For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോയോ ? യുവേഫ ചാമ്പ്യൻസ് ലീ​ഗിലെ ആദ്യ സെ‍‌ഞ്ചൂറിയൻ ആരാകും

By Kisha

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഫുട്ബോൾ ലോകത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ള റെക്കോ‍ഡുകളിൽ ഭൂരിഭാ​ഗവും ക്രിസ്റ്റ്യാനോ റൊണാൾഡോക്കോ ലയണൽ മെസ്സിക്കോ അവകാശപ്പെട്ടതാണ്. പല റെക്കോഡുകളും വഴിമാറാനിരിക്കുന്നതും ആധുനിക ഫുട്ബോളിലെ ഈ സൂപ്പർ താരങ്ങൾക്ക് മുന്നിലായിരിക്കുമെന്നതിലും സംശയമില്ല. യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ 100 ​ഗോളുകളെന്ന നാഴികക്കല്ല് ഇവരിലാരാകും ആദ്യം പിന്നിടുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.

​എണ്ണത്തിൽ മുന്നിൽ ക്രിസ്റ്റ്യാനോ

​എണ്ണത്തിൽ മുന്നിൽ ക്രിസ്റ്റ്യാനോ

റയൽ മാഡ്രിഡ് ചാമ്പ്യൻമാരായ കഴിഞ്ഞ സീസണിൽ മാത്രം 16 ​ഗോളുകളാണ് പോർച്ചു​ഗീസ് താരം അടിച്ചുകൂട്ടിയത്. ഈ സീസൺ ആരംഭിക്കുമ്പോൾ 93 ​ഗോളുകളായിരുന്നു ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം. പക്ഷേ കഴി‍ഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് നേടാനായത് രണ്ട് ​ഗോൾ മാത്രം. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ റോണോക്ക് നിർ‌ണ്ണായകമാണ്.

​ഗോളടി തുടരാൻ മെസ്സി

​ഗോളടി തുടരാൻ മെസ്സി

സീസൺ ആരംഭിക്കുമ്പോൾ ​ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോയും മെസ്സിയും തമ്മിൽ പത്ത് ​ഗോളിന്റെ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ബാഴ്സയുടെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് ​ഗോളുകളാണ് മെസ്സി ഇതിനകം നേടിയത്. ചാമ്പ്യൻസ് ലീ​ഗിലെ ആദ്യ സെഞ്ചൂറിയനാകാനുള്ള പോരാട്ടത്തിൽ 93 ​ഗോളുകളുമായി മെസ്സി ക്രിസ്റ്റ്യാനോക്ക് തൊട്ടുപിറ​കിലുണ്ട്.
നിലവിലെ ഫോം തുടരുകയാണെങ്കിൽ മെസ്സി തന്നെ ഈ സീസൺ അവസാനിക്കും മുൻപ് ആ നേട്ടം ആദ്യം സ്വന്തമാക്കുമെന്ന് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നു.

കളിയിലെ കണക്കുകൾ

കളിയിലെ കണക്കുകൾ

132 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 95 ​ഗോളുകൾ നേടിയതെങ്കിൽ 111 മത്സരങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ മെസ്സിക്ക് 93 ​ഗോൾ തികക്കാൻ. ബുധനാഴ്ച ബൊറൂസിയ മൊഞ്ചൻ ​ഗ്ലാഡ്ബാ​ഹിനെതിരെ നേടിയ ​ഗോളടക്കം ​ഈ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ നേടിയത് 10 ​ഗോളുകളാണ്. ​11 ​​ഗോൾ നേടിയ ക്രിസ്റ്റ്യാനോയുടെ പേരിലാണ് ​ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവുമധികം ​ഗോൾ നേടിയതിന്റെ റെക്കോഡ്. 7 ​ഹാട്രിക്കുകൾ മെസ്സി ഇതിനകം നേടിയപ്പോൾ ക്രിസ്റ്റ്യാനോ കുറിച്ചത് അഞ്ചെണ്ണം

കാത്തിരിക്കുന്നത് അപൂർവ നേട്ടം

കാത്തിരിക്കുന്നത് അപൂർവ നേട്ടം

റയലിന്റെ ഇതിഹാസ താരം റൗളിനെ മറികടന്നായിരുന്നു ലയണൽ മെസ്സി ചാമ്പ്യൻസ് ലീ​ഗിലെ എക്കാലത്തെയും ഉയർന്ന ​ഗോൾ വേട്ടക്കാരനായത്. തൊട്ടടുത്ത സീസണിൽ ക്രിസ്റ്റ്യാനോ മെസ്സിയെ മറികടന്നു. ഈ സീസണിൽ ഏതായാലും ​ചാമ്പ്യൻസ് ലീ​ഗ് ​ഗോൾവേട്ടയിൽ ഇരുവരും സെഞ്ച്വറി തികക്കുമെന്ന് ഏകദേശം ഉറപ്പാണ്. പക്ഷേ ആരായിരിക്കും ആദ്യം ആ നേട്ടത്തിലെത്തുക എന്നതിലാണ് ആരാധകരുടെ ആകാംക്ഷ.

Story first published: Wednesday, December 7, 2016, 15:17 [IST]
Other articles published on Dec 7, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+