നസ്‌റിയുടെ ആള്‍ ടൈം ഇലവനില്‍ നിന്ന് പുറത്തായ ലോക ഫുട്‌ബോളര്‍ ആര്? മെസിയും മറഡോണയും സിദാനും ഇടം പിടിച്ച ഇലവനില്‍ ആരൊക്കെ?
പാരിസ്: മുന്‍ ആഴ്‌സണല്‍ താരവും നിലവില്‍ സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യയുടെ മിഡ്ഫീല്‍ഡറുമായ സമീര്‍ നസ്‌റി തനിക്കിഷ്ടപ്പെട്ട താരങ്ങളെ വെച്ച് ആള്‍ ടൈം ഇലവനെ പ്രഖ്യാപിച്ചു. ആ ടീമില്‍ പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഇടമില്ല ! ക്രിസ്റ്റിയാനോയുടെ സമകാലീന പ്രതിയോഗി ലയണല്‍ മെസിക്ക് സ്ഥാനമുണ്ട്.

നാല് ഫ്രാന്‍സ് താരങ്ങള്‍
ഫ്രഞ്ച് താരമായതു കൊണ്ടാകാം നസ്‌റിയുടെ ടീമിലെ നാല് പേര്‍ ഫ്രാന്‍സില്‍ നിന്നാണ്. ബ്രസീലിന്റെ മൂന്ന് പേര്‍. അര്‍ജന്റീനക്കും രണ്ട് സീറ്റ്. ഇറ്റലിക്കും ഹോളണ്ടിനും ഓരോ സ്ഥാനം.

നസ്‌റിയുടെ ഗോള്‍ കീപ്പര്‍
ഫാബിയന്‍ ബര്‍തേസാണ് നസ്‌റിയുടെ ആള്‍ ടൈം ഗോള്‍ കീപ്പര്‍. 1998 ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിന്റെ മുഖ്യ ആകര്‍ഷമായിരുന്നു മൊട്ടത്തലയനായ ഈ ഗോള്‍ കീപ്പര്‍.

നസ്‌റിയുടെ ഡിഫന്‍ഡര്‍മാര്‍
സെന്റര്‍ ഡിഫന്‍ഡര്‍മാരായി ഇറ്റലിയുടെ പോളോ മാള്‍ഡീനിയും ഫ്രാന്‍സിന്റെ ലിലിയന്‍ തുറാമും. ലെഫ്റ്റ് വിംഗ് ബാക്കായി ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസ്. റൈറ്റ് വിംഗ് ബാക്കായി ബ്രസീലിന്റെ ലോകകപ്പ് ക്യാപ്റ്റനായിരുന്ന കഫു.

നസ്‌റിയുടെ മിഡ്ഫീല്‍ഡര്‍മാര്‍
ലെഫ്റ്റ് ഔട്ടായി സാക്ഷാല്‍ ഫുട്‌ബോള്‍ മജീഷ്യന്‍ ഡിയഗോ മറഡോണ. ലെഫ്റ്റ് ഇന്‍ ആയി ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ വിദഗ്ധന്‍ യൊഹാന്‍ ക്രൈഫ്. മധ്യനിരയുടെ നെടുംതൂണായി ഫ്രാന്‍സിന്റെ പാട്രിക് വിയേര.

നസ്‌റിയുടെ പ്ലേമേക്കര്‍
ഫ്രാന്‍സിന്റെ ഇതിഹാസ താരം സിനദിന്‍ സിദാനാണ് പ്ലേമേക്കിംഗ് പൊസിഷനില്‍. ഫ്രാന്‍സ് ആദ്യമായി ലോകകപ്പ് ഉയര്‍ത്തുന്നത് സിദാന്റെ പ്ലേമേക്കിംഗ് മികവിലായിരുന്നു. പിന്നീട് റയല്‍മാഡ്രിഡിലും സിദാന്‍ ഇതിഹാസതാരമായി. ഇപ്പോള്‍ റയലിന്റെ പരിശീലകന്‍.

നസ്‌റിയുടെ സ്‌ട്രൈക്കര്‍മാര്‍
ബ്രസീലിന്റെ ലോകകപ്പ് ഹീറോ റൊണാള്‍ഡോയും ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുമാണ് നസ്‌റിയുടെ ടീമിന്റെ ഗോളടിക്കാര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications