വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സെക്കോയുടെ ഡബിളില്‍ ജയിച്ചു കയറിയ റോമ ഒന്നാം സ്ഥാനത്തേക്കുള്ള അകലം കുറച്ചു!!

എംപോലിയെ തോല്‍പ്പിച്ച റോമ ഒന്നാം സ്ഥാനത്തുള്ള യുവെന്റസുമായി പോയിന്റകലം അഞ്ചാക്കി കുറച്ചു

By കാശ്വിന്‍

റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ എ എസ് റോമക്കും ലാസിയോക്കും ജയം. റോമ ഹോം മാച്ചില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എംപോലിയെ കീഴടക്കിയപ്പോള്‍ ലാസിയോ എവേ മാച്ചില്‍ 2-1ന് സസോലോയെയും തോല്‍പ്പിച്ചു.

സെക്കോക്ക് റോമയില്‍ റെക്കോര്‍ഡ്

സെക്കോക്ക് റോമയില്‍ റെക്കോര്‍ഡ്

എംപോലിക്കെതിരെ റോമയുടെ രണ്ട് ഗോളുകളും നേടിയത് ബോസ്‌നിയന്‍ സ്‌ട്രൈക്കര്‍ എദെന്‍ സെക്കോയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റോമയിലെത്തിയ സെക്കോ ഈ സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി റോമക്കായി അടിച്ച് കൂട്ടിയത് 33 ഗോളുകള്‍. ഒരൊറ്റ സീസണില്‍ റോമക്കായി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് ബോസ്‌നിയന്‍ സ്‌ട്രൈക്കര്‍ സ്വന്തമാക്കിയത്. സീരി എ ലീഗ് ടോപ് സ്‌കോറര്‍ സ്ഥാനത്തും 23 ഗോളുകളുമായി സെക്കോ ഇടം പിടിക്കുന്നു.

രണ്ടാം സ്ഥാനത്ത് റോമ

രണ്ടാം സ്ഥാനത്ത് റോമ

സീരി എ ലീഗില്‍ 30 മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുമായി റോമ രണ്ടാം സ്ഥാനത്താണ്. 29 മത്സരങ്ങളില്‍ 73 പോയിന്റെടുത്ത യുവെന്റസ് ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. 63 പോയിന്റുള്ള നാപോളിയാണ് മൂന്നാം സ്ഥാനത്ത്.

ഞായറാഴ്ച രാത്രി യുവെന്റസ് നാപോളിക്കെതിരെ എവേ മാച്ചിനിറങ്ങുകയാണ്. ഇതില്‍ യുവെന്റസ് തോറ്റാല്‍ റോമക്ക് ഒന്നാം സ്ഥാനക്കാരുമായുള്ള അകലം അഞ്ച് പോയിന്റായി മാറും. നാപോളിയാകട്ടെ 66 പോയിന്റോടെ റോമയുമായുള്ള അകലം രണ്ട് ആക്കി കുറയ്ക്കും. ഇത് ലീഗിന് പുതിയ ആവേശം പകരും. മറിച്ചാണെങ്കില്‍ യുവെന്റസ് കിരീടത്തിലേക്ക് ഒരടികൂടി അടുക്കും.

സെല്‍ഫ് ഗോളില്‍ ലാസിയോ

സെല്‍ഫ് ഗോളില്‍ ലാസിയോ

എണ്‍പത്തിമൂന്നാം മിനുട്ടില്‍ സസോലോ ഡിഫന്‍ഡര്‍ ഫ്രാന്‍സെസ്‌കോ അസെര്‍ബി അബദ്ധത്തില്‍ സ്വന്തംവലയില്‍ പന്തെത്തിച്ചതാണ് ലാസിയോക്ക് ജയം സമ്മാനിച്ചത്. ഹോം ടീമായ സസോലോ ഡൊമെനിക്കോ ബെറാര്‍ഡിയുടെ പെനാല്‍റ്റിഗോളില്‍ ലീഡെടുത്തു. ഇറ്റാലിയന്‍ താരം സിറോ ഇമ്മോബിലിന്റെ ഗോളില്‍ ലാസിയോ സമനില പിടിക്കുകയായിരുന്നു. 30 മത്സരങ്ങളില്‍ 60 പോയിന്റുമായി ലാസിയോ നാലാം സ്ഥാനത്താണ്.

ഗോള്‍ നില

ഗോള്‍ നില

റോമ 2-0 എംപോലി

സസോലോ 1-2 ലാസിയോ

Story first published: Sunday, April 2, 2017, 17:51 [IST]
Other articles published on Apr 2, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X