Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ് റഷ്യന്‍ കോടീശ്വരന്‍ വില്‍ക്കാനൊരുങ്ങുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബ്ബായ ചെല്‍സി റഷ്യന്‍ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ച് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വില്‍പ്പനയ്ക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി ചെല്‍സി ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിനെ വാടകയ്‌ക്കെടുത്തതായും സണ്‍ഡേ ടൈംസ് ന്യൂസ് പേപ്പര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ക്ലബ്ബ് വക്താവ് ഇതേക്കുറിച്ചുള്ള വാര്‍ത്ത തള്ളിക്കളഞ്ഞു.

chelsea

അമേരിക്കയിലെ പ്രൈവറ്റ് സ്ഥാപനമായ സില്‍വര്‍ ലേക്ക് പാര്‍ട്‌ണേഴ്‌സ് വാങ്ങുന്നതിന്റെ മുന്നോടിയായാണ് ക്ലബ്ബ് വില്‍ക്കുന്നതെന്നാണ് സൂചന. വില്‍പനയ്ക്കായി ഉപദേശം നല്‍കുക ജോയി റാവിച്ച് എന്ന ക്ലബ്ബ് ആയിരിക്കും. സ്‌പോര്‍ട്‌സ്, ടെക്‌നോളജി എന്നിവയില്‍ പ്രവീണ്യമുള്ള ബാങ്ക് ആണിത്. ഏതാണ്ട് 2 ബില്യണ്‍ പൗണ്ട് ആണ് ക്ലബ്ബിന്റെ വിലയെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടല്‍.

നേരത്തെ, ഈവര്‍ഷം ആദ്യം കോടീശ്വരന്‍ ജിം റാറ്റ്ക്ലഫ് ക്ലബ്ബിന് 2.5 ബില്യണ്‍ ഡോളര്‍ വില പറഞ്ഞിരുന്നു. എന്നാല്‍, അബ്രമോവിച്ച് ഇതിന് സമ്മതം മൂളിയില്ല. 2003ല്‍ 140 മില്യണ്‍ പൗണ്ടിനാണ് റഷ്യന്‍ കോടീശ്വരന്‍ ക്ലബ്ബിനെ വിലയ്ക്കുവാങ്ങുന്നത്. സമീപകാലത്ത് റഷ്യയും ഇംഗ്ലണ്ടും തമ്മിലുള്ള രാഷ്ട്രീയ ശത്രുത അബ്രമോവിച്ചിന്റെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് വിസ നിഷേധിച്ചതിനെ തുടര്‍ന്ന് ചെല്‍സിയുടെ എഫ്എ കപ്പ് ഫൈനല്‍ അബ്രമോവിച്ചിന് നഷ്ടമായിരുന്നു.

അതേസമയം, വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് ക്ലബ്ബ് വക്താക്കളുടെ പ്രതികരണം. എന്നാല്‍, റഷ്യയില്‍ അബ്രമോവിച്ചിന്റെ വക്താവ് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയില്ല. പലതവണ പ്രീമിയര്‍ലീഗ് പ്രീമിലീഗ് ചാമ്പ്യന്‍പട്ടവും ഒരുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടവുമെല്ലാം അബ്രമോവിച്ച് ക്ലബ്ബ് ഏറ്റെടുത്തശേഷം ചെല്‍സി സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Sunday, August 26, 2018, 12:50 [IST]
Other articles published on Aug 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+