റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസ്, നാപോളി, എ എസ് റോമ, എ സി മിലാന്, ഉദിനിസെ ടീമുകള്‍ക്ക് മികച്ച വിജയം. അതേ സമയം, ഇന്റര്മിലാന് പരാജയപ്പെട്ടു. യുവെന്റസ് 2-0ന് ചീവോയെ പരാജയപ്പെടുത്തി. ഗോണ്‍സാലോ ഹിഗ്വെയിന് ഇരട്ട ഗോളുകളുമായി തിളങ്ങി. ലീഗ് സീസണില്‍ ഹിഗ്വെയിന്റെ ഗോള്‍ നേട്ടം 21 ആയി. ഹോം ഗ്രൗണ്ടില്‍ യുവെന്റസ് തുടരെ നേടുന്ന മുപ്പത്തിരണ്ടാം ജയമായിരുന്നു ഇത്.
നാപോളി എവേ മാച്ചില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലാസിയോയെ തകര്‍ത്തു. കാലെയോന് ഇരുപത്തഞ്ചാം മിനുട്ടില്‍ ലീഡ് ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഇന്സൈന് ഡബിളടിച്ചു. നാലാം സ്ഥാനത്തുള്ള ലാസിയോയെ ഏഴ് പോയിന്റുകള്‍ക്ക് പിറകിലാക്കി മൂന്നാംസ്ഥാനത്ത് കുതിക്കുന്ന നാപോളി ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാമെന്ന വിശ്വാസത്തിലാണ്.
റോമ എവേ മാച്ചില്‍ 3-0ന് ബൊളോഗ്നയെ തകര്‍ത്തു. ഫാസിയോ, മുഹമ്മദ് സാല, എദെന്‍ സെക്കോ സ്കോര്‍ ചെയ്തു. ലീഗ് സീസണില്‍ സെക്കോയുടെ മുപ്പത്തിനാലാം ഗോളാണിത്. എ സി മിലാന് 4-0ന് പാലെര്മോയെയും ഉദിനിസെ 3-0ന് ജെനോവയെയും തകര്‍ത്തു. ക്രോട്ടന് 2-1ന് ഇന്റര്‍മിലാനെ കീഴടക്കി. 31 മത്സരങ്ങളില്‍ 77 പോയിന്റുമായു യുവെന്റസ് ഒന്നാം സ്ഥാനത്ത്. റോമ ആറ് പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്ത്.
ഗോള്‍ നില
ബൊളോഗ്ന 0-3 റോമ
ലാസിയോ 0-3 നാപോളി
സാംഡോറിയ 2-2 ഫിയോറന്റീന
കാഗ്ലിയാരി 2-3 ടൊറിനോ
ക്രോട്ടോന് 2-1 ഇന്റര്മിലാന്
മിലാന് 4-0 പാലെര്‍മോ
ഉദിനിസെ 3-0 ജെനോവ
പോയിന്റ് ടേബിള്‍...
യുവെന്റസ് 77
റോമ 71
നാപോളി 67
ലാസിയോ 60
അറ്റ്ലാന്റ 59