For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വലം കാല്‍ ഷോട്ടില്‍ റോണോ, മെസി ഹീറോ അതില്‍; ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്ത് ഹ്യൂസെന്‍

ലോക ഫുട്‌ബോള്‍ മികച്ച താരമാരാണെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാവും പറയാനുണ്ടാവുക. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പെലെ, മറഡോണ എന്നിങ്ങനെ ഉത്തരങ്ങള്‍ നീണ്ട് പോവും. ഇവരെല്ലാം ഫുട്‌ബോളില്‍ തങ്ങളുടേതായ മികവ് കാട്ടി കൈയടി നേടിയവരാണ്. കൂടുതല്‍ യുവതാരങ്ങളും മെസിയുടെ ആരാധകരാണെന്ന് പറയുന്നതാവും സത്യം. എട്ട് ബാലന്‍ദ്യോറും ലോകകപ്പും കോപ്പാ അമേരിക്കയുമെല്ലാം സ്വന്തം പേരിനൊപ്പം ചേര്‍ക്കാന്‍ അര്‍ജന്റൈന്‍ ഇതിഹാസ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബേണ്‍മൗത്ത് പ്രതിരോധ നിര താരമായ ഡീന്‍ ഹ്യൂസെന്‍ ഓരോ പൊസിഷനിലേയും ഇഷ്ട താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇതില്‍ ആരൊക്കെയാണ് ഉള്ളതെന്ന് പരിശോധിക്കാം. വലം കാല്‍ ഷൂട്ടില്‍ ഇഷ്ട താരം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ബെസ്‌റ്റെന്നാണ് ഹ്യൂസെന്‍ പറയുന്നത്. എന്നാല്‍ ഇടം കാല്‍ ഷോട്ടില്‍ മെസിയുടെ മികവിന് പകരക്കാരനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രണ്ട് പേരും തങ്ങളുടേതായ കളി മികവുകൊണ്ട് ആരാധക മനസില്‍ സ്ഥാനം പിടിച്ചവരാണ്.

മികച്ച ഹെഡ്ഡര്‍ ആരുടേതാണ് എന്നത് പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. സെര്‍ജിയോ റാമോസിനെയാണ് മികച്ച ഹെഡ് ചെയ്യുന്ന താരമായി ഹ്യൂസെന്‍ തിരഞ്ഞെടുത്തത്. പെനല്‍റ്റി ഷൂട്ടെടുക്കാന്‍ റൊണാള്‍ഡോയാണ് ബെസ്‌റ്റെന്നാണ് ഹ്യൂസെന്‍ പറയുന്നത്. പ്രതിരോധത്തില്‍ ഏറ്റവും മികച്ചവനായി സെര്‍ജിയോ റാമോസിനെയാണ് തിരഞ്ഞെടുത്തത്. ആക്രമിച്ച് കളിക്കാനും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും ശേഷിയുള്ള പ്രതിരോധ താരമാണ് റാമോസ്.

cristiano ronaldo

റിഫ്‌ളക്‌സസില്‍ ഐക്കര്‍ കസിയാസാണ് മികച്ചവനെന്നാണ് ഹ്യൂസെന്‍ പറയുന്നത്. സെറ്റ് പീസില്‍ മുന്‍ ബ്രസീല്‍ താരം ജുനീഞ്ഞോയാണ് മികച്ചവനെന്നാണ് ഹ്യൂസെന്‍ അഭിപ്രായപ്പെടുന്നത്. ഏറ്റവും മികച്ച നായകന്‍ സെര്‍ജിയോ റാമോസാണെന്നും അദ്ദേഹം പറയുന്നു. റയല്‍ മാഡ്രിഡിനെ നിരവധി തവണ കിരീടത്തിലേക്കെത്തിക്കാന്‍ നായകനായിരിക്കെ റാമോസിന് സാധിച്ചിട്ടുണ്ട്. റൊണാള്‍ഡോ, മെസി എന്നിവരില്‍ കൂടുതല്‍ ഇഷ്ടം മെസിയെയാണെന്നും താരം പറയുന്നു.

റൊണാള്‍ഡോയും മെസിയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ രണ്ട് പേരും വരുന്ന വര്‍ഷം നടക്കുന്ന ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് പേരും സമീപകാലത്തായി മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ റൊണാള്‍ഡോ 40 പിന്നിട്ടിരിക്കുകയാണ്. പ്രായം താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. അതേ സമയം മെസിക്കൊപ്പം വീണ്ടുമൊരു കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീന.

Story first published: Tuesday, February 25, 2025, 22:47 [IST]
Other articles published on Feb 25, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+