ലണ്ടന്‍: റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളും അഞ്ച് തവണ ലോക ചാംപ്യന്‍മാരുമായ ബ്രസീല്‍ ഇന്ന് അങ്കത്തട്ടില്‍. റഷ്യന്‍ ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സൗഹൃദ മല്‍സരത്തിനിറങ്ങുമ്പോള്‍ ബ്രസീലിന്റെ എതിരാളി ക്രൊയേഷ്യയാണ്. ലിവര്‍പൂളിന്റെ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് ബ്രസീല്‍-ക്രൊയേഷ്യ ഗ്ലാമര്‍ സൗഹൃദ പോരാട്ടം അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് പോരാട്ടം. ഇരു ടീമിന്റേയും ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സൗഹൃദ മല്‍സരം കൂടിയാണിത്.

പരിക്കിന്റെ ആശങ്കയില്‍പ്പെട്ട സൂപ്പര്‍താരം നെയ്മറില്ലാതെയാണ് മഞ്ഞപ്പട ഇന്ന് അങ്കത്തട്ടിലിറങ്ങുന്നത്. നെയ്മറിന്റെ അഭാവത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോയും ഗാബ്രിയേല്‍ ജീസസുമാണ് ബ്രസീലിന്റെ മുന്നേറ്റ നിരയെ നയിക്കുക.
ഇന്ന് നടക്കുന്ന മറ്റു സൗഹൃദ മല്‍സരങ്ങളില്‍ മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും അല്‍ബേനിയ ഉക്രെയ്‌നിനെയും കോസ്റ്ററിക്ക നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെയും സൗദി അറേബ്യ പെറുവിനെയും നേരിടും.