വരവറിയിച്ച് ക്രിസ്റ്റിയാനോ, അരങ്ങേറ്റത്തില്‍ ഗോള്‍; നിയന്ത്രണംവിട്ട് ആരാധകര്‍, കളി തടസ്സപ്പെട്ടു
ടുറിന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് യുവന്റസില്‍ ഗംഭീര അരങ്ങേറ്റം. ആരാധക ഹൃദയം കീഴടക്കി ക്രിസ്റ്റിയാനോ വരവറിയിച്ചപ്പോള്‍ ടുറിന്‍ നഗരം ക്രിസ്റ്റിയാനോ ആരവത്തില്‍ മുങ്ങുകയായിരുന്നു. കളിയുടെ എട്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി യുവന്റസിലും ക്രിസ്റ്റിയാനോ പുതിയ അധ്യായം ആരംഭിച്ചു.
പുതിയ സീസണിനു മുന്നോടിയായി യുവന്റസ് ബി ടീമിനെതിരായ സൗഹൃദ മല്‍സരത്തിലാണ് ക്രിസ്റ്റിയാനോ യുവന്റസിനു വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത്. ക്രിസ്റ്റിയാനോ തുടക്കമിട്ട ഗോള്‍വേട്ട മറ്റു സഹതാരങ്ങളും ഏറ്റുപിടിച്ചതോടെ യുവന്റസ് 5-0ന് യുവന്റസ് ബി ടീമിനെ തകര്‍ക്കുകയായിരുന്നു. മല്‍സരത്തില്‍ തന്റെ മാന്ത്രിക സ്പര്‍ശം കൊണ്ട് നിരവധി മികച്ച മുന്നേറ്റങ്ങളാണ് ക്രിസ്റ്റിയാനോ നടത്തിയത്.

ഗ്രൗണ്ടിലിറങ്ങി ആരാധകരുടെ സ്‌നേഹപ്രകടനം, മല്‍സരം പൂര്‍ത്തിയാക്കാനായില്ല
ഇതിഹാസ താരം ക്രിസ്റ്റിയാനോയുടെ കളി മികവ് കാണാന്‍ പതിനായിരക്കണക്കിന് ആരാധകരാണ് വേദിയിലെത്തിയത്. തന്റെ കളി മികവ് പുറത്തെടുത്ത് ആരാധകരുടെ കൈയ്യടി നേടിയ ക്രിസ്റ്റിയാനോ, താരജാഡകളില്ലാതെയാണ് കളംവിട്ടത്.
മല്‍സരത്തിനിന്റെ 70ാം മിനിറ്റില്‍ നാടകീയ സംഭവങ്ങളും അരങ്ങേറി. ക്രിസ്റ്റിയാനോ കളംവിടാനൊരുങ്ങിയപ്പോള്‍ നൂറുക്കണക്കിന് ആരാധകര്‍ താരത്തിന് സമീപത്തേക്ക് ഓടിയടുക്കുകയായിരുന്നു. എന്നാല്‍, താരജാഡകളില്ലാതെ ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്താണ് ഇതിഹാസ താരം കളംവിട്ടത്. ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയതോടെ 20 മിനിറ്റ് മുമ്പ് തന്നെ അധികൃതര്‍ക്ക് മല്‍സരം അവസാനിപ്പിക്കേണ്ടിവന്നു. ഈ സീസണിലാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസ്റ്റിയാനോയെ യുവന്റസ് റാഞ്ചിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications