Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൂപ്പ് ജി: ഇംഗ്ലണ്ടും ബെല്‍ജിയവും ഫേവറിറ്റുകള്‍

ഗ്രൂപ് Gയിൽ ആരൊക്കെ? | OneIndia Malayalam

അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലെത്തുക മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും ശക്തരായ ബെല്‍ജിയവും ആയിരിക്കും. സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ ഇക്കാര്യം ഉറപ്പിക്കാനാവും. പനാമയും ടുണീഷ്യയുമാണ് ഗ്രൂപ്പില്‍ പോരടിക്കുന്ന മറ്റു ടീമുകള്‍. അട്ടിമറികളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ലോകകപ്പിലെ അരങ്ങേറ്റക്കാരായ പനാമയും അഞ്ചാം ലോകകപ്പിനെത്തുന്ന ടൂണീഷ്യയും റഷ്യയിലെത്തുന്നത്.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

നിരവധി ലോകോത്തര ഫുട്‌ബോള്‍ താരങ്ങളെ സമ്മാനിച്ച രാജ്യമാണ് ഇംഗ്ലണ്ട്. ഫുട്‌ബോളിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഇംഗ്ലണ്ടിന് റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം അനായാസകരമാവുമെന്നാണ് വിലയിരുത്തല്‍. 15ാം തവണയാണ് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിനെത്തുന്നത്. 1966ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞതാണ് ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ മുന്നേറ്റം. 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ ഇംഗ്ലണ്ടിന് മടക്കടിക്കറ്റ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മികച്ച തയ്യാറെടുപ്പോട് കൂടിയാണ് ഗരെതത് സൗത്ത്‌ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് റഷ്യയിലെത്തുന്നത്. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 12ാം സ്ഥാനത്താണ് ത്രീ ലയണ്‍സ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇംഗ്ലീഷ് പട. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നാണ് റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കുക.


ശ്രദ്ധിക്കേണ്ട താരങ്ങള്‍


കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍ കൂടിയായ ഹാരി കെയ്‌നാണ് ഇംഗ്ലണ്ട് നിരയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. ഇംഗ്ലണ്ടിനു വേണ്ടി 24 മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. ഡാനി വെല്‍ബാക്ക്, റഹീം സ്‌റ്റെര്‍ലിങ്, ജാമി വാര്‍ഡി, ആഷ്‌ലി യങ് എന്നീ മികച്ച താരങ്ങളും ഇംഗ്ലണ്ട് നിരയിലുണ്ട്..


ടീം


ഗോള്‍കീപ്പേര്‍സ്: ജോര്‍ഡന്‍ പിക്‌ഫോര്‍ഡ്, ജാക്ക് ബട്‌ലന്‍ഡ്, നിക് പോപെ.

ഡിഫന്‍ഡേര്‍സ്: കെയ്ല്‍ വാല്‍ക്കര്‍, ഡാനി റോസ്, ജോണ്‍ സ്‌റ്റോണ്‍സ്, ഹാരി മഗ്വയ്‌റെ, കീരണ്‍ ട്രിപ്പിയര്‍, ഗാരി കാഹില്‍, ഫില്‍ ജോണ്‍സ്, ഫാബിയാന്‍ ഡെല്‍ഫ്, ആഷ്‌ലി യങ്, ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്.

മിഡ്ഫീല്‍ഡേര്‍സ്: എറിക് ഡിയെര്‍, ജെസ്സെ ലിന്‍ഗാര്‍ഡ്, ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സന്‍, ഡെലെ അല്ലി, റുബെന്‍ ലോഫ്റ്റസ് ചീക്ക്.


ഫോര്‍വേഡ്‌സ്: ഹാരി കെയ്ന്‍, റഹീം സ്‌റ്റെര്‍ലിങ്, ജാമി വാര്‍ഡി, ഡാനി വെല്‍ബാക്ക്, മാര്‍കസ് റഷ്‌ഫോര്‍ഡ്.

ബെല്‍ജിയം

ബെല്‍ജിയം

റഷ്യന്‍ ലോകകപ്പില്‍ കറുത്ത കുതിരകളാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ പ്രമുഖരാണ് ബെല്‍ജിയം. സമീപകാലത്തെ മികച്ച പ്രകടനം കൊണ്ട് ഫിഫ ലോക റാങ്കിങില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ബെല്‍ജിയം. 12 തവണ ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞിട്ടുണ്ട്. 1986 ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തിയതാണ് കറുത്ത കുതിരകള്‍ എന്ന വിളിപ്പേരുള്ള ബെല്‍ജിയത്തി്‌ന്റെ ഏറ്റവും വലിയ മുന്നേറ്റം. റോബര്‍ട്ടോ മാര്‍ട്ടിനസ് പരിശീലിപ്പിക്കുന്ന ബെല്‍ജിയത്തെ ചെല്‍സി അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഇഡന്‍ ഹസാര്‍ഡാണ് റഷ്യന്‍ ലോകകപ്പില്‍ നയിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയായിരുന്നു ബെല്‍ജിയത്തി്‌ന്റെ പടയോട്ടം.


