റോം: ഇറ്റാലിയന്‍ സീരി എ മത്സരത്തില്‍ ഗംഭീര ജയവുമായി ഇന്റര്‍മിലാന്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ജെനോവയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്റര്‍ തോല്‍പ്പിച്ചത്. ലുക്കാക്കു(31, 71) വിജയികള്‍ക്കായി ഇരട്ടഗോള്‍ നേടി. റോബെര്‍ട്ടോ(32), ഇസ്‌പോസിറോ(64) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മറ്റൊരു മത്സരത്തില്‍ ഉദിനെസ് കാഗ്ലിയാരിയെ 2-1നും സ്പാല്‍ ഇതേ സ്‌കോറിന് ടോറിനോയേയും തോല്‍പ്പിച്ചു. ലീഗില്‍ 17 കളികളില്‍നിന്നും 42 പോയന്റുമായി ഇന്റര്‍ മുന്നില്‍നില്‍ക്കുമ്പോള്‍ ഇത്രയും പോയന്റുമായി യുവന്റസ് രണ്ടാംസ്ഥാനത്താണ്.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍ഫ്‌സ്ബര്‍ഗിനേയാണ് ടീം തോല്‍പ്പിച്ചത്. ജോഷ്വ സിര്‍ക്ക്‌സീ(85), സെര്‍ജി നാബ്രി(89) എന്നിവരാണ് ഗോള്‍ നേടിയത്. മറ്റു മത്സരഫലങ്ങള്‍, കോളിന്‍ 1-0 വെര്‍ഡര്‍ ബ്രെമന്‍, ലെവര്‍കുസന്‍ 1-0 മെയ്ന്‍സ്, ഷാല്‍ക്കെ 2-2 ഫ്രെയ്ബര്‍ഗ്, ലെയ്പ്‌സിഗ് 3-1 ഔസ്ബര്‍ഗ്, ഹെര്‍ത്ത 0-0 ഗ്ലാഡ്‌ബെഷ്. ലീഗില്‍ 17 കളികളില്‍നിന്നും 37 പോയന്റുമായി ലെയ്പ്‌സിഗ് ഒന്നാമതും 35 പോയന്റുമായി ഗ്ലാഡ്‌ബെഷ് രണ്ടാമതും നല്‍ക്കുന്നു. ബയേണ്‍ 33 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ജയം സ്വന്തമാക്കി. അമിയെന്‍സിനെ 4-1നാണ് ചാമ്പ്യന്മാര്‍ മറികടന്നത്. എംബാപ്പെ(10, 65), നെയ്മര്‍(46), ഇക്കാര്‍ഡി(84) എന്നിവരാണ് ഗോള്‍ നേടിയത്. മെന്‍ഡോസ(70) ഒരു ഗോള്‍ മടക്കി. മറ്റു മത്സരഫലങ്ങള്‍, ഡിജോണ്‍ 2-2 മെറ്റ്‌സ്, മാഴ്‌സെല്ലെ 3-1 നിംസ്, മൊണാക്കോ 5-1 ലില്ലെ, മോണ്ട്‌പെല്ലിയര്‍ 4-0 ബ്രെസ്റ്റ്, നാന്റെസ് 1-2 ആന്‍ഗേഴ്‌സ്, നൈസ് 3-0 ടൗളൗസ്, റിംസ് 1-1 ലിയോണ്‍, റെന്നസ് 1-0 ബോര്‍ഡിയക്‌സ്, സ്ട്രാസ്ബര്‍ഗ് 2-1 ഇറ്റിന്നെ. ലീഗില്‍ 18 കളികളില്‍നിന്നും 45 പോയന്റുമായി പിഎസ്ജി മുന്നിലാണ്. മാഴ്‌സലെ 38 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ലാ ലീഗയില്‍ സെവിയ്യ മല്ലോര്‍ക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. വിയ്യാറയല്‍ 1-0 ഗെറ്റാഫയേയും കീഴ്‌പ്പെടുത്തി. റയല്‍ വല്ലാഡോളിഡ് 1-1 വലന്‍സിയ മത്സരം സമനിലയില്‍ കലാശിച്ചു. ലീഗില്‍ 18 കളികളില്‍നിന്നും 39 പോയന്റുമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും 17 കളികളില്‍നിന്നും 36 പോയന്റുമായി റയല്‍ രണ്ടാമതും നില്‍ക്കുന്നു.