Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ ഒഴിവാക്കിയ റൂണി എവര്‍ട്ടനില്‍ ഗോളടി തുടങ്ങി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് കിക്കോഫ് കുറിച്ചപ്പോള്‍ താരമായത് വെയിന്‍ റൂണി. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ബാല്യകാല ക്ലബ്ബായ എവര്‍ട്ടനിലേക്ക് ചേക്കേറിയ റൂണി ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ച് വിജയശില്പിയായി. സ്റ്റോക് സിറ്റിക്കെതിരെ എവര്‍ട്ടന്റെ വിജയഗോള്‍ നേടിയാണ് റൂണി തന്റെ കാലം കഴിഞ്ഞിട്ടില്ലെന്ന് വിളിച്ചോതിയത്.

പ്രീമിയര്‍ ലീഗില്‍ റൂണിയുടെ ഇടപെടലില്‍ പിറന്ന മുന്നൂറാം ഗോളായിരുന്നു ഇത്. 199 ഗോളുകള്‍ റൂണി ഇതിനകം നേടിയപ്പോള്‍ 101 ഗോളുകള്‍ക്ക് റൂണി വഴിയൊരുക്കിയിട്ടുണ്ട്. 324 ഗോളുകള്‍ക്ക് പിറകില്‍ പ്രവര്‍ത്തിച്ച അലന്‍ ഷിയററാണ് പ്രീമിയര്‍ ലീഗില്‍ റൂണിക്ക് മുകളിലുള്ളത്.

wayne-rooney

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കഴിഞ്ഞ സീസണില്‍ വെയിന്‍ റൂണി നേടിയത് എട്ട് ഗോളുകളാണ്. ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റൂണിയോട് കളി നിര്‍ത്താന്‍ പല മുന്‍താരങ്ങളും ആവശ്യപ്പെടുകയും ചെയ്തും.

എന്നാല്‍, എവര്‍ട്ടന്‍ ഓഫര്‍ വെച്ചതോടെ റൂണി മാഞ്ചസ്റ്റര്‍ നിരയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. പുതിയൊരു കരിയര്‍ മുപ്പത്തൊന്നാം വയസില്‍ റൂണി ലക്ഷ്യമിടുന്നു. സ്റ്റോക് സിറ്റിക്കെതിരെ നേടിയ ഗോള്‍ റൂണിയുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്.

Story first published: Monday, August 14, 2017, 9:12 [IST]
Other articles published on Aug 14, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+