Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൂപ്പ് എച്ച്; പോളണ്ടും കൊളംബിയയും ശക്തര്‍; പക്ഷേ, ഏഴുതി തള്ളാനാവില്ല സെനഗലിനെയും ജപ്പാനെയും

ഗ്രൂപ്പ് എച്ചിലെ പ്രീക്വാര്‍ട്ടര്‍ ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീമുകളാണ് പോളണ്ടും കൊളംബിയയും. പോളണ്ടും കൊളംബിയയും ഗ്രൂപ്പ്ഘട്ടം കടക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. എന്നാല്‍, ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന സെനഗലിനെയും ഏഷ്യയിലെ വമ്പന്‍മാരായ ജപ്പാനെയും നിസ്സാരമായി എഴുതി തള്ളാനാവില്ല. 2002 ലെ തങ്ങളുടെ കന്നി ലോകകപ്പില്‍ തന്നെ സെനഗല്‍ അത് തെളിയിച്ചതാണ്. രണ്ട് തവണ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയ ജപ്പാനും തങ്ങള്‍ മോശക്കാരല്ലെന്ന് ഫിഫ ലോകകപ്പില്‍ തന്നെ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് എച്ചില്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിനായി നാല് ടീമുകളും ഒരു പോലെ പൊരുതുമെന്ന കാര്യത്തില്‍ സംശയമില്ല.

പോളണ്ട്

പോളണ്ട്

ഗ്രൂപ്പ് എച്ചിലെ ഫേവറിറ്റുകളില്‍ ഒന്നാം സ്ഥാനത്താണ് പോളണ്ട്. സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവച്ച പോളണ്ട് നിലവില്‍ ഫിഫ ലോക റാങ്കിങില്‍ എട്ടാം സ്ഥാനത്താണ്. എട്ടാം തവണയാണ് പോളണ്ട് ഫിഫ ലോകകപ്പിനെത്തുന്നത്. 1974, 1982 ലോകകപ്പുകളില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ പോളണ്ടിന് കഴിഞ്ഞിട്ടുണ്ട്. ബയേണ്‍ മ്യൂണിക്ക് സ്റ്റാര്‍ സ്്‌ട്രൈക്കര്‍ റോബര്‍ട്ട് ലെന്‍ഡോവ്‌സ്‌കി പടനയിക്കുന്ന പോളണ്ടിന് തന്ത്രങ്ങളൊരുക്കുന്നത് ആദം നവാല്‍കയാണ്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ബയേണിന്റെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ഗോളടിവീരന്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സകിയാണ് പോളണ്ടിന്റെ കുന്തമുന. പോളണ്ടിനു വേണ്ടി 94 മല്‍സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. പരിചയസമ്പന്നനായ മിഡ്ഫീല്‍ഡര്‍ യാക്കൂബ് ബ്ലസ്‌കോവ്‌സ്‌കിയും പോളണ്ടിന്റെ പ്രധാന പ്രതീക്ഷകളാണ്.

കൊളംബിയ

കൊളംബിയ

ബ്രസീല്‍ ലോകകപ്പിനു പിന്നാലെ റഷ്യയിലും കുതിപ്പ് തുടരാനുറച്ചാണ് കൊളംബിയ കച്ചക്കെട്ടുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്താന്‍ കൊളംബിയക്ക് കഴിഞ്ഞിരുന്നു. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 16ാം സ്ഥാനത്താണ് കൊളംബിയ. ആറാം തവണയാണ് കൊളംബിയ ഫിഫ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. റഡാമെല്‍ ഫല്‍കാവോ പടനയിക്കുന്ന കൊളംബിയയെ ജോസ് നെസ്‌റ്റോര്‍ പെക്കര്‍മാനാണ് പരിശീലിപ്പിക്കുന്നത്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ബയേണ്‍ മ്യൂണിക്ക് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസ്, മൊണാക്കോ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫല്‍കാവോ എന്നിവരാണ് കൊളംബിയയുടെ കരുത്ത്.

ജപ്പാന്റെ സാധ്യതകൾ
സെനഗല്‍

സെനഗല്‍

രണ്ടാം തവണയാണ് സെനഗല്‍ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നത്. 2002ല്‍ തങ്ങളുടെ കന്നി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി സെനഗല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. 1998 ലോകകപ്പിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച് കൊണ്ടായിരുന്നു 2002 ലോകകപ്പിലേക്ക് സെനഗലിന്റെ അവിസ്മരണീയ വരവ്.

തങ്ങളുടെ രണ്ടാം വരവിലൂം കറുത്ത കുതിരകളായി ഗ്രൂപ്പ്ഘം കടക്കാനുള്ള തയ്യാറെടുപ്പിലാണ് സെനഗല്‍. അലിയോ സിസ്സെയാണ് സെനഗലിന് തന്ത്രങ്ങളൊരുക്കുന്നത്. ഫിഫ ലോക റാങ്കിങില്‍ 27ാം സ്ഥാനത്താണ് സെനഗല്‍.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ സാഡിയോ മാനെയാണ് സെനഗലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനു വേണ്ടി മികച്ച പ്രകടനം നടത്താനും മാനെയ്ക്ക് കഴിഞ്ഞിരുന്നു. സ്‌ട്രൈക്കര്‍ മൗസ്സ സോവും മാനെയ്‌ക്കൊപ്പം മുന്നേറ്റനിരയെ ശക്തിപ്പെടുത്താന്‍ ശേഷിയുള്ള താരമാണ്.

ജപ്പാന്‍

ജപ്പാന്‍

തുടര്‍ച്ചയായ ആറാം തവണയാണ് ജപ്പാന്‍ ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. 1998ലാണ് ജപ്പാന്‍ ആദ്യമായി ഫിഫ ലോകകപ്പിന് യോഗ്യത നേടിയത്. അതിനു ശേഷമുള്ള എല്ലാ ലോകകപ്പിലും ജപ്പാന് യോഗ്യത ടിക്കറ്റ് സ്വന്തമാക്കാന്‍ കഴിഞ്ഞു. 2002ലും 2010ലും പ്രീക്വാര്‍ട്ടറിലെത്താന്‍ സാമുറായികള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ജപ്പാന് കഴിഞ്ഞിരുന്നു. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 61ാം സ്ഥാനത്താണ് ജപ്പാന്‍. അകീറ നിഷിനോ തന്ത്രങ്ങളൊരുക്കുന്ന ജപ്പാന്‍ റഷ്യയില്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് നേടാനാവുമെന്നന ശുഭാപ്തി വിശ്വാസത്തിലാണ്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ബൊറൂസ്യ ഡോട്മുണ്ട് മിഡ്ഫീല്‍ഡര്‍ ഷിന്‍ജി കഗാവയും ലെസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ഷിന്‍ജി ഒകാസാക്കിയും വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ കെയ്‌സുക്ക ഹോണ്ടയും ജപ്പാന്റെ മിന്നും താരങ്ങളാണ്.


Story first published: Tuesday, June 12, 2018, 15:34 [IST]
Other articles published on Jun 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+