Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ താരം റോബിന്‍ വാന്‍ പേഴ്‌സി വിരമിക്കല്‍ പ്രഖ്യാപിച്ചു

ആംസ്റ്റര്‍ഡാം: ഇടംകാലന്‍ ബുള്ളറ്റ് ഷോട്ടുകള്‍കൊണ്ട് ഗ്യാലറികളെ ത്രസിപ്പിച്ച നെതര്‍ലന്‍ഡസ് താരം റോബിന്‍ വാന്‍ പേഴ്‌സി ഫുട്‌ബോള്‍ കളി മതിയാക്കുന്നു. രാജ്യത്തിനുവേണ്ടി 102 മത്സരങ്ങള്‍ കളിച്ച സ്‌ട്രൈക്കര്‍ 50 ഗോളുകള്‍ നേടിയിട്ടുണ്ട്. ഈ സീസണ്‍ ഒടുവില്‍ കളി മതിയാക്കുകയാണെന്നും അപ്പോഴേക്കും തനിക്ക് 36 വയസ് ആകുമെന്നും വാന്‍ പേഴ്‌സി പറഞ്ഞു.

robinvanpersie

അഞ്ചു വയസുമുതല്‍ ഫുട്‌ബോള്‍ കളിക്കുന്നു. പതിനെട്ടു വര്‍ഷമായി പ്രൊഫഷണല്‍ ഫുട്‌ബോളിലുമുണ്ട്. ഈ പ്രായത്തില്‍ ഇനി കൂടുതല്‍ കളിക്കുക ശ്രമകരമാണ്. കളിമതിയാക്കാനുള്ള സമയമായെന്ന് മനസ് പറയുന്നു. കളിഅവസാനം ഒരു കപ്പെങ്കിലും ജയിക്കണമെന്നുണ്ട്. എന്നാല്‍, അത് സാധ്യമായില്ലെങ്കിലും നിരാശയില്ല. യുവ കളിക്കാരെ സഹായിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും വാന്‍ പേഴ്‌സി പറഞ്ഞു.

ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബുകളില്‍ താരം ശ്രദ്ധേയനായിട്ടുണ്ട്. നിലവില്‍ കുട്ടിക്കാലത്തുണ്ടായിരുന്ന ഫെയനൂര്‍ദ് ക്ലബ്ബില്‍ കളിക്കുകയാണ്. 2011ല്‍ ആഴ്‌സണില്‍ കളിക്കുന്ന വേളയില്‍ എഫ്എ കപ്പ് ചാമ്പ്യനായിട്ടുണ്ട്. 2012ല്‍ മാഞ്ചസ്റ്ററിനൊപ്പം ലീഗ് ചാമ്പ്യന്മാരുമായി. യുണൈറ്റഡിനുവേണ്ടി 86 കളികളില്‍നിന്നും 48 ഗോളുകള്‍ നേടി. മാഞ്ചസ്റ്ററില്‍നിന്നും തുര്‍ക്കി ക്ലബ്ബില്‍ ചേര്‍ന്ന ശേഷമാണ് നാട്ടിലെ ക്ലബ്ബിലേക്ക് മടങ്ങിയെത്തിയത്.

Story first published: Friday, October 26, 2018, 8:50 [IST]
Other articles published on Oct 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+