യൂറോ കപ്പില്‍ റഷ്യയ്ക്ക് പിഴ; പുറത്താക്കുമെന്ന് താക്കീത്
പാരിസ്: യൂറോകപ്പ് 2016 ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുശേഷം റഷ്യന്‍ ആരാധകരും ഇംഗ്ലീഷ് ആരാധകരും തമ്മിലുണ്ടായ അക്രമത്തില്‍ കടുത്ത നടപടിയുമായി യുവേഫ. ഇംഗ്ലീഷ് ആരാധകര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടതിന് റഷ്യന്‍ ടീമിന് 1,50,000 യൂറോ(ഏകദേശം ഒരു കോടി രൂപയിലധികം) പിഴ ശിക്ഷ നല്‍കി.
പിഴശിക്ഷ കൂടാതെ റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് കനത്ത താക്കീതും നല്‍കിയിട്ടുണ്ട്. ആരാധകര്‍ അക്രമം തുടര്‍ന്നാണ് യൂറോ കപ്പില്‍ നിന്നും പുറത്താക്കുമെന്ന് യുവേഫ വ്യക്തമാക്കി. ശനിയാഴ്ച നടന്ന മത്സരത്തില്‍ അവസാന സെക്കന്റില്‍ 1-1 എന്ന നിലയില്‍ റഷ്യ ഇംഗ്ലണ്ടിനോട് സമനില പിടിച്ചിരുന്നു. ഇതിനുശേഷമായിരുന്നു നാണക്കേടുണ്ടാക്കിയ സംഭവം.

അക്രമത്തില്‍ ഒരു ഇംഗ്ലീഷ് ആരാധകരന് ഗുരുതരമായ പരിക്കേറ്റു. ഇദ്ദേഹം ഇപ്പോള്‍ കോമയിലാണ്. ഏതാണ്ട് 30ഓളം ആരാധകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതിനുശേഷമാണ് യുവേഫയുടെ എത്തിക്‌സ് ആന്‍ഡ് ഡിസിപ്ലിനറി കമ്മറ്റി യോഗം ചേര്‍ന്ന് റഷ്യക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. സംഭവത്തിനുശേഷം ഇംഗ്ലണ്ടിനെയും യുവേഫ താക്കീത് ചെയ്തിരുന്നു.
മത്സരങ്ങള്‍ക്ക് അതത് രാജ്യങ്ങളുടെ ആരാധരെയും പ്രാദേശിക ഫുട്‌ബോള്‍ കാണികളെയും യുവേഫ സ്വാഗതം ചെയ്യുന്നു. കാണികളാണ് ടൂര്‍ണമെന്റുകള്‍ വിജയിപ്പിക്കാന്‍ വലിയ പങ്കുവഹിക്കുന്നത്. എന്നാല്‍, ഫുട്‌ബോളിന് കളങ്കമുണ്ടാക്കുന്ന സംഭവമുണ്ടായാല്‍ യുവേഫയ്ക്ക് നോക്കി നില്‍ക്കാനാകില്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും യുവേഫ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications