Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതുവര്‍ഷം ഗംഭീരമാക്കി റൊണാള്‍ഡോ; തുടര്‍ച്ചയായ മൂന്നാം തവണയും ഗ്ലോബ് സോക്കര്‍ അവാര്‍ഡ്

ദുബായ്: യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് സ്വന്തമാക്കി. അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോണിയോ ഗ്രിസ്മാന്‍, പിഎസ്ജി താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് റൊണാള്‍ഡോയുടെ അവാര്‍ഡ് നേട്ടം. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും ആകെ അഞ്ചു തവണയും റൊണാള്‍ഡോ ഈ അവാര്‍ഡ് സ്വന്തമാക്കി.

പുതുവര്‍ഷത്തെ തുടക്കം മനോഹരമായെന്ന് അവാര്‍ഡ് സ്വീകരിച്ച താരം പറഞ്ഞു. തന്നെ പരിഗണിച്ചതിലും അവാര്‍ഡ് സമ്മാനിച്ചതിലും നന്ദിയുണ്ടെന്നും ഏറെ വിലമതിക്കാനാകാത്തതാണ് ഇതെന്നും ദുബായില്‍ നടന്ന ചടങ്ങില്‍ റൊണാള്‍ഡോ പ്രതികരിച്ചു. റയല്‍ മാഡ്രിഡില്‍ നിന്നും ഈ സീസണില്‍ യുവന്റസിലെത്തിയ താരം ഗോളടിക്കുന്നതില്‍ പിശുക്കു കാണിച്ചിട്ടില്ല. റൊണാള്‍ഡോയുടെ താരക്കൈമാറ്റം നടത്തിയ ഏജന്റ് യോര്‍ഗെ മെന്‍ഡസ് ആണ് മികച്ച ഏജന്റിനുള്ള അവാര്‍ഡ് നേടിയത്.

Cristiano Ronaldo

ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് മികച്ച കോച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്ലബ്ബ് ആയി അത്‌ലറ്റോ മാഡ്രിഡിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ സീസണില്‍ അവാര്‍ഡുകളെല്ലാം റയല്‍മാഡ്രിഡ് ആയിരുന്നു സ്വന്തമാക്കിയിരുന്നത്. മികച്ച താരം, പരിശീലകന്‍, ക്ലബ്ബ് ഇവയെല്ലാം റയലിന് സ്വന്തമായിരുന്നു.

Story first published: Friday, January 4, 2019, 12:45 [IST]
Other articles published on Jan 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+