For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് അനുവദിക്കുന്നതിന് കൈക്കൂലി നല്‍കി; ആരോപണം നിഷേധിച്ച് റഷ്യയും ഖത്തറും

മോസ്‌കോ: 2018ല്‍ റഷ്യയിലും 2020ല്‍ ഖത്തറിലും ഫുട്‌ബോള്‍ ലോകകപ്പ് അനുവദിക്കുന്നതിന് ഫിഫ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ അമേരിക്കയിലെ നീതിന്യായ വിഭാഗം ഇത്തരമൊരു ഒത്തുകളി നടന്നിട്ടുണ്ടെന്നും ഫിഫ അംഗങ്ങള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി. സംഭവം വലിയ വിവാദമായതിനെ പിന്നാലെ ആരോപണത്തെ ശക്തമായി നിഷേധിച്ച് ഖത്തറും റഷ്യയും രംഗത്തെത്തിയിരിക്കുകയാണ്. ആരോപണത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് ഖത്തര്‍ പ്രതികരിച്ചത്. നീതിപൂര്‍ണ്ണമായി മാത്രമെ ഇതിനായി ശ്രമിച്ചിട്ടുള്ളു. സമാന പ്രതികരണമാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ലോകകപ്പിന്റെ നടത്തിപ്പ് അവകാശത്തിനായി ന്യായമായ വഴി മാത്രമാണ് സ്വീകരിച്ചത്. മറ്റെല്ലാം തെറ്റാണെന്നാണ് റഷ്യയുടെ പ്രതികരണം.

2010ലെ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് റഷ്യക്കും ഖത്തറിനും ലോകകപ്പ് അനുവദിച്ചത്. എക്‌സിക്യൂട്ടീവിലെ പലരും കൈക്കൂലി കൈപ്പറ്റിയെന്നാണ് അമേരിക്കന്‍ അന്വേഷണം സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പല പ്രമുഖരും ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്നത്. ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്ന റിക്കാര്‍ഡോ ടെക്‌സേര, ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പെടെ കൈക്കൂലി വാങ്ങിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍കകാഫ് തലവനും മുന്‍ ഫിഫാ പ്രസിഡന്റുമായിരുന്ന ജാക് വെര്‍ണര്‍ 2018ലെ ലോകകപ്പ് റഷ്യക്ക് അനുവദിക്കാന്‍ 35 കോടി കൈക്കൂലി വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ തന്നെ ഇദ്ദേഹത്തിന്റെ അഴിമതി ആരോപണം തെളിഞ്ഞതിനെത്തുടര്‍ന്ന് ഫിഫ വെര്‍ണറെ പുറത്താക്കിയിരുന്നു. മറ്റ് പല എക്‌സിക്യൂട്ടീവ് അംഗങ്ങളും ഇത്തരത്തില്‍ കൈക്കൂലി കൈപ്പറ്റിയവരാണ്. ഗ്വാട്ടിമാലയുടെ തലവന്‍ റാഫേല്‍ സല്‍ഗൂരോ താന്‍ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. റഷ്യയും ഖത്തറും ആരോപണം നിഷേധിക്കുമ്പോഴും ശക്തമായ തെളിവുകളാണ് ഇവര്‍ക്കെതിരേ പുറത്തുവരുന്നത്.

fifa

നിലവില്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് രാജ്യങ്ങളെല്ലാം എല്ലാത്തരം നടപടികളും നിര്‍ത്തിവെച്ചിരിക്കുകയാണ്. രോഗ വ്യാപനത്തിന് ശമനമുണ്ടായാല്‍ ഫിഫ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് വിവരം. 2018ലെ റഷ്യന്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്നതിനായുള്ള അവകാശം ലഭിക്കാനും കൈക്കൂലി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 2018ലെ റഷ്യന്‍ ലോകകപ്പ് വന്‍ വിജയമായിരുന്നു. ആതിഥേയരായ റഷ്യയടക്കം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ലോകകപ്പില്‍ ഫ്രാന്‍സാണ് വിജയികളായത്. അന്റോണിയോ ഗ്രിസ്മാന്‍, പോള്‍ പോഗ്ബ, അന്റോണിയോ കാന്റെ, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയവരെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 2020ലെ ലോകകപ്പിന്റെ നടത്തിപ്പവകാശമാണ് ഖത്തറിനുള്ളത്. ലോകകപ്പിനെ വരവേല്‍ക്കാന്‍ ഇതിനോടകം വലിയ തയ്യാറെടുപ്പുകളാണ് ഖത്തര്‍ നടത്തുന്നത്. ഇതിനായി പുതിയ സ്റ്റേഡിയങ്ങള്‍ ഖത്തര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പണി അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കവെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. എന്തായാലും ഫുട്‌ബോള്‍ ലോകത്ത് വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

Story first published: Wednesday, April 8, 2020, 12:11 [IST]
Other articles published on Apr 8, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+