Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്വാസമെടുക്കാന്‍ പോലും നേരം നല്‍കില്ല, തന്നെ പിടിച്ചു കെട്ടിയ ഡിഫന്‍ഡറെ കുറിച്ച് ക്രിസ്റ്റ്യാനോ

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏതൊരു ഡിഫന്‍ഡര്‍ക്കും പേടിസ്വപ്നമാണ്. പന്തുമായി ക്രിസ്റ്റ്യാനോ കുതിച്ച് കഴിഞ്ഞാല്‍ തടയുക പ്രയാസം. ബോക്‌സിനുള്ളിലേക്ക് ക്രോസ് ബോള്‍ വന്നാല്‍, ക്രിസ്റ്റ്യാനോ എത്ര ഉയരത്തിലായാലും ഹെഡ് ചെയ്ത് ഗോളാക്കിക്കളയും. ഇങ്ങനെയുള്ള സൂപ്പര്‍ സ്‌ട്രൈക്കറെ മെരുക്കുക ചില്ലറ പണിയല്ല. അങ്ങനെയൊരാള്‍ ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോയുടെ ഭാഷയില്‍ പറഞ്ഞാല്‍ ശ്വാസമെടുക്കാന്‍ പോലും അനുവദിക്കാത്ത ഡിഫന്‍ഡര്‍. ആഴ്‌സണലിന്റെ മുന്‍ ഇംഗ്ലീഷ് ലെഫ്റ്റ് വിംഗര്‍ ആഷ്‌ലി കോള്‍.

കരിയറില്‍ ക്രിസ്റ്റ്യാനോ ഏതെങ്കിലുമൊരു ഡിഫന്‍ഡര്‍ക്ക് മുന്നില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ആഷ്‌ലി കോളിന് മുന്നിലാണ്. താനേറ്റവും ബഹുമാനിക്കുന്ന താരമാണ് ആഷ്‌ലികോളെന്ന് സൂപ്പര്‍ താരം പറയുന്നു.

cristiano-ronaldo

ഫോമിന്റെ പാരമ്യതയില്‍ ആഷ്‌ലി കോള്‍ കളിച്ചിരുന്ന കാലത്താണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തുന്നത്. ആഴ്‌സണലിന്റെ പ്രതിരോധ നിരയിലെ പ്രധാനിയായിരുന്നു കോള്‍. ഇടത് വിംഗിലൂടെ ആക്രമിച്ച് കയറുകയും അതേ വേഗത്തില്‍ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്യുന്ന ആഷ്‌ലി കോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്ഥിരമായി മാര്‍ക്ക് ചെയ്തിരുന്നു. വേഗത, കടുത്ത ടാക്ലിംഗ്, അയാളെ നേരിടുക എളുപ്പമല്ല. ഞാന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച ഡിഫന്‍ഡര്‍ - ക്രിസ്റ്റ്യാനോ ഇംഗ്ലീഷ് താരത്തെ കുറിച്ച് പറയുന്നു.

മുപ്പത്തഞ്ച് വയസുള്ള ആഷ്‌ലി കോള്‍ ഇപ്പോള്‍ അമേരിക്കയിലെ ലാ ഗാലക്‌സി ക്ലബ്ബിലാണ്. ആഴ്‌സണലിനായി 156 മത്സരങ്ങള്‍ കളിച്ച കോള്‍ ചെല്‍സിക്കായി 229 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആഴ്‌സണലിനൊപ്പം രണ്ട് പ്രീമിയര്‍ ലീഗ്, മൂന്ന് എഫ് എ കപ്പ് ജയിച്ച ആഷ്‌ലി കോള്‍ ചെല്‍സിക്കൊപ്പം പ്രീമിയര്‍ ലീഗ്, നാല് എഫ് എ കപ്പ്, ഒരു ലീഗ് കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് എല്ലാം സ്വന്തമാക്കി. ഏറ്റവുമധികം തവണ എഫ് എ കപ്പ് ജേതാവായ താരവും ആഷ്‌ലി കോളാണ്.

Story first published: Friday, October 28, 2016, 12:47 [IST]
Other articles published on Oct 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+