Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓണ്‍ലൈന്‍ കാര്യങ്ങള്‍ നോക്കുവാന്‍ അറിയുമോ? ക്രിസ്റ്റ്യാനോയുടെ കാമുകിയാകാം

ലിസ്ബന്‍: സോഷ്വല്‍മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള സ്‌പോര്‍ട്‌സ് താരം ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. റയല്‍മാഡ്രിഡ് ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ട്വിറ്ററില്‍ 47.6 ദശലക്ഷം ഫോളോവേഴ്‌സാണ് ക്രിസ്റ്റ്യാനോക്കുള്ളത്. ഫെയ്‌സ്ബുക്കിലാകട്ടെ 117 ദശലക്ഷം ലൈക്ക്‌സും പോര്‍ച്ചുഗീസുകാരന് ലഭിച്ചിട്ടുണ്ട്.

ക്രിസ്റ്റ്യാനോയുടെ സോഷ്യല്‍മീഡിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്നത് തന്നെ ഭാരിച്ച ഉത്തരവാദിത്വമാണ്. കൃത്യമായ അപ്‌ഡേഷനില്ലെങ്കില്‍ ഫോളോവേഴ്‌സ് അവരുടെ പാട്ടിന് പോകും. ഇതെല്ലാം നിയന്ത്രിക്കുവാന്‍ ക്രിസ്റ്റ്യാനോ പുതുതായി ഒരാളെ ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി മാനേജര്‍ പോസ്റ്റില്‍. മരിസ മെന്‍ഡെസ് എന്ന സുന്ദരിയെ.

cristiano-ronaldo

ഇതാരെന്ന് അറിയണ്ടെ, ക്രിസ്റ്റ്യാനോയുടെ ഏജന്റായ ജോര്‍ജ് മെന്‍ഡെസിന്റെ മകള്‍. മരിസ മെന്‍ഡെസിന് ജോലി നല്‍കിയത് പിതാവിന്റെ ശിപാര്‍ശ പ്രകാരമൊന്നുമല്ല. ക്രിസ്റ്റ്യാനോ തന്റെ പ്രണയിനിക്ക് നല്‍കിയ ദൗത്യമാണത്രേ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി മാനേജര്‍ പദവി. സൂപ്പര്‍ മോഡല്‍ ഐറിന ഷെയ്കുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷം ക്രിസ്റ്റ്യാനോയുടെ ആളൊഴിഞ്ഞ പോസ്റ്റില്‍ കയറി ഗോളടിച്ചത് മരിസയാണ്. ഇരുവരും ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ട്.

Story first published: Saturday, October 22, 2016, 10:04 [IST]
Other articles published on Oct 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+