Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമേരിക്കയില്‍ ബാഴ്‌സയെ തരിപ്പണമാക്കി റോമ... മിലാന്‍ കടന്ന് ടോട്ടനം

അര്‍ലിങ്ടണ്‍ (അമേരിക്ക): ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഇറ്റാലിയന്‍ ഗ്ലാമര്‍ ക്ലബ്ബായ എഎസ് റോമയ്ക്കു മുന്നിലാണ് ബാഴ്‌സ തകര്‍ന്നടിഞ്ഞത്. ബാഴ്‌സെ 2-4നാണ് റോമ നാണംകെടുത്തിയത്.

മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ ഗ്ലാമര്‍ ക്ലബ്ബായ എസി മിലാനെ എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം ഹോട്‌സ്പര്‍ പരാജയപ്പെടുത്തി.

കലിപ്പ് തീര്‍ത്ത് റോമ... തകര്‍ന്നടിഞ്ഞ് ബാഴ്‌സ

കലിപ്പ് തീര്‍ത്ത് റോമ... തകര്‍ന്നടിഞ്ഞ് ബാഴ്‌സ

കളിയില്‍ ആദ്യ രണ്ട് ഗോള്‍ നേടുമ്പോഴും ബാഴ്‌സയായിരുന്നു മുന്നില്‍. എന്നാല്‍, ഓരോ തവണയും തിരിച്ചടി നല്‍കിയ റോമ പിന്നീട് ബാഴ്‌സയെ തരിപ്പണമാക്കുകയായിരുന്നു.

എല്‍ ഷെറാവി (35ാം മിനിറ്റ്), അലെസാന്‍ഡ്രോ ഫ്‌ളോറെന്‍സി ((78), ബ്രയാന്‍ ക്രിസ്റ്റാന്റെ (83), ഡിയേഗോ പെറോട്ടി (86) എന്നിവരാണ് റോമയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്. റഫീഞ്ഞ (6ാം മിനിറ്റ്), മാല്‍ക്കം (49) എന്നിവര്‍ ഓരോ തവണ ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യംകണ്ടു.

നാടകീയ ട്രാന്‍സ്ഫറിനൊടുവില്‍ ടീമിലെത്തിയ മാല്‍ക്കം ബാഴ്‌സയ്ക്കു വേണ്ടി കളത്തിലിറങ്ങിയ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. റോമയിലേക്ക് ചേക്കേറാനൊരുങ്ങുന്നതിനിടെയാണ് ബാഴ്‌സ നാടകീയ നീക്കങ്ങളിലൂടെ മാല്‍ക്കമിനെ റാഞ്ചിയത്. മാല്‍ക്കം ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യംകണ്ടെങ്കിലും റോമയുടെ മികച്ച ഫോമിന് മുന്നില്‍ സ്പാനിഷ് ചാംപ്യന്‍മാര്‍ തകര്‍ന്നടിയുകയായിരുന്നു.

രണ്ടാം ജയവുമായി ടോട്ടനം

രണ്ടാം ജയവുമായി ടോട്ടനം

ടൂര്‍ണമെന്റില്‍ ടോട്ടനമിന്റെ രണ്ടാം വിജയമായിരുന്നു മിലാനെതിരേയുള്ളത്. 47ാം മിനിറ്റില്‍ കെവിന്‍ എംബിഡയാണ് ടോട്ടനമിന്റെ വിജയഗോള്‍ നേടിയത്. ഇതോടെ ടൂര്‍ണമെന്റില്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റായി ടോട്ടനമിന്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്താണ് ടോട്ടനം. ടോട്ടനമിന്റെ ടൂര്‍ണമെന്റിലെ മല്‍സരങ്ങളും ഇതോടെ അവസാനിച്ചു. രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് മിലാന്റെ അക്കൗണ്ടിലുള്ളത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Wednesday, August 1, 2018, 13:58 [IST]
Other articles published on Aug 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+