Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഷ്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന അലക്‌സാണ്ടര്‍ കൊക്കോറിനും മാമേവിനും ജയില്‍ശിക്ഷ

മോസ്‌കോ: റഷ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന അലക്‌സാണ്ടര്‍ കൊക്കോറിനും പാവേല്‍ മാമേവിനും കോടതി ജയില്‍ശിക്ഷ വിധിച്ചു. മദ്യപിച്ച് രണ്ടുപേരെ ആക്രമിച്ചതിനാണ് ശിക്ഷ. കൊക്കോറിന് ഒരുവര്‍ഷവും ആറു മാസവും, മാമേവിന് ഒരു വര്‍ഷവും അഞ്ചുമാസവുമാണ് ശിക്ഷ. ഇരുവരും നേരത്തെ വിചാരണ കാലയളവില്‍ ഏഴുമാസം ജയിലില്‍ കിടന്നിരുന്നതിനാല്‍ ശേഷിച്ചകാലയളവിലുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി.

Russian

റഷ്യന്‍ നിയമപ്രകാരം വിചാരണ കാലയളവില്‍ ഒരു ദിവസം ജയിലില്‍ കിടന്നാല്‍ ജയില്‍ ശിക്ഷയിലേക്ക് മാറ്റുമ്പോള്‍ 1.5 ദിവസമായാണ് കണക്കാക്കുക. അതുകൊണ്ടുതന്നെ കളിക്കാര്‍ക്ക് ആഴ്ചകള്‍ മാത്രം ജയില്‍ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോസ്‌കോ കഫേയില്‍വെച്ച് രണ്ടുപേരെ ഇവര്‍ ആക്രമിക്കുകയായിരുന്നു. പിന്നീടിവര്‍ ഒരു മാധ്യമപ്രവര്‍ത്തകനെയും ആക്രമിച്ചു.

കൊക്കോറിന്‍ 2017ലാണ് റഷ്യയ്ക്കായി അവസാനമായി ബൂട്ടണിഞ്ഞത്. മാമേവ് 2016ലും ടീമിനായി കളിച്ചു. ഇരുതാരങ്ങളും നേരത്തെയും അച്ചടക്ക നടപടിക്ക് വിധേയരായിട്ടുണ്ട്. യൂറോ 2016ല്‍ റഷ്യ പുറത്തായതിന് പിന്നാലെ ഇവര്‍ നൈറ്റ് ക്ലബ്ബില്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് കളിക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Story first published: Thursday, May 9, 2019, 9:36 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+