Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയല്‍ വിട്ടത് വിഡ്ഡിത്തമായോ?; ഒറ്റ ഗോള്‍പോലും നേടാനാകാതെ ക്രിസ്റ്റിയാനോ; ഗോള്‍ ശ്രമത്തില്‍ ഒന്നാമന്‍

ഗോൾ നേടാനാകാതെ ക്രിസ്റ്റ്യാനോ | Oneindia Malayalam

ടൂറിന്‍: പുതിയ സീസണില്‍ ഇറ്റാലിയന്‍ ലീഗില്‍ ബൂട്ടുകെട്ടിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുന്നു. ഇതുവരെ മൂന്നു മത്സരങ്ങളില്‍ റൊണാള്‍ഡോ യുവന്റസിനായി ഇറങ്ങിയെങ്കിലും ഗോള്‍ അകന്നുനില്‍ക്കുകയാണ്. സീസണ് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ താരത്തിന് ഗോള്‍ നേടാനായെങ്കിലും ലീഗില്‍ ഇതുവരെ ഗോളടിക്കാനായിട്ടില്ല.

ronaldo

ലാസിയോ, ചീവോ, പാര്‍മ ടീമുകള്‍ക്കെതിരെ യുവന്റസ് ജയിച്ചിരുന്നു. എന്നാല്‍, ക്രിസ്റ്റ്യാനോയ്ക്ക് ഗോള്‍ കണ്ടെത്താനാകാത്തത് ടീം മാനേജ്‌മെന്റിനും തലവേദനയായിട്ടുണ്ട്. 100 ദശലക്ഷം യൂറോയ്ക്ക് ടീമിലെത്തിച്ച താരത്തിന് റയല്‍ മാഡ്രിഡിലെ മികവ് തുടരാനായില്ലെങ്കില്‍ വമ്പന്‍ നഷ്ടമാണ് സംഭവിക്കുക. റയല്‍ മാഡ്രിഡിലെ താരത്തിളക്കം നഷ്ടമാകുമോ എന്ന ആശങ്ക ക്രിസ്റ്റിയാനോയ്ക്കുമുണ്ട്.

മൂന്നു കളികളിലുമായി 23 തവണ റൊണാള്‍ഡോ ഗോള്‍ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഒന്നുപോലും ലക്ഷ്യംകണ്ടില്ല. ഗോള്‍ശ്രമം നടത്തിയവരില്‍ യൂറോപ്പില്‍ മുമ്പനാണ് ക്രിസ്റ്റ്യാനോ. റയല്‍ മാഡ്രിഡിനുവേണ്ടി ഗോള്‍വര്‍ഷം നടത്തുന്ന താരത്തിന് സീരി എ യിലെ മോശം തുടക്കം ആത്മവിശ്വാസത്തെ ബാധിച്ചേക്കും. മെസ്സിയും നെയ്മറും സലയും ഉള്‍പ്പെടെയുള്ള താരങ്ങളെല്ലാം പുതിയ സീസണില്‍ ഗോളടിമേളം തുടങ്ങിക്കഴിഞ്ഞു.

അതേസമയം, ഏതുനിമിഷവും റൊണാള്‍ഡോയ്ക്ക് ഗോളടിക്കാന്‍ കഴിയുമെന്നാണ് സഹകളിക്കാരുടെ പ്രതികരണം. ആദ്യ കളികളില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ലെന്നത് റൊണാള്‍ഡോയെപോലുള്ള ഒരു താരത്തിന്റെ പോരായ്മയല്ല. സീരി എയുമായി ഇഴുകിച്ചേരുന്നതോടെ താരം റയിലിനേക്കാള്‍ മികവില്‍ കളി തുടരുമെന്നും അവര്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ താരത്തിനുള്ള അവാര്‍ഡ് റൊണാള്‍ഡോയെ കടത്തിവെട്ടി ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. ഇതിനെതിരെ കടുത്തവിമര്‍ശനവുമായാണ് റൊണാള്‍ഡോയുടെ ഏജന്റ് പ്രതികരിച്ചത്.

Story first published: Sunday, September 2, 2018, 12:28 [IST]
Other articles published on Sep 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+