ശ്രദ്ധിക്കേണ്ട താരങ്ങള്‍


മികച്ച ലോകോത്തര താരങ്ങള്‍ അണിനിരയ്ക്കുന്ന ടീമാണ് ബെല്‍ജിയം. മുന്നേറ്റനിരയില്‍ ഇഡന്‍ ഹസാര്‍ഡ്, റൊമേലു ലുക്കാക്കു, ഡിഫന്‍ഡിങില്‍ വിന്‍സെന്റ് കൊംപാനി, മിഡ്ഫീല്‍ഡില്‍ കെവിന്‍ ഡിബ്രുയന്‍, മറൗനെ ഫെല്ലെയ്‌നി, ഗോള്‍വല കാക്കുന്നതില്‍ തിബോട്ട് കോര്‍ട്ടോയിസ് എന്നീ മികച്ച താരങ്ങള്‍ ബെല്‍ജിയം ടീമിന്റെ കരുത്താണ്.


ടീം


ഗോള്‍കീപ്പേര്‍സ്: തിബോട്ട് കോര്‍ട്ടോയിസ്, സിമോണ്‍ മിഗ്നോലറ്റ്, കോന്‍ കസ്റ്റീല്‍സ്.

ഡിഫന്‍ഡേര്‍സ്: ടോബി അല്‍ഡര്‍വിറെല്‍ഡ്, തോമസ് വെര്‍മലെന്‍, വിന്‍സെന്റ് കൊംപാനി, ജാന്‍ വെര്‍ട്ടോഗന്‍, തോമസ് മെയുനിയര്‍, ഡെഡ്‌റക് ബൊയാട്ട, ലിയാന്‍ഡര്‍ ഡെന്‍ഡോകര്‍.

മിഡ്ഫീല്‍ഡേര്‍സ്: അക്‌സല്‍ വിറ്റ്‌സെല്‍, കെവിന്‍ ഡിബ്രുയന്‍, മറൗനെ ഫെല്ലെയ്‌നി, യാനിക് കറാസ്‌കോ, തോര്‍ഗന്‍ ഹസാര്‍ഡ്, യൗറി തിയെല്‍മന്‍സ്, മൗസ ഡെംബാലെ, നാകര്‍ ചാഡ്‌ലി.


ഫോര്‍വേഡ്‌സ്: റൊമേലു ലുക്കാക്കു, ഇഡന്‍ ഹസാര്‍ഡ്, ഡ്രിയസ് മെര്‍ട്ടന്‍സ്, അദ്‌നാന്‍ ജനുസാജ്, മിച്ചെ ബാറ്റ്ഷുഹായ്.

പനാമ

പനാമ

ഫിഫ ലോകകപ്പ് ചരിത്രത്തിലെ പനാമയുടെ കന്നി ടൂര്‍ണമെന്റാണ് റഷ്യയിലേത്. കോണ്‍കകാഫ് മേഖലയില്‍ പല പ്രമുഖകരെയും കടത്തി വെട്ടിയാണ് ലോക ജനസംഖ്യയില്‍ നാല് മില്ല്യണ്‍ മാത്രമുള്ള പനാമ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയത്. കന്നി ലോകകപ്പ് അട്ടിമറികളോടെ അവിസ്മരണീയമാക്കാനൊരുങ്ങുകയാണ് പനാമ. ഹെര്‍നന്‍ ഡാരിയോ ഗോമസ് പരിശീലിപ്പിക്കുന്ന പനാമയെ നയിക്കുന്നത് ഫെലിപെ ബലോയാണ്. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 55ാം സ്ഥാനത്താണ് പനാമ.


ശ്രദ്ധിക്കേണ്ട താരങ്ങള്‍


ഗോളടിവീരന്‍ ലുയിസ് ടെജാഡയാണ് പനാമയുടെ ശ്രദ്ധേയ താരം. പനാമയ്ക്കു വേണ്ടി 43 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. വെറ്ററന്‍ സ്‌ട്രൈക്കര്‍ ബ്ലാസ് പെരസും പനാമയുടെ കരുത്താണ്..

ടുണീഷ്യ

ടുണീഷ്യ

ഇത്തവണയെങ്കിലും ഗ്രൂപ്പ്ഘട്ടം മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടുണീഷ്യ റഷ്യന്‍ ലോകകപ്പിനെത്തുന്നത്. അഞ്ചാം തവണയാണ് നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 21ാം സ്ഥാനത്തുള്ള ടുണീഷ്യ ഫിഫ ലോകകപ്പ് മാമാങ്കത്തിനെത്തുന്നത്. ആഫ്രിക്കന്‍ മേഖലയില്‍ റാങ്കിങില്‍ ഏറ്റവും മുന്‍പന്തിയിലുള്ള ടീം കൂടിയാണ് ടുണീഷ്യ. നാബില്‍ മാലൗല്‍ തന്ത്രങ്ങളോതുന്ന ടൂണീഷ്യയെ അയ്‌മെന്‍ മാത്‌ലൗത്തിയാണ് നയിക്കുന്നത്.


ശ്രദ്ധിക്കേണ്ട താരങ്ങള്‍


മുന്നേറ്റനിരയിലെ വഹ്ബി കസ്‌റി, ഫഖ്‌റദ്ദീന്‍ ബെന്‍ യൂസഫ് എന്നിവരാണ് ടുണീഷ്യന്‍ നിരയിലെ പ്രധാന താരങ്ങള്‍.

Story first published: Tuesday, June 12, 2018, 13:07 [IST]
Other articles published on Jun 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+