Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്രൂപ്പ് എഫില്‍ ഒന്ന് ജര്‍മനി; പോര് രണ്ടാം സ്ഥാനത്തിന്, ആരോക്കെ തമ്മില്‍?

ഗ്രൂപ് Fൽ മത്സരം തകർക്കും | Oneindia Malayalam

നിലവിലെ ലോക ചാംപ്യന്‍മാരും ഫിഫ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരുമായ ജര്‍മനിയുള്‍പ്പെടുന്ന ഗ്രൂപ്പാണ് എഫ്. റഷ്യന്‍ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീം കൂടിയാണ് ജര്‍മനി. ഗ്രൂപ്പ് എഫില്‍ അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ജര്‍മനി ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തും. ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടി പോരടിക്കുന്നത് മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ ടീമുകള്‍ തമ്മിലാണ്. സ്വീഡന്‍, ദക്ഷിണ കൊറിയ എന്നിവരെ അപേക്ഷിച്ച് മെക്‌സിക്കോയ്ക്കാണ് മുന്‍തൂക്കം. പക്ഷേ, സ്വീഡനെയും ദക്ഷിണ കൊറിയെയും നിസ്സാരരായി കാണാനാവില്ലെന്ന് ഇതിനു മുന്‍പുള്ള ഫിഫ ലോകകപ്പ് ചരിത്രം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

ജര്‍മനി

ജര്‍മനി

ബ്രസീലിനു പിന്നാലെ റഷ്യയിലും ഫിഫ ലോക കിരീടം ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് ജര്‍മനി. ബ്രസീല്‍ കഴിഞ്ഞാല്‍ ലോകകപ്പ് ചരിത്രത്തില്‍ മികച്ച റെക്കോഡുള്ള ടീമാണ് ജര്‍മന്‍ പട. താരസമ്പന്നത തന്നെയാണ് ജര്‍മനിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. നാലു തവണ ഫിഫ ലോക കിരീടം ചൂടിയ ജര്‍മനിയെ ജോക്വിം ലോ തന്നെയാണ് ഇത്തവണയും തന്ത്രങ്ങളൊരുക്കുന്നത്. പരിക്കില്‍ നിന്ന് മോചിതനായി സ്റ്റാര്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നൂയര്‍ തിരിച്ചെത്തിയത് ജര്‍മന്‍ ക്യാംപിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്. നൂയര്‍ തന്നെയാണ് ജര്‍മന്‍ ക്യാപ്റ്റന്‍. കഴിഞ്ഞ ലോകകപ്പിലുണ്ടായിരുന്ന പല താരങ്ങളുും ഇന്നും ജര്‍മന്‍ നിരയിലുണ്ട്. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ കളിച്ച 10 മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയാണ് ജര്‍മന്‍ പട റഷ്യയിലേക്ക് വിമാനം കയറുന്നത്. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ അരങ്ങേറിയ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മനിക്ക് ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞിരുന്നു. ജൂണ്‍ 17ന് മെക്‌സിക്കോയ്‌ക്കെതിരേയാണ് റഷ്യന്‍ ലോകകപ്പില്‍ ജര്‍മനിയുടെ ആദ്യ മല്‍സരം.


ശ്രദ്ധിക്കേണ്ട താരങ്ങള്‍


ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളുള്‍പ്പെടുന്ന ടീമാണ് ജര്‍മനി. അതുകൊണ്ട് തന്നെ നിരവധി ശ്രദ്ധേയ താരങ്ങള്‍ ജര്‍മന്‍ നിരയില്‍ അണിനിരയ്ക്കുന്നുണ്ട്. റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ്, ബയേണ്‍ മ്യൂണിക്ക് ഗോള്‍കീപ്പര്‍ മാനുവല്‍ നുയര്‍, യുവന്റസ് ഡിഫന്‍ഡര്‍ സമി ഖേദീറ, ആഴ്‌സനല്‍ മിഡ്ഫീല്‍ഡര്‍ മെസറ്റ് ഓസില്‍, ബയേണ്‍ മ്യൂണിക്ക് മിഡ്ഫീല്‍ഡര്‍ തോമസ് മുള്ളര്‍ എന്നിവരാണ് ജര്‍മന്‍ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങള്‍.

ടീം


ഗോള്‍കീപ്പേര്‍സ്: മാനുവല്‍ നൂയര്‍, കെവിന്‍ ട്രാപ്പ്, മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റേഗന്‍.

ഡിഫന്‍ഡേര്‍സ്: മാര്‍വിന്‍ പ്ലാറ്റെന്‍ഹാര്‍ഡ്റ്റ്, ജൊനസ് ഹെക്ടര്‍, മാത്തിയാസ് ജിന്റര്‍, മാറ്റ്‌സ് ഹമ്മല്‍സ്, നിക്ലാസ് സുലെ, ആന്റോണിയോ റുഡിജര്‍, ജെറോം ബോട്ടെങ്, ജോഷുഹ കിമ്മിച്ച്.

മിഡ്ഫീല്‍ഡേര്‍സ്: സമി ഖേദീറ, ജുലിയന്‍ ഡ്രാക്‌സിയര്‍, ടോണി ക്രൂസ്, മെസറ്റ് ഓസില്‍, തോമസ് മുള്ളര്‍, ലിയോണ്‍ ഗോറെട്‌സ, സെബാസ്റ്റിയന്‍ റുഡി, ജൂലിയന്‍ ബ്രാന്‍ഡ്റ്റ്, ഇല്‍ക്കാ ഗുന്‍ഡോഗന്‍.

ഫോര്‍വേഡ്‌സ്: ടിമോ വെര്‍നര്‍, മാര്‍കോ റ്യൂസ്, മരിയോ ഗോമസ്.

