Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ പെലെയും ക്രിസ്റ്റ്യാനോക്ക് പിറകിലായി!! ഇറാന്‍ താരമാണ് ക്രിസ്റ്റ്യാനോയെ വെല്ലുവിളിക്കുന്നത്

ലിസ്ബന്‍: ഫുട്‌ബോള്‍ രാജാവ് പെലെയുടെ രാജ്യാന്തര ഗോള്‍ റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറികടന്നു. ഫറോ ഐലന്‍ഡിനെതിരെ ഹാട്രിക്ക് നേടിയ ക്രിസ്റ്റിയാനോയുടെ ഗോളുകളുടെ എണ്ണം 78 ലെത്തി. 92 മത്സരങ്ങളില്‍ നിന്ന് ബ്രസീലിനായി പെലെ നേടിയത് 77 ഗോളുകള്‍.

ക്രിസ്റ്റിയാനോയുടെ സൂപ്പര്‍ ഹാട്രിക്കില്‍ മത്സരം 5-1 നാണ് പോര്‍ച്ചുഗല്‍ ജയിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലായിരുന്നു റയല്‍ മാഡ്രിഡ് സ്‌ട്രൈക്കറുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ പോര്‍ച്ചുഗല്‍ അനായാസ ജയം കരസ്ഥമാക്കിയത്.

christyanoronaldo


ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ നാല് പേരാണ് ക്രിസ്റ്റ്യാനോക്ക് മുകളിലുള്ളത്. എഴുപത്തൊമ്പത് ഗോളുകളുള്ള ഗോഡ്േ്രഫ ചിതാലു, എണ്‍പത് ഗോളുകളുള്ള കുനിഷിഗെ കമാമോടോ, എണ്‍പത്തിനാല് ഗോളുകളുള്ള ഫെറെങ്ക് പുഷ്‌കാസ്, 109 ഗോളുകളുമായി ഒന്നാം സ്ഥാനത്തുള്ള ഇറാന്റെ അലി ദേയി.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ക്രിസ്റ്റിയാനോയുടെ പതിനാലാം ഗോളാണിത്. 1998 ല്‍ പ്രെഡ്രാഗ് മിയാറ്റോവിച് സൃഷ്ടിച്ച 14 ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമാണ് ക്രിസ്റ്റ്യാനോ.

നാല് തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന് യൂറോ കപ്പ് നേടിക്കൊടുത്തതോടെ ഫുട്‌ബോള്‍ ഇതിഹാസമായി മാറിയിരുന്നു. റയല്‍ മാഡ്രിഡിന് തുടരെ യുവേഫചാമ്പ്യന്‍സ് ്‌ലീഗ് കിരീടം സമ്മാനിച്ചതും ശ്രദ്ധേയമായി.

Story first published: Friday, September 1, 2017, 12:52 [IST]
Other articles published on Sep 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+