാണ് 26 കാരനായ മാറ്റിയാസ് വെസിനോ. മിഡ്ഫീല്‍ഡില്‍ വെസിനോ തന്നെയാവും ഉറുഗ്വേയുടെ കുന്തമുന. പ്രതിരോധകോട്ടയിലെ നിറസാന്നിധ്യമാണ് ഡീഗോ ഗോഡിന്‍. സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിന്റെ താരമാണ് ഗോഡിന്‍.

ലോകകപ്പ് സാധ്യതാ ടീം:
ഗോള്‍കീപ്പേര്‍സ്: ഫെര്‍നാണ്ടോ മുസെയ്‌റ, മാര്‍ട്ടിന്‍ സില്‍വ, മാമര്‍ട്ടിന്‍ കംപാന.
ഡിഫന്‍ഡേര്‍സ്: ഡീഗോ ഗോഡിന്‍, സെബാസ്റ്റിയന്‍ കോട്ടസ്, ജോസ് മരിയ ജിമിനെന്‍സ്, മാക്‌സിമിലാനോ പെരെയ്‌റ, ഗാസ്റ്റോന്‍ സില്‍വ, മാര്‍ട്ടിന്‍ കസേറസ്, ഗുയിലെര്‍മോ വറേല.
മിഡ്ഫീല്‍ഡേര്‍സ്: നാഹിറ്റന്‍ നന്‍ഡെസ്, ലുകാസ് ടൊറെയ്‌റ, മാറ്റിയാസ് വെസിനോ, ഫെഡറികോ വാല്‍വെര്‍ഡെ, റോഡ്രിഗോ ബെന്റ്റാന്‍കുര്‍, കാര്‍ലോസ് സാഞ്ചസ്, ജിയോര്‍ജിയന്‍ ഡി അറസകേറ്റ, ഡീഗോ ലാക്‌സല്‍റ്റ്, ക്രിസ്റ്റിയന്‍ റോഡ്രിഗസ്, ജൊനാഥന്‍ ഉററ്റവിസ്‌കെ, നികോളാസ് ലൊഡോയ്‌റോ, ഗാസ്‌റ്റോന്‍ റമിരെസ്.
ഫോര്‍വേഡ്‌സ്: ക്രിസ്റ്റിയന്‍ സ്റ്റുഹാനി, മാക്‌സിമിലാനോ ഗോമസ്, എഡിന്‍സന്‍ കവാനി, ലൂയിസ് സുവാറസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications