Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നാല് ഗോള്‍ ജയം, ടോട്ടനം ഹോസ്പറിനും മികച്ച തുടക്കം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയത്തുടക്കം. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെ അവര്‍ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോസ്പര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുനൈറ്റഡിനെയും കീഴടക്കി.

പുതുതായി ടീമിലെത്തിയ ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകു രണ്ട് ഗോളുകള്‍ നേടി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫ്രഞ്ച് താരങ്ങളായ ആന്റണി മാര്‍ഷ്വലും പോള്‍ പോഗ്ബയും യുനൈറ്റഡിന്റെ ഗോളടി പൂര്‍ത്തിയാക്കി.

romelulukaku

മുപ്പത്തിമൂന്നാം മിനുട്ടിലാണ് ലുകാകു ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ 1-0ന് യുനൈറ്റഡ് ലീഡ് ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലുകാകുവിലൂടെ യുനൈറ്റഡ് ലീഡ് വര്‍ധിപ്പിച്ചു.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി അരങ്ങേറ്റത്തില്‍ ഇരട്ട ഗോളുകള്‍ നേടുന്ന നാലാമത്തെ സ്‌ട്രൈക്കറായി ലുകാകു. എവര്‍ട്ടനില്‍ നിന്ന് എഴുപത്തഞ്ച് ദശലക്ഷം പൗണ്ടിന്റെ കരാറില്‍ മാഞ്ചസ്റ്ററിലെത്തിയ ലുകാകു പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് പ്രീ സീസണില്‍ കാഴ്ചവെച്ചത്. ലീഗിലെ അരങ്ങേറ്റത്തിലും ആ ഫോം ലുകാകു തുടര്‍ന്നത് മാഞ്ചസ്റ്റര്‍ ആരാധകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നു.

മാര്‍കസ് റാഷ്‌ഫോഡിന്റെ പാസിലായിരുന്നു ലുകാകുവിന്റെ ആദ്യ ഗോള്‍. അര്‍മേനിയന്‍ താരം ഹെന്റിക് മഹിതരിയാന്റെ ഫ്രീ കിക്കില്‍ ഹെഡറിലൂടെ ബെല്‍ജിയം താരം രണ്ടാം ഗോള്‍ നേടി.

ടോട്ടനമിന്റെ വിജയഗോളുകള്‍ നേടിയത് ഡെലെ ആലിയും ഡേവിസുമാണ്. രണ്ടാംപകുതിയിലായിരുന്നു സ്‌കോറിംഗ്. രണ്ടാംപകുതിയുടെതുടക്കത്തില്‍ തന്നെ ഷെര്‍വെ ചുവപ്പ് കാര്‍ഡ് കണ്ടത് ന്യൂകാസില്‍ യുനൈറ്റഡിന് തിരിച്ചടിയായി.

ഗോള്‍ നില...

ന്യൂകാസില്‍ യുനൈറ്റഡ് 0-2 ടോട്ടനം ഹോസ്പര്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-0 വെസ്റ്റ്ഹാം

Story first published: Monday, August 14, 2017, 9:15 [IST]
Other articles published on Aug 14, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+