Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി അഞ്ചാം സ്ഥാനത്ത്, ക്രിസ്റ്റ്യാനോ നമ്പര്‍ വണ്‍! ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് താരത്തിന് റെക്കോര്‍ഡ്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയുടെ ചരിത്രത്തില്‍ ഏറ്റവുമധികം പെനാല്‍റ്റി ഗോളുകള്‍ നേടിയ താരം ആരെന്നറിയുമോ ? റയല്‍മാഡ്രിഡിന്റെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. വിയ്യാറയലിനെതിരെ ക്രിസ്റ്റിയാനോ നേടിയ പെനാല്‍റ്റി ഗോള്‍ അമ്പത്തേഴാമത്തേതായിരുന്നു.

56 പെനാല്‍റ്റി ഗോളുകള്‍ നേടിയ റയല്‍ മാഡ്രിഡ് ലെജന്‍ഡ് ഹ്യുഗോ സാഞ്ചസിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ക്രിസ്റ്റ്യാനോ തിരുത്തിയെഴുതിയത്. ജനുവരി പതിനഞ്ചിന് സെവിയ്യക്കെതിരെ പെനാല്‍റ്റി ഗോള്‍ നേടിക്കൊണ്ടായിരുന്നു ക്രിസ്റ്റിയാനോ സാഞ്ചസിന്റെ റെക്കോര്‍ഡിനൊപ്പം എത്തിയത്.

christiano

ബാഴ്‌സലോണ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ലാ ലിഗയില്‍ 43 പെനാല്‍റ്റി ഗോളുകളാണ് നേടിയത്. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റൈന്‍. ലുബോസ്ലാവ് പെനെവ് (44 ഗോളുകള്‍), റൊനാള്‍ഡ് കോമാന്‍ (45 ഗോളുകള്‍) എന്നിവരാണ് മെസിക്ക് മുന്നിലുള്ളത്.നടപ്പ് സീസണില്‍ ക്രിസ്റ്റ്യാനോ നേടുന്ന അഞ്ചാമത്തെ പെനാല്‍റ്റി ഗോളാണ് വിയ്യാറയലിനെതിരെ പിറന്നത്.

കൂടുതല്‍ പെനാല്‍റ്റി ഗോളുകള്‍ (ലാ ലിഗ)

ക്രിസ്റ്റിയാനോ റൊണാള്‍ഡോ 57

ഹ്യുഗോ സാഞ്ചസ് 56

ലുബോസ്ലാവ് പെനെവ് 44

റൊനാള്‍ഡ് കോമാന്‍ 45

ലയണല്‍ മെസി 43

Story first published: Monday, February 27, 2017, 14:36 [IST]
Other articles published on Feb 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+