മെക്‌സിക്കോ

മെക്‌സിക്കോ

നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 15ാം സ്ഥാനക്കാരാണ് മെക്‌സിക്കോ. 15 തവണ ഫിഫ ലോകകപ്പില്‍ പങ്കെടുത്തിട്ടുള്ള മെക്‌സിക്കോയുടെ ഏറ്റവും വലിയ മുന്നേറ്റം 1970ലും 1976ലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ്. യുവാന്‍ കാര്‍ലോസ് ഒസെയ്‌റോയാണ് മെക്‌സിക്കോയുടെ പരിശീലകന്‍. 1994 മുതലുള്ള എല്ലാ ലോകകപ്പ് ടൂര്‍ണമെന്റുകളിലും മെക്‌സിക്കോയ്ക്ക് ഗ്രൂപ്പ്ഘട്ടം കടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍കകാഫ് മേഖലയില്‍ നിന്ന് റഷ്യന്‍ ലോകകപ്പ് ടിക്കറ്റ് നേടിയ മെക്‌സിക്കോ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ 10 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

വെസ്റ്റ്ഹാം യുനൈറ്റഡ് ഫോര്‍വേഡ് ജാവിയര്‍ ഹെര്‍ണാണ്ടസ്, പോര്‍ട്ടോ ഡിഫന്‍ഡര്‍ ഹെക്ടര്‍ ഹെരെയ്‌റ, ഐന്തോവന്‍ ഫോര്‍വേഡ് ഹിര്‍വിങ് ലൊസാനോ എന്നിവരാണ് മെക്‌സിക്കോ നിരയില്‍ പ്രധാന താരങ്ങള്‍.

സ്വീഡന്‍

സ്വീഡന്‍

അവസാന രണ്ട് ലോകകപ്പുകളില്‍ യോഗ്യത നേടാന്‍ കഴിയാതിരുന്ന സ്വീഡന്‍ ഇത്തവണ നാല് തവണ ലോക ചാംപ്യന്‍മാരായ ഇറ്റലിയെ വരെ അടിയറവ് പറയിച്ചാണ് യൂറോപ്യന്‍ മേഖലയില്‍ നിന്ന് റഷ്യന്‍ ലോകകപ്പ് യോഗ്യതയ്ക്കുള്ള ടിക്കറ്റ് കരസ്ഥമാക്കിയത്. അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ അഭാവത്തിലാണ് മെക്‌സിക്കോ റഷ്യയിലേക്ക് വിമാനം കയറുന്നത്. ജാനെ ആന്‍ഡേര്‍സന്‍ തന്ത്രങ്ങളൊരുക്കുന്ന സ്വീഡിഷ് പടയെ ഡിഫന്‍ഡര്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റാണ് നയിക്കുന്നത്. 11 തവണ ലോകകപ്പ് മാമാങ്കത്തി്ല്‍ പങ്കെടുത്തിട്ടുള്ള സ്വീഡന്റെ ഏറ്റവും വലിയ മുന്നേറ്റം 1958 ലോകകപ്പില്‍ റണ്ണേഴ്‌സപ്പാവാന്‍ കഴിഞ്ഞതാണ്. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 23ാമതാണ് സ്വീഡന്‍.


ശ്രദ്ധിക്കേണ്ട താരങ്ങള്‍


വെറ്ററന്‍ സ്‌ട്രൈക്കര്‍ മാര്‍കസ് ബെര്‍ഗ്, മിഡ്ഫീല്‍ഡര്‍ എമില്‍ ഫോര്‍സ്ബര്‍ഗ് എന്നിവരാണ് സ്വീഡിഷ് നിരയിലെ ശ്രദ്ധേയ താരങ്ങള്‍. ഇബ്രാഹിമോവിച്ചിന്റെ അഭാവത്തില്‍ ഫോര്‍സ്ബര്‍ഗാവും സ്വീഡന്റെ ആക്രമണാത്മക മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുക.

ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയ

ഏഷ്യന്‍ മേഖലയില്‍ മികച്ച റെക്കോഡുള്ള ടീമാണ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ 10ാം ലോകകപ്പാണ് റഷ്യയിലേത്. ഒമ്പത് തവണ ഫിഫ ലോകകപ്പില്‍ പങ്കെടുത്തിട്ടുള്ള ദക്ഷിണ കൊറിയയുടെ ഏറ്റവും വലിയ മുന്നേറ്റം ജപ്പാനുമായി സംയുക്ത ആതിഥേയത്വം വഹിച്ച 2002 ലോകകപ്പില്‍ നാലാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതാണ്. ടഹി യങ് ഷിനാണ് കൊറിയയെ പരിശീലിപ്പിക്കുന്നത്. സ്വാന്‍സി സിറ്റി മിഡ്ഫീല്‍ഡര്‍ കി സങ് യൂങാണ് കൊറിയന്‍ പടയെ നയിക്കുന്നത്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഫോര്‍വേഡ് സന്‍ ഹിയുങ് മിനും സ്വാന്‍സി സിറ്റിയുടെ മിഡ്ഫീല്‍ഡര്‍ കി സങ് യുങുമാണ് കൊറിയന്‍ നിരയിലെ പ്രധാന താരങ്ങള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് ഹിയുങ് മിന്‍.

ശിവസേനയുമായുള്ള ചര്‍ച്ച പൊളിഞ്ഞു.... അമിത് ഷായുടെ ചാണക്യതന്ത്രവും പാളി.... ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് സഞ്ജയ് റൗട്ട്.....തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും!!

Story first published: Thursday, June 7, 2018, 15:17 [IST]
Other articles published on Jun 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+