Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോസ്റ്റാസ് മനോലസിന്റെ പട്ടികയില്‍ മെസിയും ക്രിസ്റ്റ്യാനോയുമല്ല സൂപ്പര്‍ അറ്റാക്കര്‍

മിലാന്‍: ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച അറ്റാക്കര്‍ ആരാണെന്ന് പറയാന്‍ ഏറ്റവും അര്‍ഹത സെന്റര്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്നവര്‍ക്കാണ്. അവരാണല്ലോ, അറ്റാക്കര്‍മാരുടെ വീര്യം കെടുത്താന്‍ പ്രതിരോധത്തില്‍ സകല അടവുകളും പയറ്റുന്നത്. റോമയുടെ സെന്റര്‍ ബാക്ക് കോസ്റ്റാസ് മനോലയോട് ചോദിച്ചു നോക്കൂ, ആരാണ് നിലവില്‍ ഏറ്റവും മികച്ച അറ്റാക്കര്‍ എന്ന്.

ഭൂരിഭാഗം ഫുട്‌ബോള്‍ പ്രേമികളുടെയും നെറ്റി ചുളിയാന്‍ സാധ്യതയുണ്ട് കോസ്റ്റാസിന്റെ മികച്ച അറ്റാക്കിംഗ് താരങ്ങളുടെ പട്ടിക കാണുമ്പോള്‍. കാരണം, സാക്ഷാല്‍ ലയണല്‍ മെസിക്ക് അഞ്ചാം സ്ഥാനം മാത്രമാണ് കോസ്റ്റാസ് നല്‍കിയിട്ടുള്ളത്. ലോക ഫുട്‌ബോളറാകാന്‍ എതിരില്ലാതെ നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നാലാം സ്ഥാനവും.

kostas-manolas

ഒന്നാം സ്ഥാനം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിനാണ്. രണ്ടാംസ്ഥാനത്ത് ബാഴ്‌സലോണയുടെ ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിനും. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് റയല്‍മാഡ്രിഡിന്റെ ഫ്രഞ്ച് ഫിനിഷര്‍ കരീം ബെന്‍സിമയാണ്.

മെസി മോശക്കാരനായതു കൊണ്ടാണ് കോസ്റ്റാസിന്റെ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരനായത് എന്ന് കരുതരുത്. മെസിയെ മാര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടിയാലല്ലേ ആ പ്രതിഭയെ അളക്കാന്‍ സാധിക്കൂ. അതേ, താന്‍ നേരിട്ടതില്‍ വെച്ചേറ്റവും മികച്ചവരെയാണ് കോസ്റ്റാസ് ഉദ്ദേശിച്ചിരിക്കുന്നത്. ഇബ്രാഹിമോവിചും സുവാരസും ബെന്‍സിമയും കോസ്റ്റാസിന്റെ പട്ടികയില്‍ മികച്ചു നില്‍ക്കുന്നത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചുരുക്കം.

Story first published: Wednesday, October 12, 2016, 9:31 [IST]
Other articles published on Oct 12, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+