റൊണാള്‍ഡോ ആശുപത്രിവിട്ടു; എല്ലാവരോടും നന്ദിയുണ്ടെന്ന് ബ്രസീല്‍ മുന്‍ സൂപ്പര്‍ താരം
റിയോ ഡി ജനയ്‌റോ: ബ്രസീലിയന്‍ മുന്‍ ഇതിഹാസ ഫുട്‌ബോളര്‍ റൊണാള്‍ഡോ ആശുപത്രിവിട്ടു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് 41 കാരനായ റൊണാള്‍ഡോയെ സ്‌പെയിനിലെ ഇബിസ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്‌പെയിനിലെ ദ്വീപാണ് ഇബിസ. ഇബിസയില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് റൊണാള്‍ഡോയ്ക്ക് ന്യൂമോണിയ പിടിപ്പെട്ടത്. തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നന്ദിയറിയിച്ച് റൊണാള്‍ഡോ
ന്യുമോണിയയെ തുടര്‍ന്ന് രണ്ട് ദിവസം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു റൊണാള്‍ഡോ ഇന്നലെയാണ് ആശുപത്രിവിട്ടത്. ആശുപത്രി വിട്ട മുന്‍ ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ തന്നെ ചികില്‍സിച്ച ഡോക്ടേര്‍സ്, നേഴ്‌സ്, പിന്തുണച്ച ആരാധകര്‍, കാമുകി സെലിന എന്നിവര്‍ക്കെല്ലാം നന്ദി അറിയിച്ച് കൊണ്ട് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

ബ്രസീലിന്റെ ഇതിഹാസ താരങ്ങളിലൊരാള്‍
ബ്രസീലിന്റെ ഇതിഹാസ താരങ്ങളിലൊരാളായാണ് റൊണാള്‍ഡോയെ വിലയിരുത്തപ്പെടുന്നത്. രണ്ട് തവണ ബ്രസീലിന്റെ ഫിഫ ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിരുന്നു റൊണാള്‍ഡോ. 1994, 2002 വര്‍ഷങ്ങളിലായിരുന്നു റൊണാള്‍ഡോ ഉള്‍പ്പെടുന്ന ബ്രസീല്‍ ഫിഫ ലോകകപ്പ് കിരീടം ചൂടിയത്.
2002ല്‍ ബ്രസീലിയന്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് റൊണാള്‍ഡോ. മൂന്ന് തവണ ഫിഫയുടെ ഏറ്റവും മികച്ച താരമായും റൊണാള്‍ഡോയെ തിരഞ്ഞെടുത്തിരുന്നു. 1998, 2002 ഫിഫ ലോകകപ്പുകളില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്.

98 മല്‍സരങ്ങളില്‍നിന്ന് 62 ഗോളുകള്‍
ബ്രസീലിനു വേണ്ടി 98 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ റൊണാള്‍ഡോ 62 ഗോളുകളും നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാള്‍ കൂടിയാണ് റൊണാള്‍ഡോ. ബ്രസീലിനൊപ്പം നിരവധി കിരീട വിജയങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
ക്ലബ്ബ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനു വേണ്ടിയാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ചിട്ടുള്ളത്. 127 മല്‍സരങ്ങളില്‍ നിന്ന് 83 ഗോളുകളാണ് റയലിനു വേണ്ടി സൂപ്പര്‍താരം നേടിയത്. റയലിനെ കൂടാതെ ബാഴ്‌സലോണ, ഇന്റര്‍മിലാന്‍, എസി മിലാന്‍ എന്നീ ഗ്ലാമര്‍ ക്ലബ്ബുകള്‍ക്കു വേണ്ടിയും റൊണാള്‍ഡോ കളിച്ചിട്ടുണ്ട്. 2011ലാണ് അന്താരാഷ്ട്ര കരിയറിനോടും ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും റൊണാള്‍ഡോ ഗുഡ്‌ബൈ പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications