Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തെ ഞെട്ടിച്ച ആ ഹെയര്‍സ്‌റ്റൈലിനു പിന്നില്‍... അതൊരു തന്ത്രം, വെളിപ്പെടുത്തി റൊണാള്‍ഡോ

സാവോപോളോ: 2002ലെ ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിനെ അഞ്ചാം കിരീടത്തിലേക്കു നയിച്ചത് ഇതിഹാസ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയുടെ മാസ്മരിക പ്രകടനമായിരുന്നു. ഫൈനലിലെ രണ്ടു ഗോളുള്‍പ്പെടെ എട്ടു ഗോളുകളുമായി ടൂര്‍ണമെന്റില്‍ ബ്രസീല്‍ ആക്രമണത്തിന്റെ കുന്തമുനയായി മാറിയ അദ്ദേഹം വളരെ വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലിലാണ് പ്രത്യക്ഷക്ഷപ്പെട്ടത്. ഇതുവരെ ആരും കണ്ടു ശീലിച്ചിട്ടില്ലാത്ത ഈ ഹെയര്‍ സ്റ്റൈല്‍ തുടക്കത്തില്‍ പലര്‍ക്കും അരോചകമായി തോന്നിയെങ്കിലും പിന്നീട് ഇത് റൊണാള്‍ഡോ സ്‌റ്റൈലെന്ന പേരില്‍ പ്രശസ്തമാവുകയും ചെയ്തു.

1

എന്നാല്‍ ഇത്തരമൊരു ഹെയര്‍ സ്റ്റൈല്‍ താന്‍ വെറുതെ സ്വീകരിച്ചതല്ലെന്ന് റൊണാള്‍ഡോ വെളിപ്പെടുത്തി. ലോകകപ്പ് കഴിഞ്ഞ് 16 വര്‍ഷം പിന്നിടുമ്പോഴാണ് ആ ഹെയര്‍ സ്‌റ്റൈലിനു പിന്നില്‍ ഒരു രഹസ്യമുണ്ടായിരുന്നുവെന്ന് ഇതിഹാസതാരം ലോകത്തിനു മുന്നില്‍ തുറന്നു പറഞ്ഞത്. ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് തന്റെ കാലിനൊരു പരിക്കേറ്റിരുന്നു. ഇതോടെ എല്ലാവരുടെയും സംസസാരവിഷയം ഇതായി മാറി. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് തിരിഞ്ഞെന്നു മനസ്സിലായതോടെയാണ് ഇത് മാറ്റാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് തലയുടെ മുന്‍ ഭാഗത്ത് മാത്രം അല്‍പ്പം മുടി നിലനിര്‍ത്തി ബാക്കി ഭാഗം ക്ലീന്‍ ഷേവാക്കുകയായിരുന്നുവെന്ന് 41 കാരനായ റൊണാള്‍ഡോ പറഞ്ഞു.

2

പുതിയ ഹെയര്‍ സ്റ്റൈലില്‍ താന്‍ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നതോടെ എല്ലാവരുടെയും സംസാരം ഇതേക്കുറിച്ചായി മാറി. തന്റെ കാലിനേറ്റ പരിക്കിനെക്കുറിച്ചോ മറ്റോ ആരു തന്നെ ഒന്നും ചോദിച്ചില്ല. ഇതോടെ പരിക്കുണ്ടെന്ന കാര്യം പോലും താന്‍ മറക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ ഏകാഗ്രതയോടെ പരിശീലനത്തിലും പങ്കെടുത്തതോടെ ആത്മവിശ്വാസം വര്‍ധിച്ചതായും ഇതിഹാസ സ്‌ട്രൈക്കര്‍ മനസ്സ്തുറന്നു. അന്നത്തെ ഹെയര്‍ സ്‌റ്റൈല്‍ മറ്റുള്ളവരെപ്പോലെ തനിക്കും ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് റൊണാള്‍ഡോ തമാശയോടെ പറയുന്നു. വളരെ വിചിത്രമായ ഹെയര്‍ സ്റ്റൈലായിരുന്നു അത്. എന്നാല്‍ അന്ന് അങ്ങനെ ചെയ്തതാണ് തന്നെ ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 23, 2018, 10:31 [IST]
Other articles published on Mar 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+