Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡീഞ്ഞോയെ അമേരിക്കയും ചൈനയും മാടിവിളിക്കുന്നു, പക്ഷേ താരത്തിന്റെ മനസ് മറ്റൊരു ക്ലബ്ബിലാണ്‌

ബ്രസീലിയ: വിമാനപകടത്തില്‍ എരിഞ്ഞടങ്ങിപ്പോയ ബ്രസീലിയന്‍ ക്ലബ്ബ് ഷാപ്‌കെയിന്‍സെ ക്ലബ്ബിനെ സഹായിക്കാന്‍ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ രംഗത്ത്. 2015 ല്‍ ഫ്‌ളുമിനെന്‍സ് ക്ലബ്ബുമായുള്ള കരാര്‍ പൂര്‍ത്തിയായതിന് ശേഷം റോണോ കളികളത്തില്‍ ഇല്ല. ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും അനാഥമായി നില്‍ക്കുന്ന ബ്രസീലിയന്‍ ക്ലബ്ബിനെ സഹായിക്കാനാണ് മുന്‍ സൂപ്പര്‍ താരത്തിന് താത്പര്യം.

ഷാപ്‌കെയിന്‍സെ ക്ലബ്ബിന് വേണ്ടി കളിക്കുവാന്‍ റോണോ തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു. മുന്‍ ഐസ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ ഗുഡ്‌ജോണ്‍സന്‍, യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും മുന്‍ ക്ലബ്ബ് താരങ്ങള്‍ എല്ലാം തന്നെ ബ്രസീലിയന്‍ ക്ലബ്ബിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോപ സുഡാമേരിക്കാന ഫൈനല്‍ കളിക്കാന്‍ കൊളംബിയയിലേക്ക് പോകവെയാണ് കളിക്കാരും കോച്ചിംഗ് സ്റ്റാഫുകളും ഉള്‍പ്പടെ പത്തൊമ്പത് ക്ലബ്ബ് അംഗങ്ങളെ ഷാപ്‌കെയിന്‍സെക്ക് വിമാനപകടത്തില്‍ നഷ്ടമായത്. ഒരു ക്ലബ്ബ് തന്നെ ഒന്നടങ്കം ഇല്ലാതാവുകയായിരുന്നു. വലിയ ഞെട്ടലോടെയാണ് ലോകം ഈ വാര്‍ത്ത ഉള്‍ക്കൊണ്ടത്.

ronaldinho-new

ബ്രസീലിയന്‍ ക്ലബ്ബുകളായ ഫ്‌ളുമിനെന്‍സ്, സാവോപോളോ ക്ലബ്ബുകളെല്ലാം തങ്ങളടെ കളിക്കാരെ വിട്ടുനല്‍കി സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍ ക്ലബ്ബുകളില്‍ നിന്നും സഹായഹസ്തം നീളുന്നു. ലോകം നല്‍കുന്ന ഈ പിന്തുണക്ക് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഗെല്‍സന്‍ ഡല്ല കോസ്റ്റ നന്ദി അറിയിച്ചു.

പി എസ് ജി , ബാഴ്‌സലോണ, എസി മിലാന്‍ എന്നീ യൂറോപ്യന്‍ ക്ലബ്ബുകളിലൂടെ ലോകഫുട്‌ബോളറായി മാറിയ റൊണാള്‍ഡീഞ്ഞോ നല്‍കുന്ന പിന്തുണ ഷാപ്‌കെയിന്‍സെക്ക് വലിയ ഊര്‍ജം നല്‍കുന്നതാണ്.

ബ്രസീലിലില്‍ ഗ്രെമിയോ ക്ലബ്ബിലൂടെ തുടങ്ങിയ റൊണാള്‍ഡീഞ്ഞോ ഫ്‌ളുമിനെന്‍സ്, അത്‌ലറ്റിക്കോ മിനെയ്‌റോ, ക്വുറേറ്റാറോ ക്ലബ്ബുകള്‍ക്കായും പന്ത് തട്ടി.

Story first published: Wednesday, December 7, 2016, 10:14 [IST]
Other articles published on Dec 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+