റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ എ എസ് റോമ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഫിയോറന്റീനയെ കശക്കിയെറിഞ്ഞു. എദിന്‍ സെക്കോയുടെ ഡബിളായിരുന്നു റോമയുടെ മാരക പ്രഹരശേഷി. 39, 83 മിനുട്ടുകളിലായിരുന്നു സെക്കോ സ്‌കോര്‍ ചെയ്തത്. അമ്പത്തെട്ടാം മിനുട്ടില്‍ ഫെഡറികോ ഫാസിയോയും എഴുപത്തഞ്ചാം മിനുട്ടില്‍ റായ നെയിന്‍ഗോലാനും റോമയുടെ ലീഡ് ഉയര്‍ത്തി.

പതിനേഴ് ഗോളുകളുമായി എദിന്‍ സെക്കോയാണ് ഇറ്റാലിയന്‍ സീരി എ യിലെ ടോപ് സ്‌കോറര്‍. സീരി എയില്‍ റോമ ഹോം ഗ്രൗണ്ടില്‍ തുടരെ പതിനാലാം മത്സരം ജയിച്ച് റെക്കോര്‍ഡ് പുതുക്കി. 1930ലെ റോമ ടീം സൃഷ്ടിച്ച ക്ലബ്ബ് റെക്കോര്‍ഡാണ് ഇവിടെ തിരുത്തപ്പെട്ടത്. 23 മത്സരങ്ങളില്‍ അമ്പത് പോയിന്റുമായി റോമ രണ്ടാം സ്ഥാനത്താണ്. 22 മത്സരങ്ങളില്‍ 54 പോയന്റുള്ള യുവെന്റസാണ് ഒന്നാം സ്ഥാനത്ത്.
ഗോള്‍ നില
എ എസ് റോമ 4-0 ഫിയോറന്റീന