Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് ലോകകപ്പ് നേടിയ ബ്രസീലിയന്‍ റൊണാള്‍ഡോയുടെ കരിയര്‍ നശിപ്പിച്ചത് ആര് ?

മിലാന്‍: ബ്രസീലിന്റെ സൂപ്പര്‍ താരമായിരുന്ന റൊണാള്‍ഡോ കരിയര്‍ മികച്ചതാക്കുവാന്‍ ത്യാഗം ചെയ്യാന്‍ സന്നദ്ധനല്ലായിരുന്നുവെന്ന് മുന്‍ റയല്‍ മാഡ്രിഡ് കോച്ച് ഫാബിയോ കാപല്ലോ. റയല്‍മാഡ്രിഡില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തിലാണ് കാപല്ലോ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

താന്‍ പരിശീലിപ്പിച്ചവരില്‍ ഏറ്റവും പ്രതിഭയുള്ള താരവും ഒട്ടും കഠിനാധ്വാന മനോഭാവമില്ലാത്തവനും റൊണാള്‍ഡോയാണ്. പരുക്കേറ്റ് കുറേ കാലം വിശ്രമജീവിതത്തിലായിരുന്ന റൊണാള്‍ഡോ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഭാരം 96 കി.ഗ്രാം. ഈ ഭാരം വെച്ച് ക്ലബ്ബ് കരിയറില്‍ ഏറെ മുന്നോട്ടു പോകുവാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി.

fabiocapello

ലോകകപ്പ് നേടുമ്പോള്‍ ഉണ്ടായിരുന്ന 84 കി.ഗ്രാം ഭാരത്തിലേക്ക് തിരിച്ചുവരണമെന്ന് കാപല്ലോ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് കിലോ മാത്രം കുറയ്ക്കാനെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ തയ്യാറായുള്ളൂ. അതിന് ശേഷം റുഡ് വാന്‍ നിസ്റ്റല്‍ റൂയിക്കൊപ്പം റയലിന്റെ സ്‌ട്രൈക്കിംഗ് പാര്‍ട്ണറായ റോണോക്ക് തുടരെ പരാജയമായിരുന്നു ഫലം. വൈകാതെ കാല്‍മുട്ടിന് സ്ഥിരം പരിക്കുമായി കളംവിടേണ്ടിയും വന്നു.രണ്ട് തവണ ലോകകപ്പ് ജേതാവായ റൊണാള്‍ഡോ സ്പാനിഷ് ലാ ലിഗ കിരീടം രണ്ട് തവണയും യുവേഫ കപ്പ്, കപ്പ് വിന്നേഴ്‌സ് കപ്പ് എന്നിവയും നേടി.

Story first published: Wednesday, June 7, 2017, 10:40 [IST]
Other articles published on Jun 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+