ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലാറ്റ്വിയയെ തകര്‍ത്തു. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് മികച്ച ജയമൊരുക്കിയത് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്‌കോറിംഗാണ്. 41, 63 മിനുട്ടുകളില്‍ ക്രിസ്റ്റിയാനോ ഇരട്ട ഗോളുകള്‍ നേടി. ആന്ദ്രെ സില്‍വയാണ് മറ്റൊരു സ്‌കോറര്‍.
ബെലാറസ്, ഹോളണ്ട്, സ്വീഡന്‍, അന്‍ഡോറ, സ്വിറ്റ്‌സര്‍ലന്‍ഡ് ടീമുകളും യോഗ്യതാ റൗണ്ടില്‍ ജയം നേടി. ഡിക്ക് അഡ്വക്കറ്റ് പരിശീലക സ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷം ഹോളണ്ട് ആദ്യ മത്സരം തന്നെ ഗംഭീരമായി ജയിച്ചു. 5-0നാണ് ഡച്ച് പട ലക്‌സംബര്‍ഗിനെ തകര്‍ത്തത്. റോബന്‍, സ്‌നീഡര്‍, വിനാല്‍ഡം, പ്രോംസ്, യാന്‍സന്‍ ഗോളുകള്‍ നേടി.

ഗോള്‍ നില...
ബെലാറസ് 2-1 ബള്‍ഗേറിയ
ഹോളണ്ട് 5-0 ലക്‌സ്വസംബര്‍ഗ്
സ്വീഡന്‍ 2-1 ഫ്രാന്‍സ്
അന്‍ഡോറ 1-0 ഹംഗറി
ഫെറോ ഐലന്‍ഡ് 0-2 സ്വിറ്റ്‌സര്‍ലന്‍ഡ്
ലാറ്റ്വിയ 0-3 പോര്‍ച്ുഗല്‍
എസ്‌തോണിയ 0-2 ബെല്‍ജിയം
ബോസ്‌നിയ0-0 ഗ്രീസ്
ജിബ്രാള്‍ട്ടര്‍ 1-2 സൈപ്രസ്