For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡോയുടെ 200 മില്യണ്‍ ഇന്‍സ്റ്റ ഫോളോവേഴ്‌സില്‍ എത്ര വ്യാജന്‍? റിപ്പോര്‍ട്ടുകള്‍ പുറത്ത്

ടുറിന്‍: ഫുട്‌ബോള്‍ താരങ്ങളില്‍ ആരാധകപിന്തുണയില്‍ ഏറ്റവും മുന്നിലുള്ള താരങ്ങളിലൊരാളാണ് യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സാമൂഹ്യ മാധ്യമങ്ങളിലും വലിയ തോതിലുള്ള ആരാധക പിന്തുണയാണ് റൊണാള്‍ഡോയ്ക്ക് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ 200 ദശലക്ഷം ഫോളോവേഴ്‌സ് (20 കോടി) പൂര്‍ത്തിയാക്കിയിരിക്കുകയാണ് റൊണാള്‍ഡോ.

ഈ നേട്ടത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് റൊണാള്‍ഡോ. നടിയും ഗായികയുമായ അമേരിക്കക്കാരി അരിയാന ഗ്രാന്‍ഡെയാണ് റോണോയ്ക്ക് പിന്നിലുള്ളത്. 17 കോടിയാണ് ഗ്രാന്‍ഡെയെ ഫോളോ ചെയ്യുന്നത്. അതേ സമയം ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി എട്ടാം സ്ഥാനത്താണ്. 14.8 കോടി ആളുകളാണ് മെസ്സിയെ ഫോളോ ചെയ്യുന്നത്. 13.2 കോടി ആളുകള്‍ ഫോളോ ചെയ്യുന്ന ബ്രസീല്‍ താരം നെയ്മര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

ronaldo

റൊണാള്‍ഡോയുടെ ഓരോ പോസ്റ്റിനും വലിയ സ്വീകാര്യതയാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. ഒരു പോസ്റ്റിന് ഏകദേശം ഏഴ് കോടി രൂപയ്ക്ക് മുകളിലാണ് റൊണാള്‍ഡോയ്ക്ക് വരുമാനമായി ലഭിക്കുന്നത്. എന്നാല്‍ റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിലെ അഞ്ച് കോടിയോളം വ്യാജ ഫോളോവേഴ്‌സാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയ അനാലിസ്റ്റ് കമ്പിനിയായ ഹൈപ്പ് ഓഡിറ്ററാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്കെത്തിയതോടെ റൊണാള്‍ഡോയുടെ ഫോളോവേഴ്‌സിന്റെ എണ്ണം വീണ്ടും ഉയര്‍ന്നിരുന്നു.

Story first published: Friday, January 31, 2020, 18:00 [IST]
Other articles published on Jan 31, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+