മെസ്സി മികച്ച കളിക്കാരന്‍ തന്നെ, പക്ഷെ..; സുഹൃത്ത് റൊണാള്‍ഡീന്യോ പറയുന്നു
ബാഴ്‌സലോണ: ലയണല്‍ മെസ്സിയുടെ മികവിനെക്കുറിച്ച് സുഹൃത്തും മുന്‍ സഹതാരവുമായിരുന്ന റൊണാള്‍ഡീന്യോ പ്രതികരിച്ചു. മെസ്സി അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് റൊണാള്‍ഡീന്യോ പറയുന്നു. എന്നാല്‍, എക്കാലത്തേയും മികച്ച താരമെന്ന് തനിക്ക് പറയാനാകില്ലെന്നും ബ്രസീലിയന്‍ പറഞ്ഞു. മെസ്സിക്കൊപ്പം ബാഴ്‌സലോണയില്‍ ഒട്ടേറെ മത്സരം കളിച്ചതാരമാണ് റൊണാള്‍ഡീന്യോ.
മെസ്സി ബാഴ്‌സലോണയുടെ ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ചുതുടങ്ങിയ കാലത്ത് കളിക്കളത്തിലെ അടുത്ത സുഹൃത്തായിരുന്നു റൊണാള്‍ഡീന്യോ. ബ്രസീല്‍താരം വിട്ടുപോയശേഷം ബാഴ്‌സലോണ്ക്കായി ഒട്ടേറെ കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ മെസ്സി പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ആറാം തവണയും ലോകത്തെ ഏറ്റവും മികച്ച താരമെന്ന പുരസ്‌കാരം ദിവസങ്ങള്‍ക്കുമുമ്പാണ് മെസ്സി സ്വന്തമാക്കിയത്.

മെസ്സിയെ എക്കാലത്തേയും മികച്ച കളിക്കാരനായി ചിലര്‍ വിലയിരുത്തുന്നതിനിടെ റൊണാള്‍ഡീന്യോ വേറിട്ട അഭിപ്രായം പ്രകടിപ്പിക്കുന്നു. ഡീഗോ മറഡോണ, പെലെ, റൊണാള്‍ഡോ തുടങ്ങിയവരെ താരതമ്യം ചെയ്ത് ആരാണ് മികച്ചവനെന്ന് പറയുന്നത് പ്രയാസകരമാണ്. മെസ്സിയുടെ സമകാലികരില്‍ മെസ്സിയാണ് മികച്ചവനെന്ന് പറയാം. എന്നാല്‍, എക്കാലത്തേയും മികച്ചവനെന്ന് പറയാന്‍ തനിക്കാവില്ലെന്നും റൊണാള്‍ഡീന്യോ വ്യക്തമാക്കി. ബ്രസീലിനുവേണ്ടി 97 കളികളില്‍നിന്നും 33 ഗോളുകള്‍ നേടിയിട്ടുള്ള റൊണാള്‍ഡീന്യോ 2002ലെ ലോകകപ്പ് ബ്രസീലിന് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications