വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗ്രൂപ്പ് എ: ഉറുഗ്വേയ്ക്കു പിന്നാലെ ആര് കടക്കും ഗ്രൂപ്പ്ഘട്ടം?

ഗ്രൂപ്പ് എയിലെ സാധ്യതകൾ അറിയാം | Oneindia Malayalam

മുന്‍ ലോക ചാംപ്യന്‍മാരായ ഉറുഗ്വേ ഗ്രൂപ്പ് എയിലെ ഫേവറിറ്റുകളാവുമ്പോള്‍ രണ്ടാം സ്ഥാനം സ്വപ്‌നം കാണുന്നത് ആതിഥേയരുള്‍പ്പെടുന്ന മൂന്ന് ടീമുകളാണ്. ആതിഥേയരായ റഷ്യ, മുഹമ്മദ് സലയെന്ന ലോക ഫുട്‌ബോളിലെ പുതിയ രാജകുമാരന്‍ പടനയിക്കുന്ന ഈജിപ്ത്, അറേബ്യയിലെ വമ്പന്‍മാരായ സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പ് എയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ മോഹവുമായി കളത്തിലിറങ്ങുന്നത്.

fifa

അട്ടിറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഉറുഗ്വേ ഗ്രൂപ്പ് എ ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ ഇടംപിടിക്കും. അങ്ങനെയാണെങ്കില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള വാശിയേറിയ പോരാട്ടമാവും ഗ്രൂപ്പ് എയില്‍ ഈ മൂന്ന് ടീമുകള്‍ക്കിടയില്‍ നടക്കുക. സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസം റഷ്യക്ക് മുതല്‍കൂട്ടാവും. ഈജിപ്തിന് ഗ്രൂപ്പ്ഘട്ടം വെല്ലുവിളികളുണ്ടേതാവാന്‍ സാധ്യതയുണ്ട്. കാരണം, ഗോളടിവീരനും ടീമിന്റെ കുന്തമുനയുമായ സല പരിക്ക് മൂലം തുടക്കത്തിലെ മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍, ഈജിപ്തിന് അതൊരു ക്ഷീണമാവാനിടയുണ്ട്. സൗദിയെയും എഴുതി തള്ളാനാവില്ല.

ആതിഥേയത്വം അവിസ്മരണീയമാക്കാന്‍ റഷ്യ

ആതിഥേയത്വം അവിസ്മരണീയമാക്കാന്‍ റഷ്യ

സ്വന്തം കാണികള്‍ക്കു മുന്നില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് യൂറോപ്യന്‍ രാജ്യമായ റഷ്യ. ആദ്യമായാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോവുന്നത്. സോവിയേറ്റ് യൂണിയനില്‍ നിന്ന് മാറി റഷ്യ ആയതിനു ശേഷം ഫിഫ ലോകകപ്പില്‍ കാര്യമായ നേട്ടം അവര്‍ക്ക് കൈവരിക്കാനായിട്ടില്ല. ഏഴു തവണയാണ് സോവിയേറ്റ് യൂണിയന്‍ ലോകകപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. 1966 ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ നാലാം സ്ഥാനത്തെത്താനും സോവിയേറ്റ് യൂണിയന് കഴിഞ്ഞിരുന്നു. എന്നാല്‍, റഷ്യ ആയതിനു ശേഷം മൂന്ന് ലോകകപ്പില്‍ മാത്രമാണ് യോഗ്യത ലഭിച്ചത്. മൂന്നിലും ഗ്രൂപ്പ്ഘട്ടം കടക്കാന്‍ റഷ്യക്കായില്ല.

എന്നാല്‍, ഇത്തവണ നാട്ടില്‍ വിരുന്നെത്തിയ ലോകകപ്പ് അവിസ്മരണീയമാക്കുകയാണ് റഷ്യന്‍ ടീമിന്റെ ലക്ഷ്യം. നിലവില്‍ ലോക റാങ്കിങില്‍ 66ാം സ്ഥാനത്താണ് റഷ്യ. ഉറുഗ്വേ മാത്രമാണ് ഗ്രൂപ്പിലെ അപകടകാരികള്‍. മറ്റുള്ള ടീമുകള്‍ക്കെതിരേ മികച്ച കളി കെട്ടഴിച്ചാല്‍ ഗ്രൂപ്പ്ഘട്ടം മറികടക്കാന്‍ ആതിഥേയര്‍ക്കാവും. ജൂണ്‍ 14ന് നടക്കുന്ന ടൂര്‍ണമെന്റില്‍ ഉദ്ഘാടന മല്‍സരത്തില്‍ റഷ്യ സൗദിയെ നേരിടും.. ക്യാപ്റ്റനും ഗോള്‍കീപ്പറുമായ സിഎസ്‌കെഎ മോസ്‌ക്കോയുടെ ഇഗോര്‍ അകിന്‍ഫീവാണ് ടീമിന്റെ പ്രധാന താരം.

സാധ്യതാ ടീം

ഗോള്‍കീപ്പേര്‍സ്: ഇഗോര്‍ അകിന്‍ഫീവ്, വ്‌ളാഡിമിര്‍ ഗാബുലോവ്, ആന്ദ്രെ ലുന്‍യോവ്, സോസ്ലാന്‍ ഡിനാനായെവ്.

ഡിഫന്‍ഡേര്‍സ്: ആന്ദ്രെ സെമെനോവ്, ഇഗോര്‍ സ്‌മോള്‍നോക്കോവ്, കോണ്‍സ്റ്റാന്റിന്‍ റൗഷ്, റോമന്‍ നീസ്‌റ്റേഡര്‍, ഇലിയ കുറ്റെപോവ്, മരിയോ ഫെര്‍ണാണ്ടസ്, ഫിയോര്‍ഡര്‍ കുദ്രയാഷോവ്, വ്‌ളാഡിമിര്‍ ഗ്രനാട്ട്, സെര്‍ജി ഇഗ്നാസവിച്ച്.

മിഫീല്‍ഡേര്‍സ്: അലക്‌സാന്‍ഡര്‍ ഗോലോവിന്‍, അലക്‌സാണ്ടര്‍ എരോഹിന്‍, യൂറി ഷിര്‍ക്കോവ്, യൂറിയ ഗസിന്‍സ്‌കി, ഡലേര്‍ കുസ്യാവ്, റോമന്‍ സോബ്

നിന്‍, അലക്‌സാന്‍ഡര്‍ സമീമോവ്, ആന്റണ്‍ മിറാന്‍ചുക്ക്, അലക്‌സാണ്ടര്‍ ടാഷേവ്, ഡെനിസ് ചെറിഷേവ്, അലന്‍ സാഗോവ്,

ഫോര്‍വേഡ്‌സ്: ഫെഡോര്‍ സ്‌മോലോവ്, ഫെഡോര്‍ ചലോവ്, അലക്‌സ് മിരാന്‍ചുക്, ആര്‍ട്ടെം ഡിസുബ.

സാലയുടെ പരിക്ക്, ഈജിപ്തിന്റെ ആശങ്ക

സാലയുടെ പരിക്ക്, ഈജിപ്തിന്റെ ആശങ്ക

മൂന്നാം തവണയാണ് പിരിമിടുകളുടെ നാടായ ഈജിപ്ത് ഫിഫ ലോകകപ്പിനെത്തുന്നത്. 1934ലും 1990ലുമാണ് ഇതിനു മുമ്പ് ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ഈജിപ്ത് ഫിഫ ലോകകപ്പില്‍ പങ്കെടുത്തത്. ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ ഇരു ടൂര്‍ണമെന്റിലും ഈജിപ്ത് പുറത്താവുകയായിരുന്നു. 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഈജിപ്ത് ഫിഫ ലോകകപ്പില്‍ വീണ്ടും പങ്കെടുക്കാനൊരുങ്ങുന്നത്. റഷ്യന്‍ ലോകകപ്പിന് ഈജിപ്തിന് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ലിവര്‍പൂള്‍ ഫോര്‍വേഡായ മുഹമ്മദ് സല. സമാപിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച താരമുള്‍പ്പെടെയുള്ള ഒട്ടനവധി പുരസ്‌കാരം കൈക്കലാക്കാന്‍ സലായ്ക്കു കഴിഞ്ഞിരുന്നു. എന്നാല്‍, റയല്‍ മാഡ്രിഡിനെതിരേയുള്ള ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റത് ലിവര്‍പൂളും ഈജിപ്തും ആശങ്കയോടെയാണ് കണ്ടത്. അതിന് പുറമേ താരത്തിന്റെ കളിമികവിനെ ഇഷ്ടപ്പെടുന്ന ലക്ഷകണക്കിന് ആരാധകര്‍ക്കും അതൊരു ആശങ്കയുടെ നിമിഷങ്ങളായി മാറുകയായിരുന്നു.

സലയുടെ ഫോമില്‍ ഇത്തവണ ഗ്രൂപ്പ്ഘട്ടം കടക്കാമെന്ന് കണക്കുകൂട്ടിയ ഈജിപ്തിന് താരത്തിനേറ്റ പരിക്ക് വന്‍ ആഘാതമാണ് നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മല്‍സരങ്ങള്‍ സലയ്ക്ക് നഷ്ടപ്പെടുമെന്നാണ് റിപോര്‍ട്ടുകള്‍. സലയുടെ അഭാവം ഈജിപ്തിന്റെ പ്രീക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാവാനിടയുണ്ട്. ജൂണ്‍ 15ന് ശക്തരായ ഉറുഗ്വേക്കെതിരേയാണ് ഈജിപ്തിന്റെ റഷ്യന്‍ ലോകകപ്പിലെ ആദ്യ മല്‍സരം. ഗോള്‍കീപ്പറായ എസ്സാം എല്‍ ഹദറിയാണ് ഈജിപ്തിനെ നയിക്കുന്നത്. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 46ാം സ്ഥാനത്താണ് ഈജിപ്ത്.

സാധ്യതാ ടീം

ഗോള്‍കീപ്പേര്‍സ്: എസ്സാം എല്‍ ഹദറി, ഷെരിഫ് എക്രാം, മുഹമ്മദ് അവദ്. മുഹമ്മദ് എല്‍ ഷെര്‍നാവി.

ഡിഫന്‍ഡേര്‍സ്: സാദ് സമീര്‍, അമ്രോ തറെക്, ഒമര്‍ ഗാബര്‍, അഹ്മദ് ഫതി, അഹ്മദ് എല്‍മോഹമദി, മുഹമ്മദ് അബ്ദര്‍ ഷാഫി, അഹ്മദ് ഹെഗാസി, അലി ഗബര്‍, കരീം ഹഫീസ്, അയ്മന്‍ അഷ്‌റഫ്, മഹ്മൂദ് ഹംദി.

മിഡ്ഫീല്‍ഡേര്‍സ്: മുഹമ്മദ് എല്‍നെനി, അബ്ദല്ല സയ്ദ്, ശികബല, ട്രെസഗ്യൂറ്റ്, റമദാന്‍ സോഭി, തരെക് ഹമേദ്, കഹ്രബ, അമ്ര വെര്‍ദ, സാം മൊര്‍സ്യ, മഹ്മുദ് അബ്ദുല്‍ അസീസ്.

ഫോര്‍വേഡ്‌സ്: മുഹമ്മദ് സല, മാരവന്‍ മൊസെന്‍, അഹ്്മ്മദ് ഗോമ, അഹ്മ്മദ് ഹസ്സന്‍ കോക.

1994 ആവര്‍ത്തിക്കാന്‍ സൗദി അറേബ്യ

1994 ആവര്‍ത്തിക്കാന്‍ സൗദി അറേബ്യ

അഞ്ചാം തവണയാണ് ഏഷ്യയില്‍ നിന്നുള്ള സൗദി അറേബ്യ ഫിഫ ലോകകപ്പിനെത്തുന്നത്. 1994ല്‍ അമേരിക്കയില്‍ അരങ്ങേറിയ ഫിഫ ലോകകപ്പിലൂടെയാണ് ലോകകപ്പ് മാമാങ്കത്തിലേക്ക് സൗദി വരവറിയിച്ചത്. തങ്ങളുടെ കന്നി ലോകകപ്പില്‍ തന്നെ പ്രീക്വാര്‍ട്ടറിലെത്താനും സൗദിക്ക് സാധിച്ചിരുന്നു.

പിന്നീട് 1998, 2002, 2006 ലോകകപ്പുകളിലും സൗദി ഫിഫ ലോകകപ്പിന് യോഗ്യത നേടി. എന്നാല്‍, അവസാന മൂന്ന് ലോകകപ്പിലും ഗ്രൂപ്പ്ഘട്ടത്തില്‍ തന്നെ സൗദിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. നിലവില്‍ ഫിഫ ലോക റാങ്കിങില്‍ 67ാം സ്ഥാനത്താണ് സൗദി. അല്‍ നസറിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് അല്‍ സഹ്‌ലാവിയാണ് സൗദിയുടെ പ്രധാന താരം. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ മികച്ച പ്രകടനമാണ് സഹ്‌ലാവി സൗദിക്ക് വേണ്ടി പുറത്തെടുത്തത്. പ്രതിരോധതാരം ഒസാമ ഹവാസാവിയാണ് ലോകകപ്പില്‍ സൗദിയെ നയിക്കാനൊരുങ്ങുന്നത്. ജൂണ്‍ 14ന് നടക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ സൗദി ആതിഥേയരായ റഷ്യയെ നേരിടും.


സാധ്യതാ ടീം

ഗോള്‍കീപ്പേര്‍സ്: യാസര്‍ അല്‍ മോസൈല്‍, അബ്ദുല്ല അല്‍ മയൂഫ്, അസഫ് അല്‍ ഖര്‍നി. മുഹമ്മദ് അല്‍ ഒവയ്‌സ്.

ഡിഫന്‍ഡേര്‍സ്: ഒസാമ ഹവാസാവി, ഒമര്‍ ഹവാസാവി, മന്‍സൂര്‍ അല്‍ ഹര്‍ബി, യാസര്‍ അല്‍ ഷഹറാനി, മോട്ടാസ് ഹവാസി, സഈദ് അല്‍മവാലദ്, മുഹമ്മദ് അല്‍ ബ്രെയ്ഖ്, മുഹമ്മദ് ജഹ്ഫലി, അലി അല്‍ ബുലാഹി.

മിഡ്ഫീല്‍ഡേര്‍സ്: തസൈര്‍ അല്‍ ജാസിം, യഹിയ അല്‍ ഷെഹ്‌റി, നവാഫ് അല്‍ അബദ്, സല്‍മാന്‍ അല്‍ ഫറാജ്, അബ്ദുല്‍ മലീക് അല്‍ ഖൈബ്രീ, സലേം അല്‍ ദസ്സാരി, ഹുസൈന്‍ അല്‍മോഗവി, അബ്ദുല്ല ഓട്ടെയ്ഫ്, മുഹമ്മദ് കാന്നോ, മുഹമ്മദ് അല്‍ ഖൈബി, അബ്ദുല്ല അല്‍ ഖൈബ്രീ, ഹാറ്റാന്‍ ബഹേബ്രീ.
ഫോര്‍വേഡ്‌സ്; ഫഹദ് അല്‍ മുവാല്ലദ്, മുഹമ്മദ് അല്‍ ഷഹ്‌ലാവി, മുഹമ്മദ് അസ്സിറി.

Story first published: Monday, June 4, 2018, 10:35 [IST]
Other articles published on Jun 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X