Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളില്‍ ഏറ്റവും ശക്തമായ ഷോട്ട് ആരുടെ? റോബര്‍ട്ടോ കാര്‍ലോസ് അല്ല തലപ്പത്ത്; പട്ടിക ഇതാ

ഫുട്‌ബോളില്‍ ഓരോ താരങ്ങളും ആരാധക ഹൃദയങ്ങളില്‍ ഇടം നേടുന്നത് പല തരം കഴിവുകള്‍ക്കൊണ്ടാണ്. ലയണല്‍ മെസി സ്വാഭാവികമായ കളി ശൈലികൊണ്ടാണ് ആരാധക മനസില്‍ ഇടം നേടിയതെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫിറ്റ്‌നസ് മികവുകൊണ്ടും ആക്രമണോത്സക ശൈലികൊണ്ടുമാണ് ആരാധകരെ സൃഷ്ടിച്ചത്. പല താരങ്ങളും പല വമ്പന്‍ റെക്കോഡുകളും സൃഷ്ടിച്ച് ആരാധക മനസിലേക്ക് എത്തിയിട്ടുണ്ട്. ഇതില്‍ ചില താരങ്ങള്‍ മിന്നല്‍ ഷോട്ടുകൊണ്ട് ആരാധകരുടെ ഇഷ്ട താരങ്ങളായി മാറിയിട്ടുണ്ട്.

മിന്നല്‍ വേഗത്തില്‍ പോസ്റ്റിലേക്ക് പന്തെത്തിക്കുന്ന മാജിക് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. കാലിലേക്ക് ലഭിക്കുന്ന പന്തുമായി കുതിച്ച് മിന്നല്‍ ഷോട്ട് തൊടുക്കാന്‍ സവിശേഷമായ കഴിവ് ആവശ്യമാണ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും ശക്തമായ ഷോട്ടുകള്‍ക്കൊണ്ട് വിസ്മയിപ്പിച്ചവര്‍ ആരൊക്കെയാണ്?. പരിശോധിക്കാം. ഏറ്റവും വേഗമുള്ള ഷോട്ട് എന്ന റെക്കോഡ് റോണി ഹെബേഴ്‌സന്റെ പേരിലാണ്. മുന്‍ ബ്രസീല്‍ താരത്തിന്റെ ഷോട്ടിന്റെ വേഗം മണിക്കൂറില്‍ 210 കിലോമീറ്ററാണ്.

David Beckham

ബുള്ളറ്റ് ഷോട്ടുകൊണ്ട് പല തവണ ഞെട്ടിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് നെതര്‍ലന്‍ഡുകാരനായ ആര്യന്‍ റോബനാണ്. സൂപ്പര്‍ സ്‌ട്രൈക്കര്‍മാരിലൊരാളായ ആര്യന്‍ റോബന്‍ 190 വേഗത്തിലാണ് ഷോട്ട് തൊടുത്തിട്ടുള്ളത്. താരത്തിന്റെ ഫ്രീകിക്കുകളും പെനല്‍റ്റി ഷോട്ടുകളുമെല്ലാം അതിവേഗത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെയാണ് ആര്യന്‍ റോബന്‍ ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട താരമായി തുടരുന്നത്. ബയേണ്‍ മ്യൂണിക്കിനായാണ് ആര്യന്‍ റോബിന്‍ ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ കൂടുതല്‍ കളിച്ചത്.

സ്റ്റീവന്‍ റീഡാണ് മറ്റൊരു താരം. ഇംഗ്ലണ്ടില്‍ ജനിച്ച താരം അയര്‍ലന്‍ഡിനായാണ് ദേശീയ തലത്തില്‍ കളിച്ചത്. 189 വേഗതയില്‍ ഷോട്ട് തൊടുത്താണ് താരം വിസ്മയിപ്പിച്ചത്. മുന്‍ ഡെച്ച് താരം റൊണാള്‍ഡ് കോമാന്‍ 188 വേഗത്തില്‍ ഷോട്ട് തൊടുത്തിട്ടുള്ളവനാണ്. പ്രതിരോധ താരമായിരുന്ന താരത്തിന്റെ ഷോട്ടുകളെല്ലാം അതിവേഗതയില്‍ ഉള്ളതായിരുന്നു. മുന്‍ ഇംഗ്ലണ്ട് താരമായ ഡേവിഡ് ഹിര്‍സ്റ്റ് 183 വേഗതയിലും ഐവറികോസ്റ്റ് താരമായ ഇബ്രാഹിം സംഗാരെ 170 വേഗതയിലും ഷോട്ട് തൊടുത്തിട്ടുണ്ട്.

മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്റെ മികച്ച ഷോട്ട് 157.5 വേഗതയിലുള്ളതാണ്. സ്ലാട്ടന്‍ ഇബ്രാഹമിവോച്ച് 150 വേഗതയില്‍ ഷോട്ട് തൊടുത്തിട്ടുണ്ട്. മുന്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ കാര്‍ലോസിന്റെ മികച്ച ഷോട്ട് 138 വേഗതയിലുള്ളതാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമെല്ലാം ഈ റെക്കോഡില്‍ പിന്നോക്കമാണ്. രണ്ട് പേരും അതിവേഗത്തില്‍ ഷോട്ട് തൊടുക്കുന്നവരല്ല. മെസിയെക്കാള്‍ ഷോട്ടിന് വേഗം റൊണാള്‍ഡോക്കുണ്ട്.

Story first published: Tuesday, February 18, 2025, 20:38 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+