Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് ലാ ലീഗ ഫുട്‌ബോള്‍ ബ്രാന്‍ഡ് അംബാസഡറായി ഹിറ്റ്മാന്‍ രോഹിത് ശര്‍മ

ന്യൂഡല്‍ഹി: സ്പാനിഷ് ലാ ലീഗ ഫുട്‌ബോളിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് താരം രോഹിത് ശര്‍മയെ തെരഞ്ഞെടുത്തു. ലാ ലീഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ബാറ്റും ഫുട്‌ബോളും കൈയ്യിലേന്തി നില്‍ക്കുന്ന രോഹിത്തിന്റെ ചിത്രവും ഒപ്പമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 സിക്‌സര്‍ പറത്തിയ ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനായതിന്റെ പിറകെയാണ് രോഹിത്തിന്റെ പുതിയ ദൗത്യം.

സ്‌പെയ്‌നിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗാണ് ലാ ലീഗ. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് തുടങ്ങി ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ലാ ലീഗയില്‍ കളിക്കുന്നു. നാഷണല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗാണ് ലാ ലീഗയുടെ നടത്തിപ്പുകാര്‍. 20 ടീമുകള്‍ മത്സരിക്കുന്ന ഓരോ സീസണിലും അവസാന സ്ഥാനത്തെത്തുന്ന മൂന്ന് ടീമുകള്‍ തരംതാഴ്ത്തപ്പെടുകയും പകരം രണ്ടാം ഡിവിഷനില്‍നിന്നും ടീമുകള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യും.

rohit-laliga

ലോകത്തെ മുന്‍നിര ലീഗുകളിലൊന്നിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ കഴിഞ്ഞത് രോഹിത്തിനും നേട്ടമാകും. റയല്‍ മാഡ്രിഡ് ആരാധകനായ രോഹിത്ത് ഇന്ത്യയില്‍ ലാ ലീഗയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും ബുണ്ടസ് ലീഗയ്ക്കും താഴെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലാ ലീഗയ്ക്ക് ഇന്ത്യയിയും വലിയ ആരാധകവൃന്ദമുണ്ട്. രോഹിത്തിന്റെ വരവോടുകൂടി ലാ ലീഗയ്ക്ക് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Story first published: Thursday, December 12, 2019, 14:34 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+