For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റോണോ നിര്‍ദേശിച്ചു, ബാഴ്‌സ നിരീക്ഷിക്കുന്നു, ആ ബ്രസീലിയന്‍ സൂപ്പര്‍ താരം ആര്? ലിവര്‍പൂള്‍ വിട്ടുകൊടുക്കുമോ ആ താരോദയത്തെ?

By കാശ്വിന്‍

റിയോ: ലിവര്‍പൂളില്‍ നിന്ന് ബ്രസീലിയന്‍ അറ്റാക്കര്‍ ഫിലിപ് കൊട്ടീഞ്ഞോ ബാഴ്‌സലോണയിലേക്കെത്തുന്ന കാലം വിദൂരത്തല്ല. അതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന സൂചന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ നല്‍കുന്നു. 2003 മുതല്‍ 2008 വരെ ബാഴ്‌സലോണയെ യൂറോപ്പിലെ സൂപ്പര്‍ ടീമാക്കി നിര്‍ത്തിയ റൊണാള്‍ഡീഞ്ഞോ നിലവില്‍ ക്ലബ്ബിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്. ഇരുപത്തിനാലുകാരനായ കൊട്ടീഞ്ഞോ ഇപ്പോള്‍ പരുക്കേറ്റ് വിശ്രമത്തിലാണ്.

ഏതാനും ആഴ്ചകള്‍ക്ക് ശേഷമേ കളിക്കളത്തില്‍ തിരിച്ചെത്തൂ. സമ്മര്‍ട്രാന്‍സ്ഫറില്‍ ബാഴ്‌സയിലെത്തിക്കാനാണ് റൊണാള്‍ഡീഞ്ഞോയുടെ ശ്രമം. യൂറോപ്പിലെ മികച്ച താരങ്ങളില്‍ ഒരാളാണ് കൊട്ടീഞ്ഞോ. ബാഴ്‌സലോണയില്‍ കളിക്കാന്‍ അയാള്‍ക്കും വലിയ താത്പര്യമുണ്ടാകും. ബാഴ്‌സക്കും കൊട്ടീഞ്ഞോയുടെ ശൈലി ഏറെ ഇഷ്ടമാണ്.

philippecoutinho

ലിവര്‍പൂള്‍ അയാളെ വിട്ടുകൊടുക്കാന്‍ ഒരുക്കമായിരിക്കില്ല. യുര്‍ഗന്‍ ക്ലോപിന്റെ വരവോടെ ലിവര്‍പൂള്‍ ശക്തമായിട്ടുണ്ട്.കൊട്ടീഞ്ഞോയെ പോലുള്ളവരെ കേന്ദ്രീകരിച്ചാണ് ആ ടീം കെട്ടിപ്പൊക്കുന്നത്. എന്നാല്‍, മികച്ച നിലവാരമുള്ള കളിക്കാരെ ഒരു ക്ലബ്ബിന് പിടിച്ചു വെക്കാനാകില്ല. അയാളെ സ്വന്തമാക്കാന്‍ താത്പര്യക്കാര്‍ രംഗത്ത് വരും - റൊണാള്‍ഡീഞ്ഞോ പറഞ്ഞു.

നിലവില്‍ ബാഴ്‌സലോണയിലേക്ക് ഒരു താരത്തെ നിര്‍ദേശിക്കാന്‍ പറഞ്ഞാല്‍ തനിക്ക് മുന്നില്‍ കൊട്ടീഞ്ഞോ മാത്രമേയുള്ളൂവെന്നും റോണോ പറഞ്ഞു. കാരണം ബാഴ്‌സയുടെ ശൈലി തനിക്കറിയാം, കൊട്ടീഞ്ഞോ പറ്റിയ കക്ഷിയാണ്.

Story first published: Monday, December 26, 2016, 13:41 [IST]
Other articles published on Dec 26, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+