Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോബിന്‍ വാന്‍ പഴ്‌സിയെ തെറി വിളിച്ച് എതിര്‍താരത്തിന്റെ ഭാര്യ!! സൗഹൃദം അവസാനിപ്പിച്ചെന്ന് മുന്‍ താരം!

ബെസിക്താസ്: ആഴ്‌സണലിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും മുന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സി തുര്‍ക്കിയില്‍ വില്ലന്‍ പരിവേഷത്തില്‍. തുര്‍ക്കിഷ് കപ്പില്‍ ബെസിക്താസിനെതിരായ മത്സരത്തില്‍ ഫെനര്‍ബഷെയുടെ വിജയഗോള്‍ നേടിയ ഡച്ച് സ്‌ട്രൈക്കര്‍ കളിക്കളത്തിലെ രണ്ട് പെരുമാറ്റങ്ങളിലൂടെ വില്ലന്‍ കഥാപാത്രമായി.

ബെസിക്താസിന്റെ ഡിഫന്‍ഡര്‍ ഡുസ്‌കോ ടോസിചിന് റെഡ് കാര്‍ഡ് വാങ്ങിച്ചു കൊടുത്ത അഭിനയമാണ് ആദ്യത്തേത്. ഫെനര്‍ബഷെയുടെ അറ്റാക്കിംഗിനിടെ അവസാന ഡിഫന്‍ഡറായ ടോസിചിനെ വാന്‍ പഴ്‌സി തട്ടി വീഴ്ത്തി. ടോസിച് എഴുന്നേറ്റ് വന്ന് വാന്‍ പഴ്‌സിയോട് തര്‍ക്കിച്ചു. രണ്ട് പേരും മുഖാമുഖം ദേഷ്യപ്പെട്ട് നില്‍ക്കുമ്പോള്‍ വാന്‍ പഴ്‌സി നിലത്ത് വീണ് അഭിനയിച്ചു. ഇതോടെ, റഫറി ചുവപ്പെടുത്തു.

robinvanpersie

വാന്‍ പഴ്‌സിയുടെ ഈ പെരുമാറ്റം ടോസിചിന്റെ ഭാര്യയെ അങ്ങേയറ്റം ചൊടിപ്പിച്ചു. ട്വിറ്ററില്‍ യെലെന കാര്‍ലെസ വളരെ മോശം പരാമര്‍ശത്തോടെ വാന്‍ പഴ്‌സിയെ വിമര്‍ശിച്ചു. സ്വന്തം മാതാവിനെ ഭോഗിക്കുന്നവന്‍ എന്നായിരുന്നു ആ വിവാദ ട്വീറ്റ് ! എന്നാല്‍ ടോസിച് ഇടപെട്ട് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചു. തന്റെ ഭര്‍ത്താവ് പറഞ്ഞ് കൊണ്ട് മാത്രം അത് ഡിലീറ്റ്‌ചെയ്തു. ഇത്തരം ദുഷിച്ച കളിക്കാരെ എനിക്കിഷ്ടമില്ല. ബെസിക്താസ് ആരാധകവൃന്ദത്തിന് എന്റെ ചുംബനം എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റില്‍ യെലേന കുറിച്ചിട്ടത്.

വാന്‍ പഴ്‌സി ഗോള്‍ നേടിയ ശേഷം നടത്തിയ ആഹ്ലാദ പ്രകടനമാണ് മറ്റൊരു സംഭവം. ആഴ്‌സണലില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള ഒഗുസാന്‍ യാകുപിന്റെ മുന്നില്‍ നിരങ്ങി വന്നായിരുന്നു ആഹ്ലാദം. തന്നെ മാത്രം ലക്ഷ്യമിട്ടു കൊണ്ട് വാന്‍ പഴ്‌സി എന്തിനാണ് ഇത്തരമൊരു ആഹ്ലാദപ്രകടനം കാഴ്ചവെച്ചതെന്ന് മനസിലാകുന്നില്ലെന്നും അയാളുമായുള്ള എല്ലാ സൗഹാര്‍ദവും അവസാനിപ്പിച്ചുവെന്നും ബെസിക്താസ് താരം പറഞ്ഞു.

Story first published: Tuesday, February 7, 2017, 12:00 [IST]
Other articles published on Feb 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+