Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോയും എംബാപ്പെയും ഔട്ട്!! ബെര്‍ബറ്റോവിന് ഇവരുടെ കളി കാണാനിഷ്ടം, 5 പേര്‍

ലോക ഫുട്‌ബോളില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ താന്‍ കളിക്കളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന അഞ്ചു താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഗോളടിവീരനും ബള്‍ഗേറിയന്‍ സ്‌ട്രൈക്കറുമായ ദിമിതര്‍ ബെര്‍ബറ്റോവ്. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ മുന്‍ സഹതാരവും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഈ ലിസ്റ്റില്‍ നിന്നും അദ്ദേഹം തഴഞ്ഞുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

റൊണാള്‍ഡോ മാത്രമല്ല, ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയും ബെര്‍ബറ്റോവിന്റെ ഫേവറിറ്റ് ലിസ്റ്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. കൂടാതെ സ്‌പെയിനിന്റെ കൗമാര വിസ്മയം ലാമിന്‍ യമാലിനെയും അദ്ദേഹം തഴഞ്ഞു.

നിലവില്‍ സൗദി ലീഗില്‍ അല്‍ നസറിനായി കളിക്കുന്ന റൊണാള്‍ഡോ അവിടെയും ഗോള്‍വേട്ട തുടരുകയാണ്. ഈ സീസണില്‍ കളിച്ച 26 മല്‍സരങ്ങളില്‍ നിന്നും 24 ഗോളുകളടിച്ച അദ്ദേഹം നാലു അസിസ്റ്റുകളും നല്‍കിയിരുന്നു.

DIMITAR BERBATOV

ബെര്‍ബയുടെ ഫേവറിറ്റുകള്‍

ഗോളുമായി (goal.com) സംസാരിക്കവെയാണ് നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ താന്‍ കളി കാണാന്‍ ഇഷ്ടപ്പെടുന്ന അഞ്ചു താരങ്ങളെക്കുറിച്ച് ദിമിതര്‍ ബെര്‍ബറ്റോവ് തുറന്നു പറഞ്ഞത്. അഞ്ചാമനായി ഞാന്‍ തിരഞ്ഞെടുക്കുക പോര്‍ച്ചുഗീസ് മീഡ്ഫീല്‍ഡര്‍ ബെര്‍ണാര്‍ഡോ സില്‍വയെയാണ്. വളരെ നന്നായി പന്ത് കൈകാര്യം ചെയ്യാനറിയുന്നയാളാണ് അദ്ദേഹം. എങ്ങനെ കളിക്കണമെന്നും സില്‍വക്കറിയാം.

നാലാമതായി ഞാന്‍ തിരഞ്ഞെടുക്കുക ഹാരി കെയ്‌നിനെയാണ്. കാരണം ഇപ്പോഴും ഗോളുകള്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുകയാണ് അദ്ദേഹം. മൂന്നാമതായി ഞാന്‍ ഉള്‍പ്പെടുത്തുക ലെവയെയാണ് (റോബര്‍ട്ട് ലെവന്‍ഡോസ്‌കി). കാരണം അദ്ദേഹം വളരെ തമാശയ്ക്കു ഗോളുകള്‍ നേടിക്കൊണ്ടിരിക്കുകയാണെന്നു ബെര്‍ബറ്റോവ് വ്യക്തമാക്കി.

രണ്ടാമതായി കെവിന്‍ ഡിബ്രൂയ്‌നെ ഞാന്‍ തിരഞ്ഞെടുക്കും. കാരണം അദ്ദേഹം മികച്ച ഫോമിലാണ്. പന്തിന്‍മേല്‍ നല്ല നിയന്ത്രണം പുലര്‍ത്തുന്നു. കണ്ണുകള്‍ കൊണ്ട് ഗെയിം വായിച്ചെടുക്കുകയും ചെയ്യാന്‍ താരത്തിനു സാധിക്കുന്നു.

ഇനി ഒന്നാമതായി ഞാന്‍ തിരഞ്ഞെടുക്കുന്നയാള്‍ ഇന്റര്‍ മയാമിക്കു വേണ്ടിയാണ് കളിക്കുന്നത്, അതു ലയണല്‍ മെസ്സിയാണ്. അദ്ദേഹത്തിന്റെ കളി കാണാന്‍ എനിക്കു ഇപ്പോഴും ഇഷ്ടമാണ്. യാതൊരു സമ്മര്‍ദ്ദവുമില്ലാതെ പന്തുമായി ശരിക്കും ആസ്വദിച്ചു കളിച്ചു കൊണ്ടിരിക്കുകയാണ് മെസ്സിയെന്നും ബെര്‍ബറ്റോവ് കൂട്ടിച്ചേര്‍ത്തു.

LIONEL MESSI

അമേരിക്കന്‍ മേജര്‍ സോക്കല്‍ ലീഗില്‍ (MLS) ഇന്റര്‍ മയാമിക്കൊപ്പം പുതിയൊരു സീസണിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മെസ്സി. ക്ലബ്ബിനായി ഇതിനകം 39 മല്‍സരങ്ങളിലാണ് വിവിധ ടൂര്‍ണമെന്റുകളിലായി അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 34 ഗോളുകള്‍ സ്‌കോര്‍ ചെയ്ത അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ 18 അസിസ്റ്റുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ബള്‍ഗേറിയന്‍ ദേശീയ ടീമിനു വേണ്ടി 78 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ് ബെര്‍ബറ്റോവ്. ഇവയില്‍ 48 ഗോളുകളും അടിച്ചെടുത്തു. യൂറോപ്യന്‍ ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടനം ഹോട്‌സ്പര്‍ തുടങ്ങിയ മുന്‍ നിര ക്ലബ്ബുകള്‍ക്കായി കളിച്ച അദ്ദേഹം ഏറ്റവും അവസാനം ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും കുപ്പായമണിഞ്ഞു. ഒമ്പതു മല്‍സരങ്ങളിലാണ് താരം ഇറങ്ങിയത്. ഒരു ഗോള്‍ നേടുകയും ചെയ്തു,

Story first published: Thursday, February 13, 2025, 20:53 [IST]
Other articles published on Feb 